തൂപ്പുജോലി, ശമ്പളം 15000 രൂപ, ബിടെക്കുകാരും അധ്യാപകരുമടക്കം അപേക്ഷിച്ചത് 1.66 ലക്ഷം പേർ

By Web TeamFirst Published Sep 8, 2024, 4:34 PM IST
Highlights

തൊഴിലില്ലായ്‌മ പ്രതിസന്ധി പരിഹരിക്കാൻ ബിജെപി സർക്കാരിൻ്റെ കഴിവില്ലായ്മയുടെ തെളിവാണിതെന്ന് പ്രതിപക്ഷ പാർട്ടികൾ ആരോപിച്ചു.

ദില്ലി: താൽക്കാലിക സ്വീപ്പർ ജോലിയിലേക്കായി ഹരിയാനയിൽ ഉന്നത ബിരുദധാരികളുടെ കൂട്ട അപേക്ഷ. 6,000-ത്തിലധികം ബിരുദാനന്തര ബിരുദധാരികളും 40,000-ത്തോളം ബിരുദധാരികളും ഉൾപ്പെടെ 1.66 ലക്ഷത്തിലധികം ഉദ്യോഗാർഥികളാണ് അപേക്ഷിച്ചത്. സർക്കാർ വകുപ്പുകൾ, ബോർഡുകൾ, കോർപ്പറേഷനുകൾ, സിവിൽ ബോഡികൾ എന്നിവയിലേക്കാണ് സ്വീപ്പർമാരെ ക്ഷണിച്ചത്. പ്രതിമാസം 15,000 രൂപയാണ് ശമ്പളം. സംസ്ഥാന സർക്കാരിൻ്റെ ഔട്ട്‌സോഴ്‌സിംഗ് ഏജൻസിയായ ഹരിയാന കൗശൽ റോസ്ഗർ നിഗം ​​ലിമിറ്റഡ് (എച്ച്‌കെആർഎൻ) മുഖേനയാണ് ഓഗസ്റ്റ് 6 മുതൽ സെപ്റ്റംബർ 2 വരെ അപേക്ഷകൾ ലഭിച്ചത്.

Read More.... അഭിമാനം! കേന്ദ്ര സർക്കാർ പുരസ്കാരം വീണ്ടും കേരളത്തിന്; അമിത് ഷാ അവാർഡ് സമ്മാനിക്കും

Latest Videos

സ്വകാര്യമേഖലയിൽ ജോലി ചെയ്യുന്ന അധ്യാപകരും ബിടെക് ബിരുദ ധാരികളുമടക്കം അപേക്ഷിച്ചിട്ടുണ്ട്. തൊഴിലില്ലായ്‌മ പ്രതിസന്ധി പരിഹരിക്കാൻ ബിജെപി സർക്കാരിൻ്റെ കഴിവില്ലായ്മയുടെ തെളിവാണിതെന്ന് പ്രതിപക്ഷ പാർട്ടികൾ ആരോപിച്ചു. നിലവിലെ ഭരണത്തിന് കീഴിൽ തൊഴിലില്ലായ്മ കൂടുതൽ ​ഗുരുതരമായെന്ന് കോൺ​ഗ്രസ് പറഞ്ഞു. സുതാര്യതയില്ലായ്മ, അപര്യാപ്തമായ പ്രതിഫലം, തൊഴിൽ അരക്ഷിതാവസ്ഥ, വിവിധ വിഭാഗങ്ങൾക്കുള്ള സംവരണങ്ങളുടെ അഭാവം, റിക്രൂട്ട്‌മെൻ്റ് പ്രക്രിയയെക്കുറിച്ചുള്ള ആശങ്ക തുടങ്ങിയ വിമർശനങ്ങളും സർക്കാരിനെതിരെ ശക്തമാണ്. 

Asianet News Live

click me!