World Tuberculosis Day 2025: അറിയാം ക്ഷയരോഗത്തിന്‍റെ ഈ പ്രാരംഭ ലക്ഷണങ്ങള്‍

ഇന്ന് മാര്‍ച്ച് 24- ലോക ക്ഷയരോഗ ദിനം. മൈക്കോബാക്ടീരിയം ട്യൂബർകുലോസിസ് എന്ന രോഗാണു ഉണ്ടാക്കുന്ന പകർച്ചവ്യാധിയാണ് ക്ഷയരോഗം അഥവാ ട്യൂബർകുലോസിസ്.

World Tuberculosis Day 2025 symptoms of TB diagnosis and treatment

ഇന്ന് മാര്‍ച്ച് 24- ലോക ക്ഷയരോഗ ദിനം. മൈക്കോബാക്ടീരിയം ട്യൂബർകുലോസിസ് എന്ന രോഗാണു ഉണ്ടാക്കുന്ന പകർച്ചവ്യാധിയാണ് ക്ഷയരോഗം അഥവാ ട്യൂബർകുലോസിസ്. ശ്വാസകോശത്തെയാണ് ഇത് കൂടുതലായി ബാധിക്കുന്നത്. 1882 മാര്‍ച്ച് 24നാണ് റോബര്‍ട്ട് കോച്ച് ക്ഷയരോഗത്തിന് കാരണമാകുന്ന ബാക്ടീരിയയായ മൈക്കോബാക്ടീരിയം ട്യൂബര്‍ക്കുലോസിസ് കണ്ടെത്തിയത്.

എന്താണ് ടിബി?

Latest Videos

ലോകത്തിലെ ഏറ്റവും മാരകമായ പകര്‍ച്ചവ്യാധി കൊലയാളികളില്‍ ഒന്നായി ഇത് ഇന്നും തുടരുന്നു.  നമ്മുടെ ശരീരത്തിന്റെ ഏത് ഭാഗത്തെയും ബാധിക്കുന്ന ഒരു പകര്‍ച്ചവ്യാധിയാണ് ടിബി. ക്ഷയരോഗം ബാധിക്കുന്ന പ്രധാന അവയവം ശ്വാസകോശമാണ്.

രോഗലക്ഷണങ്ങള്‍? 

  • രണ്ടാഴ്ചയിലധികം നീണ്ടുനിൽക്കുന്ന ചുമ
  • അമിത ക്ഷീണം, തളര്‍ച്ച
  • ശരീരഭാരം കുറയുക 
  • രാത്രി കാലങ്ങളിൽ ഉണ്ടാകുന്ന പനി, വിറയൽ
  • രാത്രിയില്‍ വിയര്‍ക്കുന്ന അവസ്ഥ
  • രക്തം ചുമച്ചു തുപ്പുക 
  • കഫത്തിൽ രക്തം കാണപ്പെടുക 
  • നെഞ്ചുവേദന
  • വിശപ്പില്ലായ്മ

 

പരിശോധന, ചികിത്സ

രോഗികളിൽ നിന്നും ചുമ, തുമ്മൽ, തുപ്പൽ എന്നിവ വഴി വായുവിലൂടെയാണ് ക്ഷയരോഗം പടരുന്നത്. ഒരാഴ്ചയിൽ അധികം തുടർച്ചയായി ചുമയ്ക്കുന്നുണ്ടെങ്കിൽ കൃത്യമായ പരിശോധനകള്‍ നടത്തണം. കഫത്തിന്റെ പരിശോധന, എക്സ്റേ പരിശോധന തുടങ്ങിയവയാണ് ഇതിനായി നടത്തുന്നത്. ശരിയായി ചികിത്സ നൽകിയാൽ രോഗവിമുക്തി ഉണ്ടാകും.

ക്ഷയരോഗം കണ്ടുപിടിച്ചു കഴിഞ്ഞാൽ ഇത് സംബന്ധിച്ച് ജില്ലാ ആരോഗ്യ കേന്ദ്രത്തെ അറിയിക്കണം എന്നതാണ് ആശുപത്രികള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. രോഗബാധിതർക്ക് സർക്കാർ വക സഹായങ്ങൾ ലഭ്യമാണ്. കൃത്യമായ ചികിത്സ ലഭിച്ചാല്‍, ടിബി പൂര്‍ണ്ണമായും സുഖപ്പെടുത്താവുന്ന രോഗമാണ്. ആന്റിബയോട്ടിക്കുകള്‍ ആറ് മാസത്തേക്ക് കഴിക്കുന്നത് ശ്വാസകോശ ടിബിയെ സുഖപ്പെടുത്തുന്നു. ക്ഷയരോഗത്തിനെതിരെയുള്ള വാക്സിൻ ആണ് ബിസിജി (BCG). ഇന്ത്യയിൽ എല്ലാ കുട്ടികൾക്കും ജനിച്ചയുടനെ  ബിസിജി വാക്സിനേഷൻ നടത്തുന്നുണ്ട്. ഇത് ഗുരുതരമായ ക്ഷയരോഗത്തെയാണ് തടയുന്നത്. 

രോഗികൾ ശ്രദ്ധിക്കേണ്ടത്...

ചുമയ്ക്കുമ്പോൾ തൂവാലകൊണ്ട് വായയും മൂക്കും അടച്ചുപിടിക്കുക. പൊതു സ്ഥലങ്ങളിലും, മറ്റു തുറസ്സായ സ്ഥലങ്ങളിലും കഫം തുപ്പാതിരിക്കുക. മുറികളില്‍ ശരിയായ വായുസഞ്ചാരം ഉറപ്പാക്കുക. ശരിയായ ചികിത്സ തേടുക. 

ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.

tags
vuukle one pixel image
click me!