ദീപിക പദുക്കോണിനെ പോലെ തിളങ്ങുന്ന ചർമ്മം വേണോ? എങ്കിൽ ഈ ജ്യൂസ് കുടിച്ചോളൂ

ചർമ്മത്തെ സംരക്ഷിക്കാൻ ഭക്ഷണക്രത്തിലും താരം പ്രധാന പങ്കാണ് വഹിച്ചിരുന്നത്. മുഖകാന്തി കൂട്ടുന്നതിന് ദിവസവും ജ്യൂസ് കുടിക്കാറുണ്ടെന്നും ദീപിക പദുകോൺ പറയുന്നു. ഏതാണ് ആ ജ്യൂസ് എന്നല്ലേ. ബീറ്റ്റൂട്ട് ജ്യൂസാണ് താരം ദിവസവും കഴിക്കുന്നത്. 

secrets to deepika padukone glowing skin

ചർമ്മ സംരക്ഷണത്തിന് ഏറെ പ്രാധാന്യം നൽകുന്ന ബോളിവുഡ് നടിയാണ് ദീപിക പദുക്കോൺ. 'ക്ലെൻസ്, ഹൈഡ്രേറ്റ്, സംരക്ഷണം' എന്ന ചർമ്മസംരക്ഷണ ദിനചര്യയാണ് താൻ പിന്തുടരുന്നതെന്ന് താരം അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. മുഖം എപ്പോഴും വൃത്തിയായി സൂക്ഷിക്കും, വരണ്ടുപോകാതിരിക്കാൻ എപ്പോഴും ശ്രദ്ധിക്കുമെന്നും ദീപിക പറയുന്നു. ചർമത്തിൽ ഒരുപാട് പരീക്ഷണങ്ങൾ നടത്തരുതെന്നും മേക്കപ്പ് എല്ലാം സിംപിൾ ആയി ചെയ്യണമെന്നും കുട്ടിക്കാലം മുതൽ അമ്മ തന്നെ ഉപദേശിക്കാറുണ്ടായിരുന്നുവെന്നും താരം പറഞ്ഞിരുന്നു.

ചർമ്മത്തെ സംരക്ഷിക്കാൻ ഭക്ഷണക്രത്തിലും താരം പ്രധാന പങ്കാണ് വഹിച്ചിരുന്നത്. മുഖകാന്തി കൂട്ടുന്നതിന് ദിവസവും ജ്യൂസ് കുടിക്കാറുണ്ടെന്നും ദീപിക പദുകോൺ പറയുന്നു. ഏതാണ് ആ ജ്യൂസ് എന്നല്ലേ. ബീറ്റ്റൂട്ട് ജ്യൂസാണ് താരം ദിവസവും കഴിക്കുന്നത്. 

Latest Videos

ശരീരത്തിൽ നിന്ന് മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനുള്ള കഴിവ് ബീറ്റ്റൂട്ടിനുണ്ട്. ഇത് ചർമ്മത്തിന് കൂടുതൽ തിളക്കം നൽകുന്നു.  ബീറ്റ്റൂട്ട് ജ്യൂസിലെ ബീറ്റാലൈൻ പോലുള്ള ഘടകങ്ങൾ രക്തചംക്രമണം വർദ്ധിപ്പിക്കാൻ സഹായിക്കുന്നതിനാൽ ചർമ്മത്തിന് കൂടുതൽ തിളക്കവും  ലഭിക്കും.

ബീറ്റ്റൂട്ടിൽ കാണപ്പെടുന്ന നിരവധി ആന്റിഓക്‌സിഡന്റുകളിൽ ഒന്നായ വിറ്റാമിൻ സി നേർത്ത വരകളുടെയും ചുളിവുകളും കുറയ്ക്കും.   ബീറ്റ്റൂട്ട് ജ്യൂസ് വിറ്റാമിൻ സിയുടെ മികച്ച ഉറവിടമാണ്. ഇത് ചർമ്മത്തെ ഇറുകിയതും ഇലാസ്തികതയുള്ളതുമായി നിലനിർത്തുന്ന കൊളാജന്റെ നിർമ്മാണത്തിന് പ്രധാനമാണ്. ബീറ്റ്റൂട്ട് ജ്യൂസിന്റെ ആന്റി-ഇൻഫ്ലമേറ്ററി, ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ മുഖക്കുരു കുറയ്ക്കാൻ സഹായിക്കുന്നു.

ബീറ്റ്റൂട്ട് തയ്യാറാക്കുന്ന വിധം

ഒരു ഇടത്തരം ബീറ്റ്റൂട്ട് (തൊലികളഞ്ഞ് അരിഞ്ഞത്) ഒരു ബ്ലെൻഡറിൽ ഒരു പിടി പുതിന, മല്ലിയില, വേപ്പ്, കറിവേപ്പില എന്നിവ അൽപം വെള്ളം ചേർത്ത് അടിച്ചെടുക്കുക. ശേഷം തണുപ്പിച്ച് കുടിക്കുക. 

 


 

vuukle one pixel image
click me!