എല്ലാ ടീമുകളും ഓരോ റൗണ്ട് പോരാട്ടം പൂര്‍ത്തിയാക്കിയപ്പോള്‍ രാജസ്ഥാനും കൊല്‍ക്കത്തയും മാത്രമാണ് രണ്ട് മത്സരങ്ങള്‍ വീതം കളിച്ച ടീമുകള്‍.
ഗുവാഹത്തി: ഐപിഎല്ലില്‍ കളിച്ച രണ്ട് കളികളിലും തോറ്റതോടെ പോയന്‍റ് പട്ടികയില്‍ രാജസ്ഥാന്‍ റോയല്‍സ് അവസാന സ്ഥാനത്ത് തുടരുന്നു. ഇന്നലെ കൊല്‍ക്കത്തക്കെതിരെ 2.3 ഓവര്‍ ബാക്കിയിരിക്കെ തോറ്റതോടെ നെറ്റ് റണ്‍റേറ്റിലും രാജസ്ഥാന്‍ മറ്റ് ടീമുകളെക്കാള്‍ ഏറെ പിന്നിലാണ്. എല്ലാ ടീമുകളും ഓരോ റൗണ്ട് പോരാട്ടം പൂര്‍ത്തിയാക്കിയപ്പോള്‍ രാജസ്ഥാനും കൊല്‍ക്കത്തയും മാത്രമാണ് രണ്ട് മത്സരങ്ങള്‍ വീതം കളിച്ച ടീമുകള്‍.
ആദ്യ കളിയില്‍ രാജസ്ഥാനെ തോല്‍പ്പിച്ച സണ്‍റൈസേഴ്സ് ഹൈദരാബാദ് രണ്ട് പോയന്‍റും +2.200 നെറ്റ് റണ്‍റേറ്റുമായി ഒന്നാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ ആദ്യ കളിയില്‍ കൊല്‍ക്കത്തയെ തോല്‍പ്പിച്ച റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു 2 പോയന്‍റും +2.137 നെറ്റ് റൺറേറ്റുമായി രണ്ടാം സ്ഥാനത്താണ്. ആദ്യ മത്സരത്തില്‍ ഗുജറാത്തിനെ തോല്‍പിച്ച പഞ്ചാബ് രണ്ട് പോയന്‍റും +0.550 നെറ്റ് റണ്‍റേറ്റുമായി മൂന്നാം സ്ഥാനത്തുണ്ട്.
'11 കോടിക്ക് നിലനിർത്തിയ താരത്തെ എന്തിനാണ് ഇങ്ങനെ സംരക്ഷിക്കുന്നത്', ദ്രാവിഡിനെ പൊരിച്ച് സൈമണ്‍ ഡൂൾ
ആദ്യ കളിയില്‍ മുംബൈയെ വീഴ്ത്തിയ ചെന്നൈ സൂപ്പര്‍ കിംഗ്സ് രണ്ട പോയന്‍റും +0.493 നെറ്റ് റൺറേറ്റുമായി നാലാം സ്ഥാനത്തുള്ളപ്പോള്‍ ആദ്യ കളിയില്‍ ഒരു വിക്കറ്റ് ജയം നേടിയ ഡല്‍ഹി രണ്ട് പോയന്‍റും +0.371 നെറ്റ് റണ്‍റേറ്റുമായി അഞ്ചാം സ്ഥാനത്താണ്. ഇന്നലെ കൊല്‍ക്കത്തയെ തോല്‍പിച്ചതോടെ ആദ്യ ജയം സ്വന്തമാക്കിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് രണ്ട് പോയന്‍റ് നേടി -0.308 നെറ്റ് റണ്‍റേറ്റുമായി ഒമ്പതാം സ്ഥാനത്തു നിന്ന് ആറാം സ്ഥാനത്തേക്ക് കയറി.
IPL 2025 POINTS TABLE.
- SRH and RCB continue in the Top 2. pic.twitter.com/GVxrlzgOY5
ആദ്യ കളികളില്‍ തോറ്റ ലക്നൗ സൂപ്പര്‍ ജയന്‍റ്സ് മുംബൈ ഇന്ത്യൻസ്, ഗുജറാത്ത് ടൈറ്റന്‍സ് ടീമുകള്‍ ഏഴ്, എട്ട് ഒമ്പത് സ്ഥാനങ്ങളില്‍ നില്‍ക്കുമ്പോള്‍ കളിച്ച രണ്ട് കളികളും തോറ്റ രാജസ്ഥാന്‍ റോയല്‍സ് -1.882 നെറ്റ് റൺറേറ്റുമായി അവസാന സ്ഥാത്താണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക