ആരോഗ്യകരമായ ഒരു ജീവിതം നയിക്കുക എന്നത് എല്ലാവരുടെയും ആഗ്രഹമാണ്. ശരീരത്തിന്‍റെ ആരോഗ്യം മാത്രമല്ല, മാനസികാരോഗ്യവും ഒരുപോലെ പ്രധാനമാണ്. ജീവിതത്തിരക്കിനിടയില്‍ പലപ്പോഴും ആരോഗ്യസംരക്ഷണത്തില്‍ പലരും വേണ്ടത്ര ശ്രദ്ധ നല്‍കാറില്ല.
1948-ൽ ലോകാരോഗ്യ സംഘടന (WHO) സ്ഥാപിതമായതിൻ്റെ അടയാളമായി എല്ലാ വർഷവും ഏപ്രിൽ 7-ന് ലോകാരോഗ്യ ദിനമായി ആചരിക്കുന്നു. ആരോഗ്യകരമായ ഒരു ജീവിതം നയിക്കുക എന്നത് എല്ലാവരുടെയും ആഗ്രഹമാണ്. ശരീരത്തിന്‍റെ ആരോഗ്യം മാത്രമല്ല, മാനസികാരോഗ്യവും ഒരുപോലെ പ്രധാനമാണ്. ജീവിതത്തിരക്കിനിടയില്‍ പലപ്പോഴും ആരോഗ്യസംരക്ഷണത്തില്‍ പലരും വേണ്ടത്ര ശ്രദ്ധ നല്‍കാറില്ല.
ജീവിതശൈലിയില്‍ ചില മാറ്റങ്ങള്‍ വരുത്തിയും ഭക്ഷണകാര്യത്തില്‍ ശ്രദ്ധ നല്‍കിയും ആരോഗ്യം സംരക്ഷിക്കാവുന്നതേയുള്ളൂ. അത്തരത്തില്‍ ആരോഗ്യകരമായ ജീവിതത്തിന് ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം...
undefined
ഒന്ന്...
ആരോഗ്യകരമായ ഒരു ജീവിതത്തിന് വെള്ളം ധാരാളം കുടിക്കേണ്ടത് ഏറെ പ്രധാനമാണ്. ദിവസവും എട്ട് മുതൽ പത്ത് വരെ ഗ്ലാസ് വെള്ളം കുടിക്കേണ്ടത് ശരീരത്തിന്‍റെയും ചര്‍മ്മത്തിന്‍റെയും ആരോഗ്യത്തിന് ഗുണം ചെയ്യും.
രണ്ട്...
ആരോഗ്യകരമായ ജീവിതത്തിന് ആരോഗ്യകരമായ ഭക്ഷണരീതി പ്രധാനമാണ്. വിറ്റാമിനുകളും ആന്‍റി ഓക്സിഡന്‍റുകളും ധാതുക്കളും ഫൈബറും അടങ്ങിയ പഴങ്ങളും പച്ചക്കറികളും പയര്‍വര്‍ഗങ്ങളും, ധാന്യങ്ങളും ഡയറ്റില്‍ ഉള്‍പ്പെടുത്തുക.
മൂന്ന്...
ജങ്ക് ഫുഡ് പരമാവധി ഒഴിവാക്കുക. അതുപോലെ തന്നെ, പഞ്ചസാരയുടെയും ഉപ്പിന്‍റെയും ഉപയോഗം പരിമിതപ്പെടുത്തുക.
നാല്...
പതിവായി വ്യായാമം ചെയ്യുക. അമിതവണ്ണം നിയന്ത്രിക്കുന്നത് മുതല്‍ ഹൃദയത്തിന്‍റെ ആരോഗ്യത്തിന് വരെ വ്യായാമം ഗുണം ചെയ്യും. വ്യായാമം ചെയ്യുന്നത് ശരീരത്തിന്‍റെ ആരോഗ്യത്തിന് മാത്രമല്ല, മാനസികാരോഗ്യത്തിനും നല്ലതാണ്.
അഞ്ച്...
സ്ട്രെസ് കുറയ്ക്കാനായി യോഗയോ മെഡിറ്റേഷനോ ചെയ്യുന്നത് ശീലമാക്കുക.
ആറ്...
പുകവലി, മദ്യപാനം പോലുള്ള ശീലങ്ങളും ഉപേക്ഷിക്കുന്നതാണ് ആരോഗ്യകരമായ ജീവിതത്തിന് നല്ലത്.
ഏഴ്...
ഉറക്കവും ആരോഗ്യവും തമ്മില്‍ ബന്ധമുണ്ട്. ദിവസവും ഏഴു മുതല്‍ എട്ടു മണിക്കൂര്‍ ഉറങ്ങുക. ഇല്ലെങ്കില്‍ അത് ആരോഗ്യത്തെ ബാധിക്കാം.
എട്ട്...
നല്ല കാര്യങ്ങള്‍ ചിന്തിക്കുക, നല്ല സുഹൃത്തുക്കളെ സമ്പാദിക്കുക. കുടുംബത്തിലുള്ളവരുമായി ആരോഗ്യകരമായ ബന്ധം കാത്തുസൂക്ഷിക്കുക.
ഒമ്പത്...
സോഷ്യല്‍ മീഡിയയുടെ ഉപയോഗം അമിതമാകാതെ നോക്കുക.
പത്ത്...
സന്തോഷം തരുന്ന കാര്യങ്ങള്‍ ചെയ്യുക. പാട്ട് കേള്‍ക്കാം, യാത്ര പോകാം, പുസ്തകം വായിക്കാം അങ്ങനെ നിങ്ങള്‍ക്ക് ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യുക.
Also read: ബേക്കറിയില്‍ നിന്നും വാങ്ങുന്ന ഈ ഭക്ഷണങ്ങള്‍ ക്യാൻസറിന് കാരണമാകും...