ജോര്‍ഡാന ജോണ്‍സ് എന്ന ഇരുപതുകാരി ആദ്യം കരുതിയത് ഭക്ഷണം ധാരാളം കഴിച്ചതാണ് തന്‍റെ വലിയ വയറിന് കാരണമെന്നാണ്.
ജോര്‍ഡാന ജോണ്‍സ് എന്ന ഇരുപതുകാരി ആദ്യം കരുതിയത് ഭക്ഷണം ധാരാളം കഴിച്ചതാണ് തന്‍റെ വലിയ വയറിന് കാരണമെന്നാണ്. എന്നാല്‍ ദിവസം കഴിയും തോറും അവളുടെ മാതാപിതാക്കള്‍ക്ക് പോലും തോന്നി തങ്ങളുടെ മകള്‍ ഗര്‍ഭിണിയാണെന്ന്.
യഥാര്‍ത്ഥത്തില്‍ ജോര്‍ഡാനയുടെ വയറിനുള്ള നാല് കുഞ്ഞുങ്ങളുടെ വലുപ്പത്തിലുളള സിസ്റ്റ് ആയിരുന്നു കാരണക്കാരന്‍. 50 സി. മീ വീതിയിലുളള 10 കിലോഗ്രാം വലുപ്പമുള്ള സിസ്റ്റ് ആയിരുന്നു തുര്‍ക്കി സ്വദേശിനിയുടെ വയറ്റിലുണ്ടായിരുന്നത്. രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ജോര്‍ഡാനയെ കണ്ട് അവള്‍ ഗര്‍ഭിണിയാണോ എന്ന് സംശയിച്ചത്. എന്നാല്‍ അമിതമായി ഭക്ഷണം കഴിച്ചതുകൊണ്ടാകാം എന്നാണ് താന്‍ കരുതിയത്. ശരീരഭാരം കുറയ്ക്കാനും താന്‍ തീരുമാനിച്ചിരുന്നു.
undefined
എന്നാല്‍ അപ്പോഴൊക്കെ അതികഠിനമായ വയറുവേദനയും അനുഭവപ്പെട്ടിരുന്നു എന്നും ജോര്‍ഡാന പറയുന്നു. വയറുവേദന സഹിക്കാന്‍ കഴിയാതെ വന്നതോടെയാണ് തനിക്ക് എന്തോ രോഗമാണെന്ന് സ്വയം തോന്നിയത്. തുടര്‍ന്നാണ് ഡോക്ടറെ സമീപിച്ചത് എന്നും ജോര്‍ഡാന പറഞ്ഞു.
അങ്ങനെ പരിശോധനയില്‍ അവളുടെ വയറിനുളളിലെ സിസ്റ്റിനെ ഡോക്ടര്‍മാര്‍ കണ്ടെത്തി. തുടര്‍ന്ന് ശസ്ത്രക്രിയയിലൂടെ സിസ്റ്റ് നീക്കം ചെയ്യുകയും ചെയ്തു. ഇപ്പോള്‍ ജോര്‍ഡാന ആരോഗ്യത്തോടെയും സന്തോഷത്തോടെയുമാണ് കഴിയുന്നത്.