ബ്ലാക്ക് ഫംഗസ് അണുബാധയേക്കാൾ അപകടകരമാണ് വൈറ്റ് ഫംഗസ് അണുബാധ, കാരണം ഇത് നഖങ്ങൾ, ചർമ്മം, ആമാശയം, വൃക്ക, തലച്ചോറ്, സ്വകാര്യ ഭാഗങ്ങൾ, വായ എന്നിവ ഉൾക്കൊള്ളുന്ന ശ്വാസകോശത്തെയും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളെയും രോഗം ബാധിക്കുന്നു.
രാജ്യത്ത് ബ്ലാക്ക് ഫംഗസ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നതിനിടെ ബീഹാറിലെ പട്‌നയിൽ നാല് പേർക്ക് വൈറ്റ് ഫംഗസ് അണുബാധ റിപ്പോർട്ട് ചെയ്തു. രോഗബാധിതരിൽ ഒരാൾ പട്‌നയിൽ നിന്നുള്ള പ്രശസ്ത ഡോക്ടറാണ്.
വൈറ്റ് ഫംഗസ് രോഗബാധ ബ്ലാക്ക് ഫംഗസിനേക്കാൾ അപകടകാരിയാണെന്ന് പട്ന മെഡിക്കൽ കോളേജ് ആശുപത്രിയിലെ മെെക്രോബയോളജി വിഭാഗം മേധാവി ഡോ. എസ്എൻ സിംഗ് പറഞ്ഞു.
undefined
ബ്ലാക്ക് ഫംഗസ് അണുബാധയേക്കാൾ അപകടകരമാണ് വൈറ്റ് ഫംഗസ് അണുബാധ, കാരണം ഇത് നഖങ്ങൾ, ചർമ്മം, ആമാശയം, വൃക്ക, തലച്ചോറ്, സ്വകാര്യ ഭാഗങ്ങൾ, വായ എന്നിവ ഉൾക്കൊള്ളുന്ന ശ്വാസകോശത്തെയും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളെയും രോഗം ബാധിക്കുന്നു.
കൊവിഡ് ശ്വാസകോശത്തെ ബാധിക്കുന്ന സമാനരീതിയിലാണ് വൈറ്റ് ഫംഗസ് ശ്വാസകോശത്തെ പിടികൂടുന്നതെന്ന് രോഗികളിൽ നടത്തിയ എച്ച്ആർസിടി(High-resolution computed tomography)പരിശോധനയിൽ കണ്ടെത്തിയതായി ഡോക്ടർമാർ പറഞ്ഞു.
ശ്വാസകോശ സംബന്ധമായ രോഗങ്ങൾ കണ്ടെത്താൻ പ്രധാനമായും ഉപയോഗിക്കുന്ന സിടി സ്‌കാനാണ് എച്ച്ആർസിടി. കൊറോണ വൈറസിന് സമാനമായ ലക്ഷണങ്ങൾ കാണിച്ചെങ്കിലും അവർ കൊവിഡ് പോസിറ്റീവായിരുന്നില്ലെന്ന് ഡോ. എസ്. സിംഗ് പറഞ്ഞു.
ബ്ലാക്ക് ഫംഗസ്; തമിഴ്നാട്ടിൽ ഒൻപത് പേർക്ക് രോഗം സ്ഥിരീകരിച്ചു, ആശങ്ക വേണ്ടെന്ന് ആരോഗ്യ സെക്രട്ടറി
ശ്വാസകോശത്തിൽ രോഗം കണ്ടെത്തിയതായും പരിശോധനയ്ക്ക് ശേഷം ഫംഗസ് വിരുദ്ധ മരുന്നുകൾ നൽകിയപ്പോൾ സുഖം പ്രാപിച്ചതായും ഡോ. സിംഗ് പറഞ്ഞു. പ്രതിരോധശേഷി കുറഞ്ഞവരിൽ വൈറ്റ് ഫംഗസ് അണുബാധ കൂടുതൽ അപകടകരമായേക്കുമെന്നും അദ്ദേഹം പറഞ്ഞു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona