ചുവന്ന രക്താണുക്കളുടെ രൂപീകരണത്തിലും ശരീരത്തിലെ നാഡീ കോശങ്ങളെയും രക്തകോശങ്ങളെയും ആരോഗ്യത്തോടെ സംരക്ഷിക്കാന്‍ ഇവ സഹായിക്കും. തലച്ചോറിന്റെ ശരിയായ പ്രവർത്തനത്തിനും വികസനത്തിനും വിറ്റാമിന്‍ ബി12 ആവശ്യമാണ്.
ശരീരത്തിന് ഏറെ ആവശ്യമുള്ള ഒരു പോഷകമാണ് വിറ്റാമിന്‍ ബി12. ചുവന്ന രക്താണുക്കളുടെ രൂപീകരണത്തിലും ശരീരത്തിലെ നാഡീ കോശങ്ങളെയും രക്തകോശങ്ങളെയും ആരോഗ്യത്തോടെ സംരക്ഷിക്കാന്‍ ഇവ സഹായിക്കും. തലച്ചോറിന്റെ ശരിയായ പ്രവർത്തനത്തിനും വികസനത്തിനും വിറ്റാമിന്‍ ബി12 ആവശ്യമാണ്.
ശരീരത്തില്‍ വിറ്റാമിന്‍ ബി12 കുറഞ്ഞാല്‍, അത് പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കാം. വിറ്റാമിന്‍ ബി12 കുറഞ്ഞാല്‍ ശരീരം കാണിക്കുന്ന ചില ലക്ഷണങ്ങളെ പരിചയപ്പെടാം...
undefined
ഒന്ന്...
കൈകളിലോ കാലുകളിലോ ശരീരത്തിൻ്റെ മറ്റ് ഭാഗങ്ങളിലോ ഉണ്ടാകുന്ന മരവിപ്പ് വിറ്റാമിന്‍ ബി12 കുറവിന്‍റെ ലക്ഷണമാകാം.
രണ്ട്...
വിറ്റാമിന്‍ ബി12 അഭാവം മെമ്മറി പ്രശ്നങ്ങൾക്ക് കാരണമാകും. അതിനാല്‍ മറവി, ആശയക്കുഴപ്പം, ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ബുദ്ധിമുട്ട് തുടങ്ങിയവയെ നിസാരമാക്കേണ്ട..
മൂന്ന്...
കാഴ്ച പ്രശ്നങ്ങളും വിറ്റാമിന്‍ ബി12 അഭാവം രൂക്ഷമാകുമ്പോൾ ഉണ്ടാകാം.
നാല്...
ക്ഷീണം, തളര്‍ച്ച, ബലഹീനത തുടങ്ങിയവയും ഇത് മൂലം ഉണ്ടാകാം.
അഞ്ച്...
വിറ്റാമിന്‍ ബി12- ന്‍റെ കുറവ് മൂലം വിളര്‍ച്ചയും ഉണ്ടാകാം. വിളറിയ ചര്‍മ്മം, മഞ്ഞകലർന്ന ചർമ്മം എന്നിവ ഇതിന്‍റെ സൂചനയാണ്.
ആറ്...
വിഷാദം, പെട്ടെന്ന് ദേഷ്യം വരുക, പെരുമാറ്റത്തിൽ വ്യതിയാനങ്ങൾ, തലവേദന തുടങ്ങിയവും ഈ വിറ്റാമിന്‍റെ കുറവു മൂലമുണ്ടാകാം.
ഏഴ്...
പേശി ബലഹീനത, എല്ലുകളുടെ ആരോഗ്യം മോശമാവുക, ഓസ്റ്റിയോപൊറോസിസ്, നടക്കുമ്പോള്‍ ബാലന്‍സ് കിട്ടാതെ വരുക, നാഡീസംബന്ധമായ പ്രശ്നങ്ങൾ തുടങ്ങിയവയെല്ലാം ചിലപ്പോള്‍ വിറ്റാമിന്‍ ബി12 അഭാവത്തിന്റെ ലക്ഷണങ്ങളാകാം.
എട്ട്...
വായ്പ്പുണ്ണും ഇതിന്‍റെ സൂചനയാകാം. അതിനാല്‍ ഇതും നിസാരമാക്കരുത്.
ഒമ്പത്...
മനംമറിച്ചിൽ, ഛർദി, വിശപ്പില്ലായ്മ, പെട്ടെന്ന് ഭാരം നഷ്ടമാകൽ തുടങ്ങിയവയെല്ലാം വിറ്റാമിന്‍ ബി12 അഭാവത്തിന്റെ ലക്ഷണങ്ങളാകാം.
പത്ത്...
ക്രമരഹിതമായ ഹൃദയമിടിപ്പും നിസാരമായി കാണേണ്ട.
വിറ്റാമിന്‍ ബി12 അടങ്ങിയ ഭക്ഷണങ്ങള്‍...
പാല്‍, തൈര്, ചീസ്, മുട്ട, മത്സ്യം, ബീഫ്, സാൽമൺ ഫിഷ്, ചൂര, മത്തി, പാലുൽപന്നങ്ങൾ, സോയ മിൽക്ക്, അവക്കാഡോ, മഷ്റൂം, ചീര എന്നിവയിലെല്ലാം വിറ്റാമിൻ ബി12 ധാരാളം അടങ്ങിയിട്ടുണ്ട്.
ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.