നിങ്ങളുടെ പല്ലുകളിൽ കാണുന്ന ഈ മാറ്റങ്ങള്‍ വായിലെ ക്യാൻസറിന്‍റെ ലക്ഷണങ്ങളാകാം...

By Web Team  |  First Published Feb 17, 2024, 8:32 AM IST

അമിത പുകവലി, പുകയില ഉത്പ്പന്നങ്ങളുടെ അമിത ഉപയോഗം, മദ്യപാനം തുടങ്ങിയവയൊക്കെ ഓറല്‍ ക്യാന്‍സറിന്‍റെ സാധ്യതകളെ കൂട്ടാം. വായ്‌ വൃത്തിയായി സൂക്ഷിക്കേണ്ടതും അത്യാവശ്യമാണ്.  ചുണ്ടുകള്‍, അന്നനാളം, ശ്വാസകോശം തുടങ്ങിയ ഭാഗങ്ങളെയും ഇത് മൂലം ക്യാന്‍സര്‍ ബാധിക്കാം. 


ഇന്ത്യയില്‍ കണ്ടുവരുന്ന ക്യാന്‍സറുകളില്‍ മൂന്നാമതാണ് ഓറല്‍ ക്യാന്‍സര്‍ അഥവാ വായിലെ ക്യാന്‍സര്‍. അമിത പുകവലി, പുകയില ഉത്പ്പന്നങ്ങളുടെ അമിത ഉപയോഗം, മദ്യപാനം തുടങ്ങിയവയൊക്കെ ഓറല്‍ ക്യാന്‍സറിന്‍റെ സാധ്യതകളെ കൂട്ടാം.  വായ്‌ വൃത്തിയായി സൂക്ഷിക്കേണ്ടതും അത്യാവശ്യമാണ്.  ചുണ്ടുകള്‍,  അന്നനാളം, ശ്വാസകോശം തുടങ്ങിയ ഭാഗങ്ങളെയും ഇത് മൂലം ക്യാന്‍സര്‍ ബാധിക്കാം. 

വായിലെ ക്യാൻസറിന്‍റെ ലക്ഷണങ്ങള്‍ പല്ലുകളില്‍ പോലും കാണാം എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. പല്ലുകൾക്കും മോണകൾക്കും ചുറ്റും കാണപ്പെടുന്ന അണുബാധ,  അസഹനീയമായ വേദന, അയഞ്ഞ പല്ലുകൾ, പല്ലുകള്‍ കൊഴിയുക, വായില്‍ മുഴ കാണുക, അമിതമായി വായിൽ വ്രണങ്ങൾ വരുക, ഉണങ്ങാത്ത മുറിവ്, വായിൽ ചുവപ്പോ വെള്ളയോ പാടുകൾ കാണുക തുടങ്ങിയവയൊക്കെ വായിലെ ക്യാൻസറിന്‍റെ ലക്ഷണങ്ങളാകാം. 

Latest Videos

വായിലെ ക്യാന്‍സറിന്‍റെ മറ്റ് പ്രധാനപ്പെട്ട ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം...  

1. ശബ്ദത്തിലെ മാറ്റങ്ങള്‍, സംസാരിക്കാനുള്ള ബുദ്ധിമുട്ട് എന്നിവ ചിലപ്പോള്‍ വായിലെ ക്യാന്‍സറിന്‍റെ ലക്ഷണമാകാം. 

undefined

2. ഭക്ഷണം വിഴുങ്ങുമ്പോൾ ഉണ്ടാകുന്ന ബുദ്ധിമുട്ട് അല്ലെങ്കിൽ വേദന വായിലെ ക്യാന്‍സറിന്‍റെ മറ്റൊരു പ്രധാന ലക്ഷണം ആണ്. 

3. വായ്ക്കകത്തോ കഴുത്തിലോ തൊണ്ടയിലോ കാണപ്പെടുന്ന മുഴകളും തടിപ്പും ചിലപ്പോള്‍ വായിലെ ക്യാന്‍സറിന്‍റെ  സൂചനയാകാം.

4. വിട്ടുമാറാത്ത വായ്‌നാറ്റവും ചിലപ്പോള്‍ ഓറല്‍ ക്യാന്‍സറിന്‍റെ ലക്ഷണമാകാം. 

5. സ്ഥിരമായി വായില്‍ വരുന്ന അള്‍സര്‍ അഥവാ വായ്പ്പുണ്ണ് ചിലപ്പോള്‍ വായിലെ ക്യാന്‍സറിന്‍റെ സൂചനയാകാം. 

6. താടിയെല്ല് ചലിപ്പിക്കാനുള്ള ബുദ്ധിമുട്ട്, വായിലെ എരിച്ചല്‍ അല്ലെങ്കില്‍ വേദന, അസ്വസ്ഥത, നീര്, മോണവീക്കം പോലെ വായ്ക്കകത്തും വീക്കം കാണപ്പെടുന്നത്, വായില്‍ നിന്നും രക്തം കാണപ്പെടുക, അകാരണമായ ക്ഷീണം, ശരീരഭാരം കുറയുക തുടങ്ങിയവയൊക്കെ ഒരുപക്ഷേ വായിലെ ക്യാന്‍സറിന്‍റെ ലക്ഷണമാകാം. 

ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക. 

Also read: അണ്ഡാശയ ക്യാന്‍സര്‍; ശരീരം മുൻകൂട്ടി കാണിക്കുന്ന ഈ നാല് സൂചനകളെ സ്ത്രീകള്‍ അവഗണിക്കരുത്...

youtubevideo


 

click me!