ഇറുകിയ വസ്ത്രങ്ങൾ ഒഴിവാക്കുക. കോട്ടൺ അടി വസ്ത്രങ്ങൾ ഉപയോഗിക്കുക. വിയർപ്പുള്ള വസ്ത്രങ്ങൾ മാറ്റുക. രണ്ട് നേരവും കുളിക്കുക. ഫാൻ, കൂളർ, എന്നിവ പൊടി തട്ടിയും എയർ കണ്ടീഷനർ ഫിൽറ്റർ വൃത്തിയാക്കിയും ഉപയോഗിക്കുക.
ദിവസം ചെല്ലുംതോറും വേനൽ കടക്കുകയാണ്. ചെറിയ ചൂടുകുരു മുതൽ വലിയ കിഡ്നി രോഗങ്ങൾ വരെ വേനൽക്കാലത്ത് കണ്ടുവരാറുണ്ട്. താഴെയുള്ള പത്ത് നിർദ്ദേശങ്ങൾ ശീലമാക്കിയാൽ വേനൽക്കാലം ആരോഗ്യകരമാക്കാം.
1.ധാരാളം വെള്ളം കുടിക്കുക. ഒരു ദിവസം 2.5-4 ലിറ്റർ വെള്ളമെങ്കിലും കുടിക്കുക. ഒരോ വ്യക്തിയും എത്രത്തോളം വെയിൽ/ചൂട് കൊള്ളുന്നു എന്നതിനനുസരിച്ച് കുടിക്കേണ്ട വെള്ളത്തിൻ്റെ അളവു വ്യത്യാസപ്പെട്ടിരിക്കും. എന്തായാലും 2- 2.5 ലിറ്റർ മൂത്രം ഉൽപ്പാദിപ്പിക്കാൻ ആവശ്യമായ വെള്ളമാണ് കുടിക്കേണ്ടത്.
undefined
2. മോര് വെള്ളം, കരിക്കിൻ വെള്ളം, നാരങ്ങ വെള്ളം, ബാർലി വെള്ളം, ഓട്സ് കുറുക്കിയത്,കൂവ പൊടി കുറുക്കിയത്, ഉലുവ വെള്ളം, പഴങ്ങളുടെ ചാറുകൾ തുടങ്ങിയ പ്രകൃതി പാനീയങ്ങൾ കൂടുതലായി കുടിക്കുക.
3.തണ്ണിമത്തൻ, ഓറഞ്ച്, മുന്തിരി, അനാർ, മാങ്ങ തുടങ്ങിയ പഴങ്ങൾ, കൂടുതൽ വെള്ളം അടങ്ങിയ കുമ്പളങ്ങ, മത്തങ്ങ, വെള്ളരിക്ക, കോവക്ക, ബെറീസ് എന്നിവ ഭക്ഷണത്തിൽ കൂടുതലായി ഉൾപെടുത്തുക.
4.മദ്യപാനം, മസാല ഭക്ഷണം, ജങ്ക് ഫുഡ്,മൈദ, ശരീരത്തിന് ചൂട് കൂട്ടുന്ന മാംസാഹാരങ്ങൾ എന്നിവ ഒഴിവാക്കുക.
5.ശരീരത്തിൽ നേരിട്ട് വെയിലേൾക്കുന്ന സാഹച്യര്യം ഒഴിവാക്കുക.
6.സൂര്യ പ്രകാശം തട്ടാതിരിക്കാൻ പരുത്തിയുടെ ഇളം നിറത്തിലുള്ള അയഞ്ഞ മുഴു വസ്ത്രങ്ങൾ ധരിക്കുക, hat പോലെയുള്ള തൊപ്പി, സൺഗ്ലാസ്, കുട എന്നിവ ഉപയോഗിക്കുക.
7. ഇറുകിയ വസ്ത്രങ്ങൾ ഒഴിവാക്കുക. കോട്ടൺ അടിവസ്ത്രങ്ങൾ ഉപയോഗിക്കുക. വിയർപ്പുള്ള വസ്ത്രങ്ങൾ മാറ്റുക.രണ്ട് നേരവും കുളിക്കുക,
8.ഫാൻ,കൂളർ, എന്നിവ പൊടി തട്ടിയും എയർ കണ്ടീഷനർ ഫിൽറ്റർ വൃത്തിയാക്കിയും ഉപയോഗിക്കുക.
9.കുട്ടികൾ കളിക്കുമ്പോൾ വെയിൽ ഇല്ലെന്ന് ഉറപ്പുവരുത്തുകയും കുട്ടികളുടെ തൊട്ടി, ഊഞ്ഞാൽ, കളിക്കുന്ന ഉപകരണങ്ങൾ എല്ലാം വെയിൽ ഇല്ലാത്ത സ്ഥലങ്ങളിൽ വെക്കുകയും ചെയ്യുക .
10.വാഹനങ്ങൾ തണൽ നോക്കി പാർക്ക് ചെയ്യുക. വെയിലത്തു പാർക്ക് ചെയ്ത് വണ്ടിയിൽ പ്രവേശിക്കുന്നതിനു മുൻപ് ഗ്ലാസ് തുറന്നിട്ട് കൂൾ ആയതിനു ശേഷം യാത്ര ചെയ്യുക.
എഴുതിയത്:
Dr. ബാസിൽ യൂസുഫ്
Dr.Basil's ഹോമിയോ ഹോസ്പിറ്റൽ
പാണ്ടിക്കാട്, മലപ്പുറം ജില്ല
https://www.drbasilhomeo.com