ഹൃദയപൂർവ്വം സൂക്ഷിക്കാം ഹൃദയത്തെ... ശ്രദ്ധിക്കാം ആറ് കാര്യങ്ങൾ

By Web Team  |  First Published Mar 26, 2024, 4:09 PM IST

സമ്മർദ്ദം ഹൃദയാഘാതം ഉൾപ്പെടെ നിരവധി ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം. അതിനാൽ സമ്മർദ്ദം നിയന്ത്രിക്കേണ്ടത് പ്രധാനമാണ്. യോഗ​, മെഡിറ്റേഷൻ എന്നിവ സമ്മർദ്ദം നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു.


ഹൃദ്രോ​ഗികളുടെ എണ്ണം ദിനംപ്രതി കൂടിവരിയാണ്. ഹൃദയത്തിലേക്കുള്ള രക്തപ്രവാഹം ക്രമാതീതമായി കുറയുക ചെയ്യുന്ന അവസ്ഥയാണ് ഹൃദയാഘാതം. ഹൃദയത്തിലെ (കൊറോണറി) ധമനികളിൽ കൊഴുപ്പും കൊളസ്ട്രോളും മറ്റ് വസ്തുക്കളും അടിഞ്ഞുകൂടുന്നത് മൂലമാണ് സാധാരണയായി ഈ തടസ്സം സംഭവിക്കുന്നതെന്ന് മയോ ക്ലിനിക്ക് പറയുന്നു. 

ഭക്ഷണക്രമം, ജീവിതശൈലി എന്നിവ ഹൃദയാഘാതത്തിലേക്ക് നയിക്കാവുന്ന രണ്ട് പ്രധാനപ്പെട്ട കാരണങ്ങളാണ്. ഹൃദയാഘാതം തടയാൻ ആവശ്യമായ നടപടികൾ കൈക്കൊള്ളേണ്ടത് പ്രധാനമാണ്. ഹൃദയാഘാതം തടയാൻ ശ്രദ്ധിക്കേണ്ട ആറ് കാര്യങ്ങൾ...

Latest Videos

undefined

ഒന്ന്...

പുകവലി ഹൃദയത്തെയും രക്തധമനികളെയും നശിപ്പിക്കുന്നു. ഇത് ഹൃദയത്തിലേക്കുള്ള രക്തയോട്ടം കുറയ്ക്കുകയും ഹൃദയാഘാത സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും. സാധാരണയായി രക്തം കട്ടപിടിക്കുന്നത് ഹൃദയത്തിലേക്കുള്ള രക്തപ്രവാഹം തടസ്സപ്പെടുത്തുമ്പോൾ ഹൃദയാഘാതം സംഭവിക്കുന്നു. അതിനാൽ പുകവലി പൂർണമായും ഉപേക്ഷിക്കുക.

രണ്ട്...

സമ്മർദ്ദം ഹൃദയാഘാതം ഉൾപ്പെടെ നിരവധി ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം. അതിനാൽ സമ്മർദ്ദം നിയന്ത്രിക്കേണ്ടത് പ്രധാനമാണ്. യോ​ഗ, മെഡിറ്റേഷൻ എന്നിവ സമ്മർദ്ദം നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു.

മൂന്ന്...

ഒരാൾ ആഴ്ചയിൽ കുറഞ്ഞത് 150 മിനിറ്റെങ്കിലും വ്യായാമം ചെയ്യണമെന്ന് വിദ​ഗ്ധർ പറയുന്നു. രാവിലെയോ വെെകിട്ടോ ലഘുവ്യായാമങ്ങൾ ശീലമാക്കുക.

നാല്...

ഇൻസുലിൻ പ്രതിരോധം, വീക്കം, ഓക്സിഡേറ്റീവ് സമ്മർദ്ദം എന്നിവയിലേക്ക് നയിക്കുന്ന സംസ്കരിച്ച ഭക്ഷണങ്ങൾ കുറയ്ക്കേണ്ടത് പ്രധാനമാണ്. സാൽമൺ, ചിയ വിത്തുകൾ, ഫ്ളാക്സ് സീഡുകൾ, വാൽനട്ട് എന്നിവ ഹൃദയാരോ​ഗ്യത്തിന് ​ഗുണം ചെയ്യും.

അഞ്ച്...

ധാരാളം വിറ്റാമിനുകളും ധാതുക്കളും ആൻ്റിഓക്‌സിഡൻ്റുകളും അടങ്ങിയ ഭക്ഷണം കഴിക്കുക. അവ ഹൃദ്രോ​ഗ സാധ്യത കുറയ്ക്കുന്നതിന് ​സഹായകമാണ്.

ആറ്...

ഫാസ്റ്റ് ഫുഡ് കഴിക്കുന്നത് ഒഴിവാക്കുക. ഉപ്പ് അല്ലെങ്കിൽ വറുത്ത ഭക്ഷണങ്ങൾ കഴിക്കുന്നത് ഹൃദ്രോ​ഗ സാധ്യത വർദ്ധിപ്പിക്കുന്നു. ക്യത്യമായൊരു ഡയറ്റ് പിന്തുടരുന്നത് ഹൃദയാരോ​ഗ്യത്തിന് ​ഗുണം ചെയ്യും.

കാപ്പി പ്രിയരാണോ നിങ്ങൾ? ​ഈ രോ​​ഗത്തെ അകറ്റി നിർത്തുമെന്ന് പഠനം

 

click me!