'ഞാന്‍ വലിയൊരു ട്യൂമറിന് ജന്മം നല്‍കിയിരിക്കുന്നു'; ക്യാന്‍സര്‍ ബാധിച്ച പത്തൊമ്പതുകാരി പറയുന്നു

By Web Team  |  First Published Oct 15, 2019, 6:34 PM IST

രക്തം കട്ടപിടിച്ചതാണ് പുറത്തേയ്ക്ക് പോകുന്നത് എന്നാണ് മെഗന്‍ ആദ്യം കരുതിയത്. 'ഞാന്‍ വലിയ ട്യൂമറിന് ജന്മം നല്‍കിയിരിക്കുന്നു' - മെഗന്‍ ധൈര്യത്തോടെ പറയുന്നു. 


പത്തൊമ്പതുകാരി മെഗന്‍ ബുര്‍ഗീന്‍ അതികഠിനമായ വയറുവേദനയും അമിത രക്തസ്രാവവും മൂലമാണ് കുറച്ച് മാസങ്ങള്‍ക്ക് മുന്‍പ്  ഡോക്ടറിനെ കാണാനെത്തിത്. രക്തം കട്ടപിടിച്ചതാണ് പുറത്തേയ്ക്ക് പോകുന്നത് എന്നാണ് മെഗന്‍ ആദ്യം കരുതിയത്. എന്നാല്‍ അസാധാരണമായ സെര്‍വിക്കല്‍ ക്യാന്‍സറാണ് മെഗന് എന്ന് പരിശോധനയിലൂടെ ഡോക്ടര്‍മാര്‍ കണ്ടെത്തുകയായിരുന്നു. 

വലുപ്പമുളള ക്യാന്‍സര്‍ ട്യൂമറുകളാണ് രക്തം കട്ടപിടിച്ചതെന്ന തോന്നല്‍ ഉണ്ടാക്കിയതെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. രോഗ ലക്ഷണം കണ്ടുതുടങ്ങിയത് ക്രമം തെറ്റിയുള്ള രക്തസ്രാവത്തിലൂടെയാണെന്നും മെഗന്‍ പറയുന്നു. ആ സമയത്ത് അതികഠിനമായ വയറുവേദനയായിരുന്നു. പിന്നീട് ചെറുതായി  കട്ട പിടിച്ചരക്തം തന്‍റെ ശ്രദ്ധയില്‍പ്പെട്ടതായും മെഗന്‍ പറയുന്നു. അത് മാസങ്ങള്‍ നീണ്ടു. ഒടുവില്‍ 2019 ഫെബ്രുവരി മാസം അവസാനത്തോടെ വലിയ കട്ട പിടിച്ചരക്തം കണ്ടപ്പോഴാണ് ഡോക്ടറെ കാണാന്‍ തീരുമാനമെടുത്തത്. ആ വലിയ കട്ട പിടിച്ചരക്തത്തിന്‍റെ ചിത്രവും ഡോക്ടറെ കാണിച്ചു. തുടര്‍ന്നുളള പരിശോധനയിലാണ് അസാധാരണമായ സെര്‍വിക്കല്‍ ക്യാന്‍സറാണെന്ന് കണ്ടെത്തിയതെന്നും ഡോക്ടര്‍ പറഞ്ഞു. 

Latest Videos

undefined

 

'ഞാന്‍ വലിയ ട്യൂമറിന് ജന്മം നല്‍കിയിരിക്കുന്നു' - മെഗന്‍ ധൈര്യത്തോടെ പറയുന്നു. അഞ്ച് കിമോതറാപ്പികളാണ് മെഗന്‍ രോഗത്തെ നിയന്ത്രിച്ചത്. അമിത രക്തസ്രാവം മൂലം മെഗന്‍ ക്ഷീണതയാവുകയും അനീമിയയുടെ ലക്ഷണങ്ങള്‍ വരെയുണ്ടാവുകയും ചെയ്തു. രോഗം മൂലം തന്‍റെ ജീവിതം മാറിയെന്നും അമിത രക്തസ്രാവം മൂലം തനിക്ക് ഏറ്റവും ഇഷ്ടമുളള നൃത്തം വരെ താന്‍ ഉപേക്ഷിച്ചുവെന്നും മെഗന്‍ പറഞ്ഞു.

 

കുഞ്ഞുങ്ങളെ പ്രസവിക്കാന്‍ കഴിയില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞപ്പോഴും വാടകഗര്‍ഭപാത്രം പോലുളള സാധ്യതകള്‍ ഉണ്ടല്ലോ എന്നാണ് ഓര്‍ത്തത്. തലമുടി നഷ്ടപ്പെടുന്നതില്‍ ആദ്യം വിഷമം തോന്നിയെങ്കിലും ഇപ്പോള്‍ അതൊക്കെ പൊസീറ്റീവായാണ് കാണുന്നതെന്നും മെഗന്‍ കൂട്ടിച്ചേര്‍ത്തു. അമ്മ ജെനിയും അച്ഛന്‍ പെറ്റയുമാണ് തന്‍റെ ധൈര്യമെന്നും മെഗന്‍ പറഞ്ഞു. 

 


 

click me!