Omicron Symptoms : ഒമിക്രോൺ ബാധിച്ച രോ​ഗികളിൽ കണ്ട് വരുന്ന രണ്ട് പ്രധാനപ്പെട്ട ലക്ഷണങ്ങൾ

By Web Team  |  First Published Dec 23, 2021, 11:03 AM IST

യഥാർത്ഥ SARS-CoV-2 ബാധിച്ച രോഗികളിൽ 48 ശതമാനം പേർക്ക് മണം നഷ്ടപ്പെടുകയും 41 ശതമാനം പേർക്ക് രുചി നഷ്ടപ്പെടുകയും ചെയ്തതായി ഗവേഷണങ്ങൾ സൂചിപ്പിക്കുന്നതായി ലോസ് ഏഞ്ചൽസിലെ കാലിഫോർണിയ സർവകലാശാലയിലെ ​ഗവേഷകനായ ഡോ. ഓട്ടോ ഒ. യാങ് പറഞ്ഞു.


കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണിന്റെ ഭീതിയിലാണ് ലോകം. ഡെൽറ്റയെ കീഴടക്കി അമേരിക്ക പോലുള്ള രാജ്യങ്ങളിലെ പ്രബല വകഭേദമായി ഒമിക്രോൺ മാറിക്കഴിഞ്ഞു. അമേരിക്കയിൽ കഴിഞ്ഞ ഒരാഴ്ചയിലുണ്ടായ അണുബാധകളിൽ 73 ശതമാനവും ഒമിക്രോൺ മൂലമായിരുന്നു.

പുതിയ വേരിയന്റിന്റെ ലക്ഷണങ്ങളെ കുറിച്ച് വിശദീകരിക്കുകയാണ് ആരോ​ഗ്യവിദ​​ഗ്ധർ. പിസിആർ കൂടാതെ ആന്റിജൻ പരിശോധനകൾക്ക് ഒമിക്രോണിനെ കണ്ടെത്താനാകും. പ്രാഥമിക ഡാറ്റയിൽ നിന്ന് ചില രോഗലക്ഷണ വ്യത്യാസങ്ങൾ ഉയർന്നുവന്നിട്ടുണ്ട്. ദക്ഷിണാഫ്രിക്കയിലെ ഏറ്റവും വലിയ സ്വകാര്യ ആരോഗ്യ ഇൻഷുറർ കമ്പനിയിൽ നിന്ന് കഴിഞ്ഞ ആഴ്‌ച പുറത്തുവിട്ട ഡാറ്റ സൂചിപ്പിക്കുന്നത്, ദക്ഷിണാഫ്രിക്കക്കാരിൽ ഒമിക്രോൺ  ബാധിച്ചവരിൽ വരണ്ട ചുമ, പേശി വേദന, തൊണ്ടവേദന, നടുവേദന എന്നിവ ഉണ്ടായതായാണ് ചൂണ്ടിക്കാട്ടുന്നത്.

Latest Videos

undefined

എന്നാൽ ഇവയെല്ലാം ഡെൽറ്റയുടെയും യഥാർത്ഥ കൊറോണ വൈറസിന്റെയും ലക്ഷണങ്ങളാണെന്ന് പെൻസിൽവാനിയ സർവകലാശാലയിലെ അഡ്‌ജക്‌റ്റ് പ്രൊഫസറും ഡിയർ പാൻഡെമിക്കിന്റെ ചീഫ് എക്‌സിക്യൂട്ടീവുമായ ആഷ്‌ലി ഇസഡ് റിട്ടർ പറഞ്ഞു. 

ഒമിറോൺ വേരിയന്റും മുമ്പത്തെ വകഭേദങ്ങളിലും തമ്മിൽ രോഗലക്ഷണങ്ങളിൽ എന്തെങ്കിലും വ്യത്യാസമുണ്ടെന്ന് പറയാൻ ഇപ്പോഴും തെളിവു​കളൊന്നുമില്ലെന്നും ആഷ്‌ലി ഇസഡ് കൂട്ടിച്ചേർത്തു. രുചിയും മണവും നഷ്‌ടപ്പെടുത്തുന്നത് മുമ്പത്തെ വേരിയന്റുകളേക്കാൾ ഒമിക്രോണിന് കുറവായിരിക്കാം. 

യഥാർത്ഥ SARS-CoV-2 ബാധിച്ച രോഗികളിൽ 48 ശതമാനം പേർക്ക് മണം നഷ്ടപ്പെടുകയും 41 ശതമാനം പേർക്ക് രുചി നഷ്ടപ്പെടുകയും ചെയ്തതായി ഗവേഷണങ്ങൾ സൂചിപ്പിക്കുന്നതായി ലോസ് ഏഞ്ചൽസിലെ കാലിഫോർണിയ സർവകലാശാലയിലെ ​ഗവേഷകനായ ഡോ. ഓട്ടോ ഒ. യാങ് പറഞ്ഞു.

 

 

ഒമക്രോണിന് കുറഞ്ഞ ഇൻകുബേഷൻ സമയമുണ്ടെന്നാണ  കരുതുന്നത്. വാക്‌സിനേഷൻ എടുത്ത ആളുകളിൽ ഡെൽറ്റ അല്ലെങ്കിൽ യഥാർത്ഥ കൊറോണ വൈറസ് ബാധിച്ചാൽ തലവേദന, സൈനസ് വേദന എന്നിവ ഉണ്ടാകാറുണ്ട്. വാക്സിനേഷൻ എടുക്കാത്ത രോഗികൾക്ക് ശ്വാസതടസ്സവും ചുമയും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നും അവർ പറഞ്ഞു. 

വാക്സിനേഷൻ എടുത്ത ഒമിക്രോൺ രോഗികളിൽ തലവേദന, ശരീരവേദന, പനി എന്നിവ പ്രകടമായതായി പറയുന്നതായി ഡോ. ക്ലാർക്ക് പറഞ്ഞു. ഒമിക്രോൺ ബാ​ധിച്ച മിക്ക രോ​ഗികളിലും നേരിയ ലക്ഷണങ്ങൾ മാത്രമാണ് പ്രകടമാവുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർ‌ത്തു.

ഒമിക്രോണ്‍ ആശങ്ക; ക്രിസ്മസ്, പുതുവത്സരാഘോഷങ്ങൾ നിരോധിച്ച് ദില്ലി സർക്കാർ

click me!