ഈ ജോലികള്‍ സ്ത്രീകളെ ഹൃദ്രോഗിയാക്കുമത്രേ !

By Web Team  |  First Published Nov 23, 2019, 3:24 PM IST

സ്ത്രീകളില്‍ ചില പ്രത്യേക ജോലികള്‍ കാരണം ഹൃദ്രോഗസാധ്യത കൂടുതലാണെന്ന്  പഠനം. 65,000 സ്ത്രീകളില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്.


സ്ത്രീകളില്‍ ചില പ്രത്യേക ജോലികള്‍ കാരണം ഹൃദ്രോഗസാധ്യത കൂടുതലാണെന്ന്  പഠനം. 65,000 സ്ത്രീകളില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. അമേരിക്കൻ ഹാർട്ട് അസോസിയേഷനാണ് പഠനം നടത്തിയത്. 

63 വയസ്സിനുള്ളില്‍ പ്രായമുണ്ടായിരുന്ന സ്ത്രീകളിലാണ് പഠനം നടത്തിയത്. മിക്കവര്‍ക്കും ആര്‍ത്തവവിരാമം സംഭവിച്ചവരുമായിരുന്നു. ഇതില്‍ 13% സ്ത്രീകളുടെയും ഹൃദയത്തിന്റെ ആരോഗ്യം മറ്റുളളവരെ അപേക്ഷിച്ച് കുറവായിരുന്നു. ഇവരില്‍ പലരുടെയും ജോലി സാഹചര്യങ്ങളാണ് ജോലിയും ഹൃദ്രോഗവുമായുള്ള ബന്ധത്തെപ്പറ്റി പഠിക്കാന്‍ കാരണമായതെന്നാണ് ഗവേഷകര്‍ പറയുന്നത്.  

Latest Videos

undefined

റീടെയ്ല്‍ കാഷ്യര്‍, മാനേജര്‍, നഴ്സ്, സൈക്യാട്രിസ്റ്, സോഷ്യല്‍ വര്‍ക്കര്‍ എന്നിവയായിരുന്നു ഇവരില്‍ പലരുടെയും ജോലി. ഇതില്‍ സോഷ്യല്‍ വര്‍ക്കര്‍മാര്‍ക്ക് ഹൃദ്രോഗസാധ്യത  36%  ആണ്. റിയല്‍ എസ്റ്റേറ്റ്‌ ബ്രോക്കര്‍മാര്‍, സെയില്‍സ് എജന്റ് എന്നിവര്‍ക്ക്  24% ഹൃദ്രോഗസാധ്യത കുറവാണെന്നും പഠനം പറയുന്നു. നഴ്സുമാര്‍ക്ക്  ഹൃദ്രോഗസാധ്യത  14% ആണെന്നും   പഠനം പറയുന്നു. 

 

ഈ 4 കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഹൃദ്രോഗം തടയാം...

 

ഒന്ന്...

വ്യായാമം ചെയ്യുന്നത് ഹൃദയത്തിന്‍റെ ആരോഗ്യത്തിന് നല്ലതാണ്. നടത്തം, ഓട്ടം, നീന്തൽ ഇങ്ങനെ ഏത് വ്യായാമം വേണമെങ്കിലും ചെയ്യാം. ദിവസവും അരമണിക്കൂറെങ്കിലും വ്യായാമം ചെയ്യാൻ സമയം കണ്ടെത്തേണ്ടത് വളരെ അത്യാവശ്യമാണ്. ക്യത്യമായി വ്യായാമം ചെയ്താൽ പൊണ്ണത്തടി, പ്രമേഹം, സമ്മർദ്ദം പോലുള്ള പ്രശ്നങ്ങൾ അകറ്റാനാകും. വ്യായാമം ചെയ്യുന്നതിലൂടെ ശരീരത്തിലെ കൊഴുപ്പ് നീക്കം ചെയ്യാനും വ്യായാമം വളരെ നല്ലതാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും രക്തസമ്മർദ്ദം നിയന്ത്രിക്കാനും സഹായിക്കുന്നു.  

രണ്ട്...

കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങൾ പരമാവധി ഒഴിവാക്കുക. എണ്ണ പലഹാരങ്ങൾ, ജങ്ക് ഫുഡുകൾ, വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ എന്നിവ ഒഴിവാക്കുക. പച്ചക്കറികൾ, പഴങ്ങൾ, പയർ വർ​ഗങ്ങൾ പോലുള്ളവ ധാരാളം കഴിക്കുക. വെളിച്ചെണ്ണ, നെയ്യിൽ പാകം ചെയ്ത ഭക്ഷണങ്ങളും ഒഴിവാക്കുക. ഹൃദ്രോ​ഗമുള്ളവർ ഒരു കാരണവശാലും പ്രോസസ്ഡ് ഫുഡ് കഴിക്കരുത് . സ്ഥിരമായി പ്രോസസ്ഡ് ഫുഡ് കഴിക്കുന്നവരിൽ സെലിയാക് എന്ന രോ​ഗം പിടിപെടാമെന്നും പഠനങ്ങൾ പറയുന്നു.

മൂന്ന്...

ഹൃദ്രോ​ഗമുള്ളവർ പുകവലിക്കുന്ന ശീലമുണ്ടെങ്കിൽ മാറ്റുക. പുകവലിക്കുന്നതിലൂടെ ചീത്ത കൊളസ്ട്രോൾ ശരീരത്തിൽ കെട്ടികിടക്കുകയും പൊണ്ണത്തടി ഉണ്ടാവുകയും ചെയ്യും. പുകവലിക്കുന്നവരുടെ രക്തത്തില്‍ ഉയര്‍ന്ന അളവില്‍ കാഡ്മിയം കലര്‍ന്നിരിക്കുമെന്നും ഇതാണ് കാഴ്ച്ചയ്ക്ക് പ്രശ്‌നമുണ്ടാക്കുമെന്നും പഠനങ്ങൾ പറയുന്നു.

നാല്...

ഓഫീസ് ജോലി മിക്കവരിലും മാനസിക സമ്മർദ്ദം ഉണ്ടാക്കാറുണ്ട്. എന്നാൽ അത് കൂടുതൽ ബാധിക്കുന്നത് ഹൃദയത്തെയാകും. മാസസിക സമ്മർദ്ദം ഹൃദയാഘാതം ഉണ്ടാക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. അമിത മാനസിക സംഘര്‍ഷം അനുഭവിക്കുമ്പോള്‍ ശരീരം തുടര്‍ച്ചയായി സ്‌ട്രെസ്സ് ഹോര്‍മോണായ കോര്‍ട്ടിസോളിനെ സ്വതന്ത്രമാക്കും. ദീര്‍ഘനാള്‍ നീണ്ടു നില്‍ക്കുന്ന മാനസിക സംഘര്‍ഷം ശരീരത്തില്‍ കോര്‍ട്ടിസോളിന്റെ അളവ് വര്‍ധിപ്പിക്കും. 

click me!