ഓരോ വ്യക്തിയുടെയും ആർത്തവചക്രം വ്യത്യസ്തമാണ്. അതിനാൽ നിങ്ങൾക്ക് മറ്റുള്ളവരെ അപേക്ഷിച്ച് ആർത്തവത്തിൻ്റെ വ്യത്യസ്ത ലക്ഷണങ്ങൾ അനുഭവപ്പെടാം. ചില ആളുകൾക്ക് അവരുടെ ആർത്തവത്തിന് മുമ്പ് ലക്ഷണങ്ങളൊന്നും അനുഭവപ്പെട്ടേക്കില്ല.
ആർത്തവത്തിന് ഏതാനും ദിവസം മുമ്പ് മാനസികാവസ്ഥയിലോ ശരീരത്തിലോ ചില മാറ്റങ്ങൾ അനുഭവപ്പെടാൻ തുടങ്ങിയേക്കാം. ആർത്തവത്തിന് മുമ്പുള്ള ദിവസങ്ങളിലോ ആഴ്ചകളിലോ പലരും അനുഭവിക്കുന്ന വൈകാരികവും ശാരീരികവുമായ ലക്ഷണങ്ങളെയാണ് പ്രീമെൻസ്ട്രൽ ലക്ഷണങ്ങൾ (പിഎംഎസ്) എന്ന് പറയുന്നത്. ആർത്തവത്തിന് മുമ്പ് നേരിയ ലക്ഷണങ്ങൾ അനുഭവപ്പെടാം.
ആർത്തവ ലക്ഷണങ്ങൾ പ്രകടമാകുമ്പോഴേ ചിലർക്ക് അവരുടെ ദൈനംദിന പ്രവർത്തനങ്ങളെ ബാധിക്കാം. ഓരോ വ്യക്തിയുടെയും ആർത്തവചക്രം വ്യത്യസ്തമാണ്. അതിനാൽ നിങ്ങൾക്ക് മറ്റുള്ളവരെ അപേക്ഷിച്ച് ആർത്തവത്തിൻ്റെ വ്യത്യസ്ത ലക്ഷണങ്ങൾ അനുഭവപ്പെടാം. ചില ആളുകൾക്ക് അവരുടെ ആർത്തവത്തിന് മുമ്പ് ലക്ഷണങ്ങളൊന്നും അനുഭവപ്പെട്ടേക്കില്ല. ആർത്തവം വരുന്നതിൻ്റെ പൊതുവായ ലക്ഷണങ്ങൾ അറിയാം...
undefined
ഒന്ന്...
ആർത്തവത്തിന് തൊട്ടുമുമ്പ് മുഖത്ത് മുഖക്കുരു പ്രത്യക്ഷപ്പെടുന്നത് നിങ്ങൾ ശ്രദ്ധിച്ചേക്കാം. ഇത് അധിക സെബം സംരക്ഷണം കാരണം സംഭവിക്കുന്നു. ഇത് സുഷിരങ്ങൾ അടയുകയും മുഖക്കുരുവിന് കാരണമാകുകയും ചെയ്യുന്നു, 2001-ലെ ഈ പഠനമനുസരിച്ച് എല്ലാ സ്ത്രീകളിലും പകുതി പേരിലും ആർത്തവത്തിന് മുമ്പ് മുഖക്കുരു പ്രത്യക്ഷപ്പെടുന്നതായി കണ്ടെത്തി.
രണ്ട്...
ആർത്തവം വരുന്നതിന് മുമ്പ് സ്തനങ്ങൾക്ക് വേദന അനുഭവപ്പെടുന്നതായി ചിലരിൽ കാണാം. പ്രോജസ്റ്ററോൺ എന്ന ഹോർമോണിൻ്റെ അളവ് വർദ്ധിക്കുന്നതിനാൽ ചില സന്ദർഭങ്ങളിൽ ഇത് സംഭവിക്കുന്നു. സ്തന വേദന ആർത്തവ ചക്രവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത് ഹോർമോൺ വ്യാതിയാനത്തിന്റെ സമ്മർദ്ദമോ മൂലമാകാം.
മൂന്ന്...
ആർത്തവത്തിന് മുമ്പ് അലസത അനുഭവപ്പെടുന്നത് ആർത്തവം വരുന്നതിൻ്റെ മറ്റൊരു സൂചനയാണ്. നിങ്ങളുടെ ഉറക്ക രീതിയെ ബാധിക്കുന്ന ഈസ്ട്രജൻ, പ്രൊജസ്ട്രോൺ തുടങ്ങിയ ഹോർമോണുകളുടെ ഏറ്റക്കുറച്ചിലുകൾ മൂലമാണ് ഇത് സംഭവിക്കുന്നത്.
നാല്...
ആർത്തവത്തിന് മുമ്പ് മലബന്ധം അനുഭവപ്പെടുന്നുണ്ടോ? പ്രൊജസ്‌ട്രോണിൻ്റെ അളവിലുള്ള മാറ്റങ്ങൾ മലബന്ധം, വയറിളക്കം തുടങ്ങിയ ദഹനപ്രശ്‌നങ്ങൾക്ക് കാരണമാകും. PMS ലക്ഷണങ്ങൾ അനുഭവിക്കുന്ന ചിലർക്ക് മലബന്ധം അനുഭവപ്പെടുമ്പോൾ മറ്റുള്ളവർക്ക് വയറിളക്കം ഉണ്ടാകാം.
അഞ്ച്...
ശരീരത്തിലെ പ്രോജസ്റ്ററോണിൻ്റെയും ഈസ്ട്രജൻ്റെയും അളവ് മാറുന്നത് വയറുവേദനയ്ക്കും മറ്റ് ദഹന പ്രശ്നങ്ങൾക്കും ഇടയാക്കും.
ആറ്...
ആർത്തവത്തിന് മുമ്പ് മിക്ക സ്ത്രീകളും അനുഭവിക്കുന്ന ഏറ്റവും സാധാരണമായ ലക്ഷണങ്ങളിൽ ഒന്നാണ് ഉത്കണ്ഠ, വിഷാദം, തുടങ്ങിയവയാണ്.
ഏഴ്...
ഈസ്ട്രജൻ്റെ അളവിലുള്ള മാറ്റത്തെ തുടർന്ന് തലവേദന അനുഭവപ്പെടാം. മൈഗ്രേൻ ഉള്ള ആളുകൾക്ക് ആർത്തവത്തിന് മുമ്പ് തലവേദന ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.
എല്ലുകളുടെ ആരോഗ്യത്തിന് ശീലമാക്കാം മഗ്നീഷ്യം അടങ്ങിയ 7 ഭക്ഷണങ്ങൾ