'ഹെഡ് ആന്‍ഡ് നെക്ക്' ക്യാന്‍സര്‍; ഈ ലക്ഷണങ്ങൾ അവഗണിക്കരുതേ...

By Web Team  |  First Published Jun 19, 2023, 8:59 AM IST

ഈ ക്യാന്‍സര്‍ ആദ്യം പിടിപെടുന്നത് വായ, നാവ്, തൊണ്ട, ചുണ്ടുകള്‍, ഉമിനീര്‍ ഗ്രന്ഥി,  മൂക്ക്, ചെവി എന്നിവിടങ്ങളിലാണ്. അതുകൊണ്ടാണ് ഇതിനെ ഹെഡ് ആന്‍ഡ്‌ നെക്ക് ക്യാന്‍സര്‍ എന്ന് വിളിക്കുന്നതും. 


ക്യാന്‍സര്‍ എന്നത് എല്ലാവരും ഭയപ്പെടുന്ന ഒരു രോഗമാണ്. തുടക്കത്തില്‍ കണ്ടെത്തിയാല്‍ ഒട്ടുമിക്ക ക്യാന്‍സര്‍ രോഗങ്ങളെയും തടയാന്‍ കഴിയും. എന്നാല്‍ ക്യാന്‍സറുകളില്‍ പലതും ലക്ഷണങ്ങള്‍ വച്ച് തുടക്കത്തിലെ കണ്ടെത്താന്‍ കഴിയാത്തവയാണ്. തലയിലെയും കഴുത്തിലെയും വിവിധ ഭാഗങ്ങളിൽ ഉണ്ടാവുന്ന ഒരു കൂട്ടം ക്യാൻസറുകളാണ് 'ഹെഡ് ആൻഡ് നെക്ക്' ക്യാന്‍സര്‍. ഈ ക്യാന്‍സര്‍ ആദ്യം പിടിപെടുന്നത് വായ, നാവ്, തൊണ്ട, ചുണ്ടുകള്‍, ഉമിനീര്‍ ഗ്രന്ഥി,  മൂക്ക്, ചെവി എന്നിവിടങ്ങളിലാണ്. അതുകൊണ്ടാണ് ഇതിനെ ഹെഡ് ആന്‍ഡ്‌ നെക്ക് ക്യാന്‍സര്‍ എന്ന് വിളിക്കുന്നതും. പുകവലി, മദ്യപാനം, ഹ്യൂമന്‍ പാപ്പിലോമ വൈറസ്‌ എന്നിവയാണ് ഈ ക്യാന്‍സര്‍ പിടിപെടാനുള്ള പ്രധാന കാരണമായി പറയുന്നത്. 

രോഗം ബാധിക്കുന്ന അവയവത്തിന് അനുസരിച്ച് രോഗലക്ഷണങ്ങളിൽ മാറ്റം വരാം. തൊണ്ടവീക്കം,   വിട്ടുമാറാത്ത തൊണ്ട വേദന എന്നിവയാണ് ഇവയുടെ പ്രധാനലക്ഷണം. ശബ്ദത്തിലെ മാറ്റം, ആഹാരം ഇറക്കാനുള്ള ബുദ്ധിമുട്ട് എന്നിവയും ലക്ഷണങ്ങളായി പറയപ്പെടുന്നു. മൂന്നോ നാലോ ആഴ്ച കഴിഞ്ഞിട്ടും ഉണങ്ങാത്ത മുറിവുകള്‍ വായില്‍ ഉണ്ടാകുന്നത് ഏറെ ശ്രദ്ധിക്കണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

Latest Videos

undefined

മോണയില്‍നിന്ന് രക്തം പൊടിയുക, വായ തുറക്കാന്‍ ബുദ്ധിമുട്ടു തോന്നുക എന്നിവയും ലക്ഷണങ്ങളാകാം. 
നാവിനും, കവിളിലുമുണ്ടാകുന്ന നിറ വ്യത്യാസം, ശ്വാസ തടസം, സംസാരിക്കാനുള്ള ബുദ്ധിമുട്ട്, തലവേദന, മുഖത്തിന് വീക്കം, കഴുത്തിന് വീക്കം, മൂക്കില്‍ നിന്ന് രക്തസ്രാവം തുടങ്ങിയവയും ലക്ഷണങ്ങളാണ്. പലപ്പോഴും രോഗം കണ്ടെത്താന്‍ വൈകുന്നതാണ് ഹെഡ് ആന്‍ഡ്‌ നെക്ക് ക്യാന്‍സറിനെ ഗുരുതരമാക്കുന്നത്. ഇത്തരം ലക്ഷണങ്ങള്‍ കണ്ടാല്‍ രോഗം പിടിപ്പെട്ടതായി കരുതേണ്ട. എന്നാല്‍ ഒരു ഡോക്ചറിനെ കാണിച്ച് വേണ്ട പരിശോധനകള്‍ നടത്തണം. ക്യാന്‍സറിന്‍റെ  സ്വഭാവമനുസരിച്ച് പൊതുവെ ശസ്ത്രക്രിയ, റേഡിയേഷൻ, കീമോതെറപ്പി, ഇമ്മ്യൂണോതെറപ്പി എന്നിവയാണ് ചികിത്സാമാർഗങ്ങൾ. 

ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.

Also Read: അസിഡിറ്റിയെ തടയാന്‍ പരീക്ഷിക്കാം ഈ 15 വഴികള്‍...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!