അമ്മയ്ക്ക് നെഗറ്റീവ് ആർ എച്ഛ് രക്തഗ്രൂപ്പും പിതാവിന് പോസിറ്റീവ് ആർ എച്ഛ് രക്തഗ്രൂപ്പും ഉള്ളപ്പോൾ ആർ എച്ഛ് പൊരുത്തക്കേട് സംഭവിക്കുന്നു.
കണ്ണൂർ: അപകടസാധ്യതയുള്ള ഗര്‍ഭാവസ്ഥ വിദഗ്ധ പരിചരണത്തിലൂടെ തരണം ചെയ്ത് യുവതി. ആർഎച്ച് ഫാക്ടർ അലോ ഇമ്മ്യൂണൈസേഷൻ മൂലമുണ്ടാകുന്ന അപകട സാധ്യതയേറിയ ഗർഭധാരണം, ഗർഭിണികൾക്കും അവരുടെ ജനിക്കാനിരിക്കുന്ന കുഞ്ഞുങ്ങൾക്കും ഏറെ വെല്ലുവിളികൾ ഉയർത്തുന്നതായാണ് കണ്ടുവരുന്നത്. ആർഎച്ച് പൊരുത്തക്കേടിന്റെ സങ്കീർണതകൾ അഭിമുഖീകരിച്ച ഗർഭിണിയായ യുവതിക്കാണ് മംഗലാപുരം കെഎംസി ഹോസ്പിറ്റലിലെ വിദഗ്ധ ഡോക്ടർമാരുടെ സഹായത്തോടെയാണ് വെല്ലുവിളി തരണം ചെയ്യാൻ സാധിച്ചത്. മൂന്നാമത്തെ ഗർഭകാലത്തായിരുന്നു യുവതിക്ക് അപകടസാധ്യത കണ്ടെത്തിയത്.
അമ്മയ്ക്ക് നെഗറ്റീവ് ആർ എച്ഛ് രക്തഗ്രൂപ്പും പിതാവിന് പോസിറ്റീവ് ആർ എച്ഛ് രക്തഗ്രൂപ്പും ഉള്ളപ്പോൾ ആർ എച്ഛ് പൊരുത്തക്കേട് സംഭവിക്കുന്നു. "ആർ എച്ഛ് ഫാക്ടർ അലോഇമ്മ്യൂണൈസേഷൻ മൂലം തുടർന്നുള്ള ഗർഭധാരണങ്ങൾ സങ്കീർണ്ണമായേക്കാം. അമ്മയുടെ പ്രതിരോധ സംവിധാനം ഗർഭപിണ്ഡത്തിൻ്റെ ആർ എച്ഛ് പോസിറ്റീവ് രക്തത്തിനെതിരെ ആന്റിബോഡികൾ ഉത്പാദിപ്പിക്കപ്പെടുന്നതു കൊണ്ടാണിതെന്ന് മംഗലാപുരം കെഎംസി ഹോസ്പിറ്റലിലെ ഒബിജി കൺസൾട്ടന്റെ ഡോ. സമീന എച്ച് വിശദീകരിച്ചു.
undefined
യുവതി തന്റെ മൂന്നാമത്തെ ഗർഭകാലത്ത് ഭയാനകമായ സാഹചര്യങ്ങളെ അഭിമുഖീകരിക്കവേയാണ് കെ എം സി ഹോസിപിറ്റലിലെ വിദഗ്ധ സഹായം തേടിയത്. ഇതിനു മുമ്പ് ഗർഭകാലത്ത് അവരുടെ കുഞ്ഞിന് ഇൻട്രാസെറിബ്രൽ ഹെമറേജ് ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇത് സങ്കീർണതകൾക്കും ഒടുവിൽ കുഞ്ഞിനെ നഷ്ടമാകാനും ഇടയാക്കി. കൂടുതൽ വെല്ലുവിളികൾ ഭയന്ന ഇവര്‍ കെഎംസി ആശുപത്രിയിൽ എത്തി തീവ്ര നിരീക്ഷണത്തിനു വിധേയയാവുകയായിരുന്നു.
ഡോ. സമീനയും സംഘവും സൂക്ഷ്മമായി നിരീക്ഷിക്കുകയും, ആവർത്തിച്ചുള്ള രക്തപരിശോധന നടത്തുകയും ചെയ്തു. 30-ാമത്തെ ആഴ്ച വരെ ഫലം നെഗറ്റീവ് ആയിരുന്നു. എങ്കിലും, 32-ാം ആഴ്ചയിൽ, ഗർഭിണിയായ സ്ത്രീയുടെ ഐ സി ടി (ഇൻഡയറക്ക്റ്റ് കൂംബ്സ് ടെസ്റ്റ്) പോസിറ്റീവ് ആയി കണ്ടെത്തി. ഇത് ഗർഭ പിണ്ഡത്തിൻ്റെ വിളർച്ചയെ സൂചിപ്പിക്കുന്നതായിരുന്നു. "ഗർഭപിണ്ഡത്തിലെ വിളർച്ച അപകടസാധ്യത സൃഷ്ടിച്ചതിനാൽ ശ്രദ്ധാപൂർവ്വമായ ചികിത്സാരീതികൾ ആവശ്യമായി വന്നുവെന്നും ഡോ. സമീന പറഞ്ഞു.
"ഗർഭാശയ ട്രാൻസ്ഫ്യൂഷന്റെ (ഐയുടി) ഗുരുതരമായ ഗർഭപിണ്ഡ വിളർച്ച നിയന്ത്രിക്കുന്നതിനുള്ള ഒരു സവിശേഷ പ്രക്രിയയാണ്. ഗർഭ പിണ്ഡത്തിന്റെ ഹീമോഗ്ലോബിൻ അളവ് കുത്തനെ ഇടിഞ്ഞതോടെ, സമയോചിതമായ ഇടപെടൽ നടത്തിയാണ് ഗർഭസ്ഥ ശിശുവിനെ രക്ഷിക്കാനായത്," ഐയുടിയുടെ പ്രാധാന്യം ചൂണ്ടിക്കാട്ടിയ കെഎംസി ഹോസ്പിറ്റലിലെ ഫീറ്റൽ മെഡിസിൻ കൺസൾട്ടൻ്റ് ഡോ. പുണ്ഡലിക് ബാലിഗ വ്യക്തമാക്കി. കെഎംസി ഹോസ്പിറ്റലിലെ ബ്ലഡ് ട്രാൻസ്ഫ്യൂഷൻ ആൻഡ് ഇമ്മ്യൂണോഹെമറ്റോളജി വിഭാഗം ഓ നെഗറ്റീവ് റേഡിയേറ്റഡ്, ല്യൂക്കോസൈറ്റ്-ഡീപ്ലീറ്റഡ് പാക്ക് ചെയ്ത ചുവന്ന രക്താണുക്കൾ നടപടിക്രമത്തിനായി ക്രമീകരിച്ചു. ഡോ ബാലിഗയും സംഘവും സൂക്ഷ്മതയോടെ ഗർഭാശയ ട്രാൻസ്ഫ്യൂഷൻ നടത്തി കൃത്യതയും സുരക്ഷിതത്വവും ഉറപ്പാക്കുകയായിരുന്നു.
മാസം തികയാതെയുള്ള പ്രസവവുമായി ബന്ധപ്പെട്ട അപകട സാധ്യതകൾ മറികടക്കാൻ, ഗർഭം 35-ാം ആഴ്ച വരെ നീട്ടിവെക്കുന്നത് കുഞ്ഞിൻ്റെ ആരോഗ്യത്തിനു നിർണായകമായിരുന്നു. "ജനന ശേഷം, കുഞ്ഞിന് വിളർച്ച ഉണ്ടായിരുന്നു. സാധാരണ നവജാതശിശുക്കളേക്കാൾ ഹീമോഗ്ലോബിൻ്റെ അളവ് വളരെ കുറവായിരുന്നു. കുഞ്ഞിന്റെ ഹീമോഗ്ലോബിൻ, ബിലിറൂബിൻ എന്നിവ മെച്ചപ്പെടുത്തുന്നതിനായി രണ്ട് എക്സ്ചേഞ്ച് ട്രാൻസ്ഫ്യൂഷനുകൾ നടത്തിയെന്നും കൺസൾട്ടൻ്റ് നിയോനറ്റോളജിസ്റ്റും പീഡിയാട്രീഷ്യനുമായ ഡോ. മരിയോ ജെ. ബുകെലോ പറഞ്ഞു.
ആർ എച്ഛ് ഫാക്ടർ അലോഇമ്മ്യൂണൈസേഷൻ്റെ വെല്ലുവിളികളെ തരണം ചെയ്യുന്നതിനുള്ള വിപുലമായ മെഡിക്കൽ ഇടപെടലുകളുടെ ശക്തിയാണ് വിജയകരമായ ഈ ഫലം തെളിയിക്കുന്നത്. മികച്ച പരിചരണത്തിലൂടെയും വൈദഗ്ധ്യത്തിലൂടെയും, യുവതിയും കുഞ്ഞും സുരക്ഷിതരായി. ഇത് സമാന സാഹചര്യങ്ങൾ അഭിമുഖീകരിക്കുന്ന ഗർഭിണികൾക്ക് പ്രതീക്ഷ നൽകുന്നത് കൂടിയാണെന്നും ആശുപത്രി മാനേജ്മെന്റ് വാര്‍ത്താക്കുറിപ്പിൽ പറഞ്ഞു.
ഏറെ അപകടസാധ്യതയുള്ള ഗർഭധാരണം കൈകാര്യം ചെയ്യുന്നതിൽ മൾട്ടി-സ്പെഷ്യാലിറ്റി പിന്തുണയുടെ പ്രാധാന്യം കെഎംസി ഹോസ്പിറ്റലിലെ റീജിയണൽ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ സഗീർ സിദ്ദിഖി പറഞ്ഞു. "സുരക്ഷിത പ്രസവം ഉറപ്പാക്കുന്നതിലും സങ്കീർണതകൾ കൈകാര്യം ചെയ്യുന്നതിലും ഓരോ ഡോക്ടർക്കും നിർണായക പങ്കുണ്ട്. സ്പെഷ്യലിസ്റ്റുകൾ തമ്മിലുള്ള സഹകരണവും, കൃത്യമായ ആസൂത്രണവും സമയബന്ധിതമായ ഇടപെടലുകളും ഗർഭകാലത്തുടനീളം ഉറപ്പുനൽകുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഗര്‍ഭധാരണത്തിന് തയ്യാറെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍...
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം