മഹാരാഷ്ട്രയിലെ പൂനെയിൽ ഏതാനും കേസുകൾ റിപ്പോർട്ട് ചെയ്തതിന് പിന്നാലെ ഗർഭിണിയായ സ്ത്രീയ്ക്ക് സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചു.
സിക്ക വൈറസ് ബാധിതരുടെ എണ്ണം വർധിച്ചുവരികയാണ്. മഹാരാഷ്ട്രയിലെ പൂനെയിൽ ഏതാനും കേസുകൾ റിപ്പോർട്ട് ചെയ്തതിന് പിന്നാലെ ഗർഭിണിയായ സ്ത്രീയ്ക്ക് സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ 10 ദിവസത്തിനിടെ പൂനെയിൽ അഞ്ച് സിക്ക വൈറസ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. അതിന് ശേഷമാണ് ഗർഭിണിയിൽ സിക്ക വെെറസ് ബാധിച്ചത്. സിക്ക വെെറസ് ബാധിച്ച ഗർഭിണിയായ സ്ത്രീ ഇപ്പോൾ ചികിത്സയിലാണ്.
ആദ്യത്തെ രണ്ട് കേസുകൾക്ക് ശേഷം സാമ്പിളുകൾ എൻഐവിയിലേക്ക് അയച്ചതിന് ശേഷം മെയ് 28 ന് അവരുടെ പരിശോധനാ റിപ്പോർട്ട് അണുബാധ സ്ഥിരീകരിച്ചു. മുൻകരുതൽ എന്ന നിലയിൽ രോഗലക്ഷണങ്ങളുള്ള എല്ലാവരുടെയും ഗർഭിണികളുടെയും സാമ്പിളുകൾ പരിശോധനയ്ക്ക് അയക്കുകയാണ് ചെയ്തതെന്ന് പിഎംസി ഡെപ്യൂട്ടി ഹെൽത്ത് ഓഫീസർ ഡോ. കൽപന ബാലിവന്ത് പറഞ്ഞു.
undefined
എന്താണ് സിക്ക വെെറസ്?
പ്രധാനമായും ഈഡിസ് കൊതുകുകൾ പരത്തുന്ന രോഗമാണ് സിക്ക വൈറസ്. ഇത്തരം കൊതുകുകൾ സാധാരണ പകൽ സമയത്താണ് കടിക്കുന്നത്. 1947-ൽ ഉഗാണ്ടയിൽ ആദ്യമായി തിരിച്ചറിഞ്ഞ സിക്ക പിന്നീട് ലോകത്തിൻ്റെ പല ഭാഗങ്ങളിലേക്കും വ്യാപിച്ചു. ആഫ്രിക്ക, തെക്കുകിഴക്കൻ ഏഷ്യ, പസഫിക് ദ്വീപുകൾ, അമേരിക്ക എന്നിവിടങ്ങളിൽ റിപ്പോർട്ട് ചെയ്തു.
ലക്ഷണങ്ങൾ
പനി
സന്ധി വേദന
കണ്ണുകൾ ചുവപ്പ് നിറത്തിലേക്ക് മാറുക.
പേശി വേദന
തലവേദന
ക്ഷീണം
ഛർദ്ദി
അടിവയറ്റിൽ വേദന
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
1. കൊതുക് കടിയേൽക്കാതെ നോക്കുക എന്നതാണ് പ്രധാനം.
2. ഗർഭിണികൾ, ഗർഭധാരത്തിനായി തയ്യാറെടുക്കുന്ന സ്ത്രീകൾ, കൊച്ചുകുട്ടികൾ എന്നിവർ കൊതുക് കടിയേൽക്കാതെ ശ്രദ്ധിക്കുക.
3. ജനാലകളും വാതിലുകളും കൊതുക് കടക്കാതെ സംരക്ഷിക്കണം. കൊച്ചുകുട്ടികളും ഗർഭിണികളും കൊതുക് വലയ്ക്ക് കീഴിൽ ഉറങ്ങാൻ ശ്രദ്ധിക്കണം.
4. വീടും പരിസരവും വെള്ളം കെട്ടിനിൽക്കാതെ നോക്കുക.
ഒരു ദിവസം എത്ര മുട്ടയുടെ വെള്ള കഴിക്കാം?