മറ്റ് സംസ്ഥാനങ്ങളിലോ വിദേശത്തോ അകപ്പെട്ടുപോയ ഗര്‍ഭിണികളും വലിയ മാനസികപ്രയാസങ്ങളിലൂടെയായിരിക്കും ഇപ്പോള്‍ കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്നത്. കൊവിഡ് 19, ഒരു മഹാമാരിയായി ലോകം മുഴുവന്‍ പടരുന്ന ഈ സാഹചര്യത്തില്‍ പ്രത്യേകിച്ചും ഗര്‍ഭിണികള്‍ ദൈനംദിന കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടത് അനിവാര്യമാണ്
കൊവിഡ് 19 കാലം ഗര്‍ഭിണികളെ സംബന്ധിച്ചും ഏറെ ആശങ്കയുണ്ടാക്കുന്ന സമയമാണ്. പതിവ് പരിശോധനകള്‍ക്ക് പോകാന്‍ തടസം നേരിടുന്നതും, രോഗം അമ്മയ്ക്കും കുഞ്ഞിനും ബാധിക്കുമോയെന്ന ഉത്കണ്ഠയുമെല്ലാം ആശങ്കയ്ക്ക് കാരണമായേക്കാവുന്ന വിഷയങ്ങളാണ്. മറ്റ് സംസ്ഥാനങ്ങളിലോ വിദേശത്തോ അകപ്പെട്ടുപോയ ഗര്‍ഭിണികളും വലിയ മാനസികപ്രയാസങ്ങളിലൂടെയായിരിക്കും ഇപ്പോള്‍ കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്നത്.
കൊവിഡ് 19, ഒരു മഹാമാരിയായി ലോകം മുഴുവന്‍ പടരുന്ന ഈ സാഹചര്യത്തില്‍ പ്രത്യേകിച്ചും ഗര്‍ഭിണികള്‍ ദൈനംദിന കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടത് അനിവാര്യമാണ്. അതിനായി കരുതേണ്ട ചില കാര്യങ്ങള്‍...
undefined
1. ഗര്‍ഭിണികള്‍ യാത്ര ചെയ്യുന്നത് പരമാവധി ഒഴിവാക്കുക. രോഗം പടര്‍ന്നിട്ടുള്ള സ്ഥലങ്ങളിലൂടെയുള്ള യാത്രകള്‍ പ്രത്യേകിച്ചും ഒഴിവാക്കുക.
2. സാമൂഹികാകലം പാലിക്കാനും മാസ്‌ക് ധരിക്കാനും എപ്പോഴും കരുതുക.
3. കൈകള്‍ ഇടയ്ക്കിടെ സോപ്പുപയോഗിച്ച് കഴുകുകയോ, ആല്‍ക്കഹോള്‍ അടങ്ങിയ സാനിട്ടൈസര്‍ കൊണ്ട് വൃത്തിയാക്കുകയോ ചെയ്യുക.
4. പൊതുവിടങ്ങളില്‍ പോകേണ്ടി വന്നാല്‍ അധികം എവിടെയും കൈകള്‍ കൊണ്ട് സ്പര്‍ശിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. ആവശ്യമെങ്കില്‍ ഗ്ലൗസ് ധരിക്കുകയും ആവാം.
5. ഇതരസംസ്ഥാനങ്ങള്‍, അല്ലെങ്കില്‍ വിദേശരാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് വരുന്ന ഗര്‍ഭിണികള്‍ സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ കര്‍ശനമായും പാലിക്കുക.
6. ഹോട്ട്‌സ്‌പോട്ടുകളില്‍ നിന്നോ രോഗബാധ സ്ഥിരീകരിച്ച സ്ഥലങ്ങളില്‍ നിന്നോ നാട്ടിലെത്തുന്നവര്‍ നിര്‍ബന്ധമായും സര്‍ക്കാര്‍ നിര്‍ദേശമനുസരിച്ച് ക്വറന്റൈനില്‍ പോവുകയും പരിശോധന നടത്തുകയും ചെയ്യേണ്ടതുണ്ട്.
7. രോഗബാധ സ്ഥിരീകരിച്ചാല്‍ കൊവിഡ് 19 പ്രോട്ടോകോള്‍ പ്രകാരമുള്ള ചികിത്സ ലഭ്യമാക്കുക.
8. പ്രസവസമയത്ത് അണുബാധ ഉണ്ടാകാതിരിക്കാനും മറ്റുമുള്ള മുന്‍കരുതലുകള്‍ ആശുപത്രികള്‍ സ്വീകരിക്കും. അതിനോട് പൂര്‍ണ്ണമായും സഹകരിക്കുക. അവര്‍ നിര്‍ദേശിക്കുന്ന കാര്യങ്ങള്‍ കൃത്യമായും ചെയ്യുക.
9. കൊവിഡ് 19 ഭേദമായ ഗര്‍ഭിണികള്‍, ഡോക്ടറുടെ നിര്‍ദേശപ്രകാരമുള്ള പരിശോധനകള്‍ നടത്തി ഗര്‍ഭസ്ഥശിശുവിന് പ്രശ്‌നങ്ങളില്ലെന്ന് ഉറപ്പുവരുത്തണം.
10. ഈ വിഷയത്തില്‍ കൂടുതല്‍ വിവരങ്ങള്‍ക്ക് ദിശ കോള്‍ സെന്ററുമായി (1056) ബന്ധപ്പെടുക.