കൊവിഡ് ഇന്ന് ഏറ്റവും മാരകമായി ബാധിച്ച രാജ്യങ്ങളില്‍ ഒന്നായി ഇപ്പോള്‍ അമേരിക്ക മാറിക്കഴിഞ്ഞു. അവിടെ നിന്നുമുള്ള ഒരു കൊച്ചുമിടുക്കിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ താരമായിരിക്കുന്നത്.
കൊവിഡ് 19 എന്ന മഹാമാരി ലോകത്തെയാകെ മാറ്റിമറിച്ചുകൊണ്ടിരിക്കുകയാണ്. കൊവിഡിനെ പ്രതിരോധിക്കാനായി സാമൂഹിക അകലം പാലിച്ച് ഒരുജീവിതം ശീലമാക്കാനുള്ള പുറപ്പാടിലാണ് ലോകം. ബന്ധുക്കളെയും സുഹൃത്തുക്കളെയും കാണാതെ വീടിനുള്ളില്‍ അടച്ചുള്ള ജീവിതം. പ്രിയപ്പെട്ടവരെ ഒന്ന് ചേര്‍ത്ത് പിടിക്കാനുള്ള സാഹചര്യം പോലും നമ്മുക്ക് ഇന്ന് ഇല്ലാതായിരിക്കുന്നു.
കൊവിഡ് ഇന്ന് ഏറ്റവും മാരകമായി ബാധിച്ച രാജ്യങ്ങളില്‍ ഒന്നായി ഇപ്പോള്‍ അമേരിക്ക മാറിക്കഴിഞ്ഞു. അമേരിക്കയിൽ മാത്രം രോഗികളായവരുടെ എണ്ണം 15 ലക്ഷത്തോളം വരും. ഏറ്റവും ഒടുവിലത്തെ കണക്കുകള്‍ പ്രകാരം 90,978 ആളുകള്‍ അമേരിക്കയില്‍ മാത്രം ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചിട്ടുണ്ട്. അവിടെ നിന്നുമുള്ള ഒരു കൊച്ചുമിടുക്കിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ താരമായിരിക്കുന്നത്.
undefined
കലിഫോര്‍ണിയയിലുള്ള ഒരു പത്തുവയസ്സുകാരി തന്‍റെ മുത്തശ്ശനെയും മുത്തശ്ശിയെയും ആലിംഗനം ചെയ്യാനായി ഒരു മാര്‍ഗം കണ്ടെത്തിയിരിക്കുകയാണ്. ഒരു പ്ലാസ്റ്റിക് കര്‍ട്ടനാണ് 'പെയിജ്' എന്ന കൊച്ചുമിടുക്കി നിര്‍മ്മിച്ചത്. ഈ കൊറോണ കാലത്തെ സാമൂഹിക അകലം പാലിച്ചുള്ള ജീവിതത്തില്‍ പെയിജിന് താന്‍ ഏറ്റവും കൂടുതല്‍ സ്നേഹിക്കുന്ന മുത്തശ്ശനെയും മുത്തശ്ശിയെയും ആലിംഗനം ചെയ്യാന്‍ പറ്റുന്നില്ലല്ലോ എന്ന വിഷമമായിരുന്നു.
അങ്ങനെയാണ് ഇന്റര്‍നെറ്റിലൂടെ ചില വീഡിയോകള്‍ കണ്ടു പെയിജ് ഒരു പ്ലാസ്റ്റിക് കര്‍ട്ടന്‍ നിര്‍മ്മിച്ചത്. സംഭവം സമൂഹമാധ്യമങ്ങളിലൂടെ വൈറലാവുകയും ചെയ്തു.
'ഷവര്‍ കര്‍ട്ടന്‍' ആണ് ഇതിനായി പെയിജ് ഉപയോഗിച്ചത്. എന്നിട്ട് അതില്‍ പോക്കറ്റുകളും നല്‍കി. ശേഷം ഈ കര്‍ട്ടന്‍ മുത്തശ്ശനും മുത്തശ്ശിയും താമസിക്കുന്ന വീടിന്റെ വാതിലില്‍ ഒട്ടിച്ചു. ഇതിലൂടെ പെയിജിനു അവരെ കെട്ടിപിടിക്കാം.
പെയിജിന്റെ അമ്മ ലിന്റ്സേ ആണ് ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. കര്‍ട്ടനിലൂടെ മുത്തശ്ശനെയും മുത്തശ്ശിയെയും കെട്ടിപ്പിടിക്കുന്ന പെയിജിനെ ചിത്രങ്ങളില്‍ കാണാം.
ഇതുപോലെ വൈറസിനെ പ്രതിരോധിക്കാന്‍ ചൈനയിലെ വുഹാനിലെ ചില സ്‌കൂളുകള്‍ കൈക്കൊണ്ട ഒരു മാര്‍ഗവും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു. ക്ലാസ് മുറികളില്‍ വച്ച് രോഗം പകരാതിരിക്കാന്‍ കുട്ടികളുടെ ഡെസ്‌കുകള്‍ക്ക് മുകളില്‍ 'പ്ലാസ്റ്റിക് സ്‌ക്രീന്‍' സ്ഥാപിച്ചിരിക്കുകയാണ് സ്‌കൂള്‍ അധികൃതര്‍.
Read More: വൈറസ് പകരാതിരിക്കാന്‍ പുതിയ 'ഐഡിയ'യുമായി സ്‌കൂള്‍ അധികൃതര്‍...