ലങ് കാൻസർ ; ഈ 10 ലക്ഷണങ്ങൾ അവ​ഗണിക്കരുത്

By Web Team  |  First Published Nov 28, 2023, 1:26 PM IST

പുകയിലയിൽ 7000 ലധികം രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ട്. അതിൽ കുറഞ്ഞത് 69 എണ്ണം ക്യാൻസറിന് കാരണമാകുമെന്ന് ലോകാരോ​ഗ്യ സംഘടന വ്യക്തമാക്കുന്നു.  


ശ്വസന പ്രക്രിയയിൽ ശ്വാസകോശം ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഏറ്റവും സാധാരണമായ ക്യാൻസറുകളിൽ ഒന്നാണ് ശ്വാസകോശാർബുദം. വായു മലിനീകരണം, പുകയിലയുമായുള്ള സമ്പർക്കം തുടങ്ങി പല ഘടകങ്ങളും ശ്വാസകോശ അർബുദത്തെ സ്വാധീനക്കുന്ന ഘടകങ്ങളാണ്. പുകവലിക്കാത്തവരിലും ഈ കാൻസർ ഉണ്ടാകാമെന്ന് വി​ദ​ഗ്ധർ പറയുന്നു. ശ്വാസകോശാർബുദത്തിന്റെ തുടക്കത്തിൽ ലക്ഷണങ്ങൾ പ്രകടമാകണമെന്നില്ല.  

ലങ് കാൻസറിന്റെ ലക്ഷണങ്ങൾ...

Latest Videos

വിട്ടുമാറാത്ത ചുമ
ശ്വാസതടസ്സം
നെഞ്ചുവേദന
പെട്ടെന്ന് ഭാരം കുറയൽ
അസ്ഥി വേദന
ഇടയ്ക്കിടെയുള്ള തലവേദന
ചുമയ്ക്കുമ്പോൾ രക്തം വരിക
പരുക്കൻ ശബ്ദം
നഖത്തിലെ മാറ്റങ്ങൾ
അമിത ക്ഷീണം

ശ്വാസകോശ അർബുദ സാധ്യത നിയന്ത്രിക്കാൻ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?...

undefined

പുകയില ഉപയോഗം കുറയ്ക്കുക...

പുകയിലയിൽ 7000ലധികം രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ട്. അതിൽ കുറഞ്ഞത് 69 എണ്ണം ക്യാൻസറിന് കാരണമാകുമെന്ന് ലോകാരോ​ഗ്യ സംഘടന വ്യക്തമാക്കുന്നു.  ലോകമെമ്പാടും കാൻസർ മരണനിരക്ക് ഒഴിവാക്കാവുന്ന ഏറ്റവും വലിയ അപകട ഘടകമാണ് പുകയില ഉപയോഗം. 

സെക്കൻഡ് ഹാൻഡ് സ്മോക്ക് ഒഴിവാക്കൂ...

സെക്കൻഡ് ഹാൻഡ് പുകയുടെ സമ്പർക്കം ആരോഗ്യത്തിന് ഹാനികരമാണ്. സെക്കൻഡ് ഹാൻഡ് പുകയില പുകയുമായി സമ്പർക്കം പുലർത്തുന്നത് സുരക്ഷിതമല്ല. ഇത് പ്രതിവർഷം 1.2 ദശലക്ഷത്തിലധികം അകാല മരണങ്ങൾക്കും ഗുരുതരമായ ഹൃദയ, ശ്വാസകോശ സംബന്ധമായ രോഗങ്ങൾക്കും കാരണമാകുന്നു. കുട്ടികളിൽ പകുതിയോളം പേരും പൊതുസ്ഥലങ്ങളിൽ പുകയില മലിനമായ വായു പതിവായി ശ്വസിക്കുന്നു. കൂടാതെ 65,000 പേർ ഓരോ വർഷവും സെക്കൻഡ് ഹാൻഡ് പുക മൂലമുണ്ടാകുന്ന അസുഖങ്ങൾ മൂലം മരിക്കുന്നു.

ഇൻഡോർ മലിനീകരണം കുറയ്ക്കുക...

മാലിന്യങ്ങളുമായുള്ള സമ്പർക്കം ശ്വാസകോശാരോഗ്യത്തിനും ഹാനികരമാണ്. മലിനീകരണ തോത് കൂടുതലായിരിക്കുമ്പോൾ പുറത്തിറങ്ങുന്നതിന് മുമ്പ് മാസ്ക് ധരിക്കുക. വീട്ടിൽ ആരോഗ്യകരമായ അന്തരീക്ഷവും ഉറപ്പാക്കണം. 

ആരോഗ്യകരമായ ഭക്ഷണം കഴിക്കുക...

ആരോഗ്യകരമായ ഭക്ഷണക്രമം മൊത്തത്തിലുള്ള ആരോഗ്യത്തിന് ഗുണം ചെയ്യും. സമീകൃതാഹാരം ശ്വാസകോശാരോഗ്യം വർധിപ്പിക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. ഭക്ഷണത്തിൽ ആവശ്യത്തിന് പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പ് വരുത്തുക.

വ്യായാമം പതിവാക്കുക...

വ്യായാമം ചെയ്യുന്നത് ശാരീരികവും മാനസികവുമായ ആരോഗ്യത്തിനും നല്ലതാണ്. ആരോഗ്യകരമായ ശ്വാസകോശത്തിനും വ്യായാമം ചെയ്യുക. ആരോഗ്യമുള്ള ശരീരത്തിനായി ദിവസവും 30 മിനിറ്റെങ്കിലും വ്യായാമം ചെയ്യുന്നതാണ് ശീലമാക്കുക.

രോഗലക്ഷണങ്ങൾ പരിശോധിക്കുക...

ശ്വാസകോശ കാൻസറിന്റെ ലക്ഷണങ്ങൾ കാണാതെ പോകരുത്. നേരത്തെയുള്ള രോഗനിർണ്ണയത്തിനായി നിങ്ങൾക്ക് പതിവ് സ്ക്രീനിംഗ് നടത്താം.

ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.

പ്രമുഖ ഫാഷന്‍ ഡിസൈനർ രോഹിത് ബാലിന്റെ ആരോ​ഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട്

 

 

click me!