ഇന്ത്യയിലെ കൗമാരക്കാരിൽ ഈ ജീവിതശെെലി രോ​ഗം വർദ്ധിച്ച് വരുന്നതായി പഠനം

By Web Team  |  First Published Aug 4, 2024, 4:38 PM IST

12-നും 18-നും ഇടയിൽ പ്രായമുള്ള കൗമാരക്കാരിൽ ടൈപ്പ് 2 പ്രമേഹം കൂടുതലായി കണ്ടുവരുന്നതായി ​ഗവേഷകർ പറയുന്നു. ടൈപ്പ് 2 പ്രമേഹം 0.5% മുതൽ 1.5% വരെ കുട്ടികളെയും കൗമാരക്കാരെയും ബാധിക്കുന്നതായി ഇന്ത്യൻ ജേണൽ ഓഫ് എൻഡോക്രൈനോളജി ആൻഡ് മെറ്റബോളിസം പുറത്ത് വിട്ട റിപ്പോർട്ടിൽ പറയുന്നു. 

lifestyle disease is on the rise among children in India

ഇന്ത്യയിലെ കുട്ടികളിൽ ടെെപ്പ് 2 പ്രമേഹം വർദ്ധിക്കുന്നതായി പുതിയ പഠനം.  18 വയസ്സിന് മുകളിലുള്ള 77 ദശലക്ഷം ഇന്ത്യക്കാർക്ക് ടൈപ്പ് 2 പ്രമേഹമുള്ളതായി ലോകാരോഗ്യ സംഘടന പറയുന്നു. 25 ദശലക്ഷം പേർക്ക് പ്രീ ഡയബറ്റിക്സ് ഉള്ളതായി വിദ​ഗ്ധർ പറയുന്നു. 

12-നും 18-നും ഇടയിൽ പ്രായമുള്ള കൗമാരക്കാരിൽ ടൈപ്പ് 2 പ്രമേഹം കൂടുതലായി കണ്ടുവരുന്നതായി ​ഗവേഷകർ പറയുന്നു. ടൈപ്പ് 2 പ്രമേഹം 0.5% മുതൽ 1.5% വരെ കുട്ടികളെയും കൗമാരക്കാരെയും ബാധിക്കുന്നതായി ഇന്ത്യൻ ജേണൽ ഓഫ് എൻഡോക്രൈനോളജി ആൻഡ് മെറ്റബോളിസം പുറത്ത് വിട്ട റിപ്പോർട്ടിൽ പറയുന്നു. 

Latest Videos

' നഗരവൽക്കരണവും ജീവിതശൈലിയിലെ മാറ്റങ്ങളും ശാരീരിക വ്യായാമം കുറയാനും സംസ്കരിച്ചതും ഉയർന്ന കലോറിയുള്ള ഭക്ഷണങ്ങളുടെ ഉപഭോഗം വർധിപ്പിക്കാനും ഇടയാക്കി. യുവാക്കളിൽ ടൈപ്പ് 2 പ്രമേഹം കൂടുതലായി കണ്ടുവരുന്നു. ഉദാസീനമായ ജീവിതശൈലി, സമ്മർദ്ദം, വർദ്ധിച്ചുവരുന്ന പൊണ്ണത്തടി നിരക്ക് എന്നിവ ഈ പ്രവണത വർദ്ധിപ്പിക്കുന്നു. ഇന്ത്യയിലെ 4 കൗമാരക്കാരിൽ 3 പേരും വ്യായാമം ചെയ്യാത്തവരാണെന്ന് ​വിദ​ഗ്ധർ പറയുന്നു.  ഇന്ത്യൻ കൗമാരക്കാർ ഉദാസീനമായ ജീവിതശെെലി നയിക്കുന്നു. ഇന്ത്യയിലെ സ്കൂൾ പ്രായത്തിലുള്ള കുട്ടികൾക്കിടയിൽ അമിതഭാരവും പൊണ്ണത്തടിയും പ്രമേഹ സാധ്യത വർദ്ധിപ്പിക്കുന്നു...' - ആരോഗ്യ വേൾഡിൻ്റെ ഉത്തരേന്ത്യ റീജിയണൽ ഡയറക്ടർ ഡോ സ്മൃതി പഹ്‌വ പറയുന്നു.

ഇന്ത്യൻ കൗമാരക്കാരിൽ മൂന്നിലൊന്ന് പേർക്ക് ഉയർന്ന രക്തസമ്മർദ്ദമുണ്ടെന്ന് കണക്കാക്കപ്പെടുന്നു. കുട്ടികളുടെ ജീവിതശൈലി‌യിൽ വ്യായാമവും ആരോഗ്യകരമായ ഭക്ഷണവും‌ ശീലമാക്കുക. 80% ഹൃദ്രോഗം, 80% ടൈപ്പ് 2 പ്രമേഹം, 40% ക്യാൻസറുകൾ തുടങ്ങിയവ ആരോ​ഗ്യകരമായ ജീവിതശെെലിയിലൂടെ തടയാനാകും. വൃക്കതകരാർ, ഹൃദയാഘാതം, പക്ഷാഘാതം എന്നിവയുൾപ്പെടെ നിരവധി ആരോഗ്യപ്രശ്നങ്ങളുടെ പ്രധാന കാരണം പ്രമേഹമാണെന്നും ഡോ സ്മൃതി പഹ്‌വ പറയുന്നു.

ഒരു മാസത്തിൽ രണ്ട് തവണ പിരീഡ്സ് ആകാറുണ്ടോ? കാരണങ്ങൾ ഇതാകാം

 

vuukle one pixel image
click me!
vuukle one pixel image vuukle one pixel image