മലബന്ധ പ്രശ്നം അകറ്റുന്നതിന് കുടിക്കാം അഞ്ച് തരം ജ്യൂസുകൾ

By Web Team  |  First Published Apr 6, 2024, 3:04 PM IST

ചെറുനാരങ്ങയിൽ വിറ്റാമിൻ സി ധാരാളം അടങ്ങിയിട്ടുണ്ട്. ചെറുനാരങ്ങാനീര് മലബന്ധം ഭേദമാക്കാൻ ഏറ്റവും ഫലപ്രദമായ പ്രതിവിധികളിലൊന്നാണ്. സിട്രിക് ആസിഡ് അടങ്ങിയിരിക്കുന്നതിനാൽ നാരങ്ങ വെള്ളം മലബന്ധ പ്രശ്നം അകറ്റുന്നു.


മലബന്ധം പലരിലും കണ്ട് വരുന്ന പ്രശ്നമാണ്. മലബന്ധം ഉണ്ടാകുന്നതിന് പിന്നിൽ പല കാരണങ്ങളും ഉണ്ടാകും. ചില രോഗങ്ങളുടെ ലക്ഷണമായി മലബന്ധം ഉണ്ടാകാറുണ്ട്. ചിലപ്പോൾ ആവശ്യത്തിന് വെള്ളം കുടിക്കാത്തതു മൂലം മലബന്ധം ഉണ്ടാകാം. മലബന്ധ പ്രശ്നം അകറ്റുന്നതിന് ശീലമാക്കാം ഈ ജ്യൂസുകൾ...

ഒന്ന്...

Latest Videos

undefined

ചെറുനാരങ്ങയിൽ വിറ്റാമിൻ സി ധാരാളം അടങ്ങിയിട്ടുണ്ട്. ചെറുനാരങ്ങാനീര് മലബന്ധം ഭേദമാക്കാൻ ഏറ്റവും ഫലപ്രദമായ പ്രതിവിധികളിലൊന്നാണ്. സിട്രിക് ആസിഡ് അടങ്ങിയിരിക്കുന്നതിനാൽ നാരങ്ങ വെള്ളം മലബന്ധ പ്രശ്നം അകറ്റുന്നു.

രണ്ട്...

മുന്തിരിപ്പഴം, ഓറഞ്ച് തുടങ്ങിയ സിട്രസ് പഴങ്ങൾ കഴിക്കുന്നത് മലബന്ധം ഒഴിവാക്കാനും സഹായിക്കും. ഒരു ഓറഞ്ചിൽ ഏകദേശം 4 ഗ്രാം നാരുകൾ അടങ്ങിയിട്ടുണ്ട്. ആപ്പിളിനെപ്പോലെ സിട്രസ് പഴങ്ങളിലും പെക്റ്റിൻ രൂപത്തിൽ ലയിക്കുന്ന നാരുകൾ ഉണ്ട്. ഇത് മലബന്ധം ലഘൂകരിക്കാൻ സഹായിക്കുന്നു.

മൂന്ന്...

ദിവസവും വെറും വയറ്റിൽ ഉണക്ക മുന്തിരി വെള്ളം കുടിക്കുന്നത് മലബന്ധ പ്രശ്നം കുറയ്ക്കാൻ സഹായിക്കും. ഉണക്കമുന്തിരി വെള്ളം കുടിക്കുന്നത് ശരീരത്തിലെ ദോഷകരമായ എല്ലാ വിഷവസ്തുക്കളെയും പുറന്തള്ളാൻ സഹായിക്കും. ഈ പാനീയം കരളിന്റെ ബയോകെമിക്കൽ പ്രക്രിയ മെച്ചപ്പെടുത്തുകയും രക്തം ശുദ്ധീകരിക്കാൻ സഹായിക്കുകയും ചെയ്യുന്നു. 

നാല്...

ബീറ്റ്‌റൂട്ട് ജ്യൂസിൽ ഡയറ്ററി ഫൈബർ അടങ്ങിയിട്ടുണ്ട്. ഇത് മലബന്ധ പ്രശ്നം കുറയ്ക്കുന്നതിനും മികച്ച പ്രതിവിധിയാണ്. ദിവസവും ഒരു നേരം ബീറ്റ് റൂട്ട് ജ്യൂസ് ശീലമാക്കാവുന്നതാണ്.

ഈ ലോകാരോഗ്യ ദിനത്തിൽ ഓർത്തിരിക്കേണ്ട ഏഴ് കാര്യങ്ങൾ

 

 

click me!