മാംസം, ചിക്കൻ, മുട്ടയുടെ വെള്ള, സാൽമൺ മത്സ്യം, പനീർ, കൂൺ, ചീസ്, തൈര്, കൂൺ, പയർവർഗ്ഗങ്ങൾ എന്നിവ പ്രോട്ടീനാൽ സമ്പന്നമായ ഭക്ഷണങ്ങളാണ്.
ശരീരത്തിന്റെ സാധാരണ വളർച്ചയ്ക്കും വികാസത്തിനും ആവശ്യമായ ഒരു പോഷകമാണ് പ്രോട്ടീൻ. ഉള്ളിലെ ടിഷ്യൂകൾ നിർമ്മിക്കുന്നത് മുതൽ പുറത്ത് ആരോഗ്യമുള്ള മുടിയും ചർമ്മവും നിലനിർത്തുന്നത് വരെ നിരവധി കാര്യങ്ങൾ വഹിക്കുന്നു. മുടികളും നഖങ്ങളും കെരാറ്റിൻ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. ഇത് സ്ക്ലിറോപ്രോട്ടീൻ (scleroprotein) എന്ന പ്രോട്ടീന്റെ ഒരു രൂപമാണ്.
അണുബാധകളെയും രോഗങ്ങളെയും ചെറുക്കുന്ന ആന്റിബോഡികൾ നിർമ്മിക്കാനും കോശങ്ങളെ ആരോഗ്യകരമായി നിലനിർത്താനും പുതിയവ സൃഷ്ടിക്കാനും പ്രോട്ടീൻ സഹായിക്കുന്നു. നിങ്ങളുടെ ഭക്ഷണത്തിൽ ആവശ്യത്തിന് പ്രോട്ടീൻ എടുക്കേണ്ടത് പ്രധാനമാണെന്ന് ഡെർമറ്റോളജിസ്റ്റ് ഡോ ജയ്ശ്രീ ശരദ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പോസ്റ്റിൽ പറയുന്നു. പ്രോട്ടീൻ മുടിക്കും ചർമ്മത്തിനും ശക്തിയും തിളക്കവും നൽകുന്നു. കൊളാജൻ, എലാസ്റ്റിൻ നാരുകൾ എന്നിവയും പ്രോട്ടീൻ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്.
undefined
കൊളാജൻ നാരുകളുള്ള പ്രോട്ടീൻ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. ഇത് ശരീരത്തിലെ മൊത്തം പ്രോട്ടീന്റെ 30% ഉൾക്കൊള്ളുന്നു. പ്രതിദിനം എത്ര പ്രോട്ടീൻ ആവശ്യമാണെന്നതിനെ കുറിച്ചും അവർ പറയുന്നു. പുരുഷന് ശരാശരി പ്രതിദിനം 60 ഗ്രാമും സ്ത്രീയ്ക്ക് പ്രതിദിനം 55 ഗ്രാം ആവശ്യമാണെന്ന് അവർ പറയുന്നു.
മാംസം, ചിക്കൻ, മുട്ടയുടെ വെള്ള, സാൽമൺ മത്സ്യം, പനീർ, കൂൺ, ചീസ്, തൈര്, പയർവർഗ്ഗങ്ങൾ എന്നിവ പ്രോട്ടീനാൽ സമ്പന്നമായ ഭക്ഷണങ്ങളാണ്. മുടി കൊഴിച്ചിൽ അല്ലെങ്കിൽ പൊട്ടുന്ന മുടിയും നഖങ്ങളും അല്ലെങ്കിൽ വരണ്ട ചർമ്മമുള്ള ആളുകൾ ഉയർന്ന പ്രോട്ടീൻ ഡയറ്റ് ശീലമാക്കണമെന്ന് ഡോ. ജയ്ശ്രീ ശരദ് പറഞ്ഞു.