'ഈ പ്രതിസന്ധി മാറ്റാന്‍ അവര്‍ക്കേ കഴിയൂ, മാതാപിതാക്കളെയൊര്‍ത്ത് അഭിമാനം': മാനുഷി ഛില്ലര്‍

By Web Team  |  First Published Mar 26, 2020, 3:06 PM IST

ലോകം മുഴുവന്‍ കൊറോണയ്‌ക്കെതിരെ പോരാടുമ്പോള്‍ ഡോക്ടര്‍മാരായ അച്ഛനമ്മമാരെക്കുറിച്ച് ഓര്‍ത്ത് അഭിമാനം തോന്നുകയാണെന്ന് പറയുകയാണ് ലോകസുന്ദരിപ്പട്ടം കരസ്ഥമാക്കിയ മാനുഷി ഛില്ലര്‍.


ലോകം മുഴുവന്‍ കൊറോണയ്‌ക്കെതിരെ പോരാടുമ്പോള്‍ ഡോക്ടര്‍മാരായ അച്ഛനമ്മമാരെക്കുറിച്ച് ഓര്‍ത്ത് അഭിമാനം തോന്നുകയാണെന്ന് പറയുകയാണ് ലോകസുന്ദരിപ്പട്ടം കരസ്ഥമാക്കിയ മാനുഷി ഛില്ലര്‍. കൊവിഡ് ഭീതിയില്‍ ആളുകളും വീടിനകത്തേക്ക് ഔദ്യോഗിക കൃത്യങ്ങള്‍ മാറ്റിയപ്പോള്‍ ഇതിനൊന്നും കഴിയാത്ത വിഭാഗമാണ് മാനുഷിയുടെ മാതാപിതാക്കള്‍ ഉള്‍പ്പെടെയുള്ള ഡോക്ടര്‍മാര്‍. ഒപ്പം നഴ്സുമാര്‍  മറ്റ് ആരോഗ്യ പ്രവര്‍ത്തകരും.

'ഡോക്ടറായ മാതാപിതാക്കളുടെ മകളെന്ന നിലയ്ക്ക് എനിക്ക് തീര്‍ച്ചയായും ഒരു കാര്യം പറയാനാവും. ഞാന്‍ അവരെക്കുറിച്ചും ഈ രംഗത്തെ മറ്റുള്ളവരെക്കുറിച്ചും ഓര്‍ത്ത് ഏറെ അഭിമാനിക്കുന്നു'-മാനുഷി പറഞ്ഞു. 

Latest Videos

'സ്വന്തം ജീവന്‍ പോലും പണയം വച്ചാണ് അവര്‍ രോഗികളെ ദിവസവും പരിചരിക്കുന്നത്. കൊറോണ വൈറസ് രോഗികളെ നേരിട്ട് പരിചരിക്കുന്ന ഓരോ ഡോക്ടര്‍മാരെയും നഴ്‌സ്മാരെയും സല്യൂട്ട് ചെയ്യുന്നു. നിങ്ങള്‍ക്ക് നന്ദി പറയാന്‍ വാക്കുകളില്ല. ഇപ്പോഴത്തെ പ്രതിസന്ധി മാറ്റാന്‍ കഴിയുന്ന ഒരേയൊരു വിഭാഗവും ഇവരാണ്'- മാനുഷി കൂട്ടിച്ചേര്‍ത്തു. മാനുഷിയുടെ അച്ഛന്‍ മിത്ര ബസു ഛില്ലര്‍ മുംബൈയിലും അമ്മ നീലം ഛില്ലര്‍ ദില്ലിയിലുമാണ് ജോലി ചെയ്യുന്നത്.

click me!