ശരീരത്തിൽ യൂറിക് ആസിഡ് കൂടുതലാണോ? എങ്കിൽ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കൂ

By Web Team  |  First Published Jan 31, 2024, 2:40 PM IST

ഉയർന്ന മദ്യപാനം, ഫ്രക്ടോസ് അടങ്ങിയ അധിക ഭക്ഷണം, ഉയർന്ന രക്തസമ്മർദ്ദം, വൃക്കസംബന്ധമായ പ്രശ്നങ്ങൾ, പ്യൂരിൻ അടങ്ങിയ ഭക്ഷണങ്ങൾ എന്നിവ കഴിക്കുന്നത് 'ഹൈപ്പർയൂറിസെമിയ' യ്ക്ക് കാരണമാകുന്നു. 
 


തിരക്കുപിടിച്ച ജീവിതത്തിലൂടെയാണ് നാം എല്ലാവരും കടന്നുപോകുന്നത്. അത് കൊണ്ട് തന്നെ പലതരത്തിലുള്ള ജീവിതശെെലി രോ​ഗങ്ങൾ പലരേയും അലട്ടുന്നു. അതിലൊന്നാണ് ഹൈപ്പർയൂറിസെമിയ എന്ന രോ​ഗാവസ്ഥ. ശരീരത്തിൽ ഉയർന്ന അളവിൽ യൂറിക് ആസിഡ് ഉണ്ടാകുന്നതിന് കാരണമാകുന്ന രോ​ഗാവസ്ഥയാണ് ഹൈപ്പർയൂറിസെമിയ എന്നത്.

എലിവേറ്റഡ് സെറം യൂറിക് ആസിഡ് ഏകദേശം 38 ദശലക്ഷം അമേരിക്കക്കാരിൽ ഉണ്ടെന്ന് കണക്കാക്കപ്പെടുന്നു. പാശ്ചാത്യ ഭക്ഷണരീതികളും ജീവിതരീതികളും സ്വീകരിക്കുന്നതിനാൽ നിരവധി പേരിൽ ഈ രോ​ഗം ബാധിക്കുന്നതായി പഠനങ്ങൾ പറയുന്നു. 

Latest Videos

ഉയർന്ന മദ്യപാനം, ഫ്രക്ടോസ് അടങ്ങിയ അധിക ഭക്ഷണം, ഉയർന്ന രക്തസമ്മർദ്ദം, വൃക്കസംബന്ധമായ പ്രശ്നങ്ങൾ, പ്യൂരിൻ അടങ്ങിയ ഭക്ഷണങ്ങൾ എന്നിവ കഴിക്കുന്നത് ഹൈപ്പർയൂറിസെമിയയ്ക്ക് കാരണമാകുന്നു. 

രക്തത്തിൽ വളരെയധികം യൂറിക് ആസിഡ് ഉണ്ടാകുമ്പോഴാണ് ഹൈപ്പർ യൂറിസെമിയ ഉണ്ടാകുന്നത്. മൂന്നിലൊന്ന് ആളുകൾക്ക് മാത്രമേ രോഗലക്ഷണങ്ങൾ അനുഭവപ്പെടുകയുള്ളൂ. യൂറിക് ആസിഡിൻ്റെ അളവ് ഉയർന്ന നിലയിലാണെങ്കിൽ കാലക്രമേണ അവ സന്ധിവാതം അല്ലെങ്കിൽ വൃക്കയിലെ കല്ലുകൾ പോലുള്ള നിരവധി രോഗങ്ങൾക്ക് കാരണമാകും.

undefined

ഉയർന്ന യൂറിക് ആസിഡിൻ്റെ അളവ് സന്ധിവാതം പോലുള്ള നിരവധി രോഗങ്ങളിലേക്ക് നയിച്ചേക്കാം. ഉയർന്ന യൂറിക് ആസിഡിൻ്റെ അളവ് ഹൃദ്രോഗം, പ്രമേഹം, വൃക്കരോഗം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു.

ഹൈപ്പർയൂറിസെമിയയ്ക്ക് കാരണമാകുന്ന ഘടകങ്ങൾ...

യൂറിക്ക് ആസിഡ് കൂടുതൽ ഉണ്ടാക്കിയേക്കാവുന്ന ഭക്ഷണങ്ങൾ കഴിക്കുന്നതാണ് ആദ്യത്തെ കാരണം. മദ്യപാനം, സോഡ ഉൽപന്നങ്ങൾ ഉപയോഗം എന്നിവ വഴി യൂറിക് ആസിഡ് കൂടാം. ബേക്കറി സാധനങ്ങളിൽ ഉപയോഗിക്കുന്ന റിഫൈൻഡ് ഷുഗറും മറ്റൊരു കാരണമാണ്. നിർജ്ജലീകരണത്തെ തുടർന്നും ഹൈപ്പർയൂറിസെമിയ ഉണ്ടാകാം. യൂറിക് ആസിഡിന്റെ അളവ് വർധിക്കുന്നത് തടയാൻ ദിവസവും മൂന്നോ നാലോ വെള്ളം കുടിക്കേണ്ടതും പ്രധാനമാണ്. 

യൂറിക് ആസിഡ് കൂടുതലുള്ളവർ കഴിക്കേണ്ട ഭക്ഷണങ്ങൾ...

വിറ്റാമിൻ സി, പൊട്ടാസ്യം തുടങ്ങിയവ ധാരാളം അടങ്ങിയതാണ് നേന്ത്രപ്പഴം. അധികമായ യൂറിക് ആസിഡ് മൂലം ഗൗട്ട് പോലുള്ള ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നവർ ഡയറ്റിൽ ഉറപ്പായും നേന്ത്രപ്പഴം ഉൾപ്പെടുത്തണം. 

കോഫി കുടിക്കുന്നത് ഗൗട്ട് പോലുള്ള ആരോഗ്യ പ്രശ്നങ്ങൾ അകറ്റുന്നതിന് നല്ലതാണെന്നാണ് 'ദി അമേരിക്കൻ ജേണൽ ഓഫ് ക്ലിനിക്കൽ ന്യൂട്രീഷനി'ൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നത്. ഓറഞ്ച്, നാരങ്ങ തുടങ്ങിയ 'സിട്രസ്' വിഭാഗത്തിൽ ഉൾപ്പെടുന്ന പഴങ്ങളും യൂറിക് ആസിഡ് കുറയ്ക്കാൻ സഹായിക്കുന്നു.

Read more തണുപ്പുകാലത്ത് ഓറഞ്ച് കഴിക്കാമോ? ന്യൂട്രീഷ്യനിസ്റ്റ് പറയുന്നത്

 

 

click me!