മുളപ്പിച്ച ചെറുപയർ കൊണ്ടൊരു ഹെൽത്തി സാലഡ്; റെസിപ്പി

By Web Team  |  First Published Feb 21, 2022, 9:42 AM IST

സാലഡുകൾ ശരീരഭാരം കുറയ്ക്കാൻ മാത്രമല്ല, ആരോഗ്യപരമായ പല ഗുണങ്ങളും നൽകുന്നു. തടി കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ നിർബന്ധമായും സാലഡ് കഴിക്കണം. 


ദിവസവും ഒരു നേരമെങ്കിലും സാലഡ് കഴിക്കുന്നത് ആരോ​ഗ്യത്തിന് നല്ലതാണ്. ധാരാളം പോഷകങ്ങളും നാരുകളും നിറഞ്ഞതിനാൽ ഏത് പ്രായക്കാർക്കും കഴിക്കാവുന്ന ഭക്ഷണമാണ് സാലഡ്.. 

സാലഡുകൾ ശരീരഭാരം കുറയ്ക്കാൻ മാത്രമല്ല, ആരോഗ്യപരമായ പല ഗുണങ്ങളും നൽകുന്നു. തടി കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ നിർബന്ധമായും സാലഡ് കഴിക്കണം. സാലഡിൽ തക്കാളി, ഉള്ളി, കാബേജ്, ബ്രൊക്കോളി, പഴങ്ങൾ എന്നിവ ഉൾപ്പെടുത്താം. മുളപ്പിച്ച ചെറുപയർ കൊണ്ട് വളരെ ഹെൽത്തിയായൊരു സാലഡ് പരിചയപ്പെട്ടാലോ...

Latest Videos

undefined

വേണ്ട ചേരുവകൾ...

ചെറുപയർ                      100 ഗ്രാം
തക്കാളി                              ഒന്ന്
ക്യാരറ്റ്                                ഒന്ന് 
പച്ചമുളക്                            രണ്ട്
നാരങ്ങ                             1 എണ്ണം
 മല്ലിയില, ഉപ്പ്                   ആവശ്യത്തിന്
 വെള്ളരി                          1 എണ്ണം

തയ്യാറാക്കുന്ന വിധം...

തലേദിവസം രാവിലെ വെള്ളത്തിൽ ഇട്ടുവച്ച ചെറുപയർ രാത്രി വാർത്തു വയ്ക്കുക. അത് രാവിലെ ആകുമ്പോഴേക്കും പയർ മുളച്ചിട്ടുണ്ടാകും. മുളച്ച ചെറുപയർ ഇഡ്ഡലിത്തട്ടിൽ വെച്ച് ആവി കേറ്റുക(10മിനിറ്റ്). ഇനി ഒരു പാത്രത്തിലേക്ക് ചെറുതായി അരിഞ്ഞ വെള്ളരി,ക്യാരറ്റ്, തക്കാളി, പച്ചമുളക്, മല്ലിയില എന്നിവ ആവശ്യത്തിന് ഉപ്പും നാരങ്ങാനീര് പിഴിഞ്ഞതും മല്ലിയിലയും ചേർത്ത് ഇളക്കി യോജിപ്പിക്കുക. ഇതിലേക്ക് ആവി കയറ്റിയ ചെറുപയർ ഇടുക. അതിനു ശേഷം നന്നായി ഇളക്കി എടുക്കുക.

സാലഡ് കഴിച്ചാലുള്ള ആരോ​ഗ്യ​ഗുണങ്ങളെ കുറിച്ചറിയാം...

എല്ലാ പച്ചക്കറികളും പഴങ്ങളും സാലഡിൽ ഉൾപ്പെടുത്താം. വണ്ണം കുറയ്ക്കാൻ ഉദ്ദേശിക്കുന്നവർ ഡയറ്റിൽ ഏതെങ്കിലും ഒരു സാലഡ് ഉൾപ്പെടുത്താൽ പ്രത്യേകം ശ്രദ്ധിക്കുക. വേനൽക്കാലത്ത് സാലഡിന്റെ ഉപയോഗം കൂട്ടുന്നത് ജലാംശം നഷ്ടപ്പെടുന്നത് തടയാൻ സഹായിക്കുന്നു. പൊണ്ണത്തടി, പ്രമേഹം, രക്തസമ്മർദം എന്നിവ കുറയ്ക്കാൻ സാലഡ് കഴിക്കുന്നത് ഗുണം ചെയ്യും. അധികം കാലറികൾ ഇല്ലാതെ വയറുനിറയ്ക്കാം എന്നത് സാലഡിന്റെ മറ്റൊരു പ്രത്യേകത കൂടിയാണ്. 

 ഫെെബർ ധാരാളം അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ ദിവസവും ഒരു നേരം സാലഡ് കഴിക്കുന്നത് ഭക്ഷണം എളുപ്പം ദഹിക്കാനും മലബന്ധം മാറ്റാനും സഹായിക്കുമെന്ന് ബാർബറ റോൾസ് രചിച്ച ദ വോള്യൂമെട്രിക്സ് എന്ന  പുസ്തകത്തിൽ പറയുന്നു.

സാലഡ് കഴിക്കുന്നതിലൂടെ എപ്പോഴും വയറ് നിറഞ്ഞതായി തോന്നുകയും ഭക്ഷണത്തിന്റെ അളവ് കുറച്ച് കഴിക്കാനും സഹായിക്കുകയും ചെയ്യും. ഭക്ഷണത്തിൽ പച്ചക്കറികളും പഴവർ​​ഗങ്ങളും ഉൾപ്പെടുത്തുന്നത് ക്യാൻസർ കോശങ്ങളെ നശിപ്പിക്കാൻ സഹായിക്കുമെന്ന് വിദ​ഗ്ധർ പറയുന്നു. 

Read more വയറിന് ചുറ്റുമുള്ള കൊഴുപ്പ് കുറയ്ക്കാൻ അഞ്ച് കാര്യങ്ങൾ ശ്രദ്ധിക്കൂ

click me!