Health Tips : ഓറഞ്ച് കഴിച്ചാൽ പലതുണ്ട് ​ഗുണങ്ങൾ

By Web TeamFirst Published Dec 20, 2023, 8:37 AM IST
Highlights

ഓറഞ്ചിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങൾ ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നു. ലോകമെമ്പാടുമുള്ള അകാല മരണത്തിനുള്ള പ്രധാന കാരണങ്ങളിലൊന്നാണ് ഹൃദ്രോഗങ്ങൾ. ഓറഞ്ചിന് രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിക്കാൻ സഹായിക്കും.
 

ഓറഞ്ച് കഴിച്ചാൽ ലഭിക്കുന്ന ​ഗുണങ്ങൾ പലതാണ്. ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയ പഴമാണ് ഓറഞ്ച്. വിറ്റാമിൻ സിയുടെ മികച്ച ഉറവിടമാണ് ഓറഞ്ച്. വിറ്റാമിൻ സി അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് വൻകുടൽ ക്യാൻസറിനുള്ള സാധ്യത കുറയ്ക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു.

ആരോഗ്യകരമായ രോഗപ്രതിരോധ സംവിധാനത്തിന് വിറ്റാമിൻ സി വലിയ പങ്കാണ് വഹിക്കുന്നത്. ജലദോഷം തടയുന്നതിനും ചെവി അണുബാധ തടയുന്നതിനും ഓറഞ്ച് നല്ലതാണ്. ഓറഞ്ചിലെ ആൻറി ഓക്സിഡൻറുകൾ ചർമ്മത്തെ സംരക്ഷിക്കാൻ സഹായിക്കുന്നു. 

Latest Videos

വിറ്റാമിൻ ബി 6 കൊണ്ട് സമ്പുഷ്ടമായ ഓറഞ്ച് ഹീമോഗ്ലോബിൻ ഉൽപാദനത്തെ സഹായിക്കുകയും മഗ്നീഷ്യത്തിന്റെ സാന്നിധ്യം മൂലം രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുന്നു. സിട്രസ് പഴത്തൊലികളിൽ കാണപ്പെടുന്ന ഒരു കൂട്ടം സംയുക്തങ്ങൾക്ക് പാർശ്വഫലങ്ങളില്ലാതെ മരുന്നുകളേക്കാൾ ഫലപ്രദമായി കൊളസ്ട്രോൾ കുറയ്ക്കാൻ കഴിവുണ്ട്.

ഇരുമ്പ് ആഗിരണം ചെയ്യാൻ സഹായിക്കുന്നതിനാൽ ശരീരത്തിന്റെ സാധാരണ പ്രവർത്തനത്തിന് സിട്രസ് പഴങ്ങൾ വളരെ അത്യാവശ്യമാണ്. വിളർച്ചയുള്ള രോഗികൾക്ക് സിട്രസ് പഴങ്ങൾ കഴിക്കാൻ ഡോക്ടർമാർ നിർദേശിക്കാറുണ്ട്. ശരീരത്തിന്റെ പ്രവർത്തനത്തിന് പ്രധാനപ്പെട്ട ധാതുവാണ് അനീമിയ. 

ഓറഞ്ചിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങൾ ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നു. ലോകമെമ്പാടുമുള്ള അകാല മരണത്തിനുള്ള പ്രധാന കാരണങ്ങളിലൊന്നാണ് ഹൃദ്രോഗങ്ങൾ. ഓറഞ്ചിന് രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിക്കാൻ സഹായിക്കും.

ഓറഞ്ചിലെ ഫൈബർ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു. ഓറഞ്ചിലെ സ്വാഭാവിക ഫ്രൂട്ട് ഷുഗർ, ഫ്രക്ടോസ്, ഭക്ഷണം കഴിച്ചതിനുശേഷം രക്തത്തിലെ പഞ്ചസാരയുടെ അളവ് വളരെയധികം ഉയരുന്നത് തടയാൻ സഹായിക്കും. 

ഓറഞ്ചിൽ ഡി-ലിമോണീൻ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. ഇത് ശ്വാസകോശ അർബുദം, ത്വക്ക് കാൻസർ, സ്തനാർബുദം എന്നിവ തടയുന്നു. ഓറഞ്ചിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സിയും ആന്റിഓക്‌സിഡന്റുകളും ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് പ്രധാനമാണ്. അവ ക്യാൻസറിനെ ചെറുക്കാൻ സഹായിക്കുന്നു. 

ഓറഞ്ചിൽ അടങ്ങിയിട്ടുള്ള വിറ്റാമിൻ പ്രായവുമായി ബന്ധപ്പെട്ട മസ്കുലർ ഡീജനറേഷൻ തടയുന്നതിന് സഹായകമാണ്. ഓറഞ്ചിൽ ലയിക്കുന്നതും ലയിക്കാത്തതുമായ നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് കുടലുകളും ആമാശയ പ്രവർത്തനവും സുഗമമായി നിലനിർത്താനും മലവിസർജ്ജനം തടയാനും സഹായിക്കുന്നു. 

മുടികൊഴിച്ചിൽ അകറ്റാൻ പരീക്ഷിക്കാം ഈ പൊടിക്കെെകൾ

 

click me!