Health Tips : ദിവസവും ഒരു വാഴപ്പഴം കഴിച്ചോളൂ, ​ഗുണങ്ങൾ അറിയാം

By Web Team  |  First Published Oct 24, 2024, 7:49 AM IST

പൊട്ടാസ്യം, മഗ്നീഷ്യം, ചെമ്പ്, വിറ്റാമിൻ ബി 6, വിറ്റാമിൻ സി എന്നിവ വാഴപ്പഴത്തിൽ അടങ്ങിയിരിക്കുന്നതിനാൽ പ്രതിരോധ സംവിധാനം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. 


മലയാളികളുടെ പ്രിയപ്പെട്ട പഴങ്ങളിലൊന്നാണ് വാഴപ്പഴം. ദിവസവും ഒരു പഴം കഴിക്കുന്നത് നിരവധി ആരോ​ഗ്യ​ഗുണങ്ങൾ നൽകുന്നു. ധാതുക്കളും നാരുകളും വിറ്റാമിനുകളും അടങ്ങിയിരിക്കുന്നതിനാൽ വാഴപ്പഴം നിരവധി രോ​ഗങ്ങളെ അകറ്റി നിർത്തുന്നു.

വാഴപ്പഴത്തിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് മലവിസർജ്ജനം മെച്ചപ്പെടുത്താനും സഹായിക്കുന്നു.
കൂടാതെ വാഴപ്പഴത്തിൽ ഗ്ലൈസെമിക് സൂചിക താഴ്ന്നതും ഇടത്തരവുമാണെന്ന് ഹാർവേർഡ് യൂണിവേഴ്സിറ്റി പുറത്ത് വിട്ട പഠനത്തിൽ പറയുന്നുണ്ട്. ഇത് പഞ്ചസാരയുടെ ആഗിരണത്തെ മന്ദീഭവിപ്പിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ തുടർന്നുള്ള വർദ്ധനവ് കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു. 

Latest Videos

undefined

പൊട്ടാസ്യം, മഗ്നീഷ്യം, ചെമ്പ്, വിറ്റാമിൻ ബി 6, വിറ്റാമിൻ സി എന്നിവ വാഴപ്പഴത്തിൽ അടങ്ങിയിരിക്കുന്നതിനാൽ പ്രതിരോധ സംവിധാനം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. കാർബോഹൈഡ്രേറ്റ്, പൊട്ടാസ്യം, വിറ്റാമിൻ ബി 6 എന്നിവയുടെ നല്ല ഉറവിടമാണ് വാഴപ്പഴം. ഇത് ഊർജ്ജ നില വർദ്ധിപ്പിക്കാൻ സഹായിക്കും.

വാഴപ്പഴത്തിലെ പൊട്ടാസ്യവും മഗ്നീഷ്യവും എല്ലുകളുടെ ബലം നിലനിർത്താൻ സഹായിക്കുന്നു. വാഴപ്പഴത്തിൽ കൊഴുപ്പ് കുറവാണ്. നാരുകൾ അടങ്ങിയിട്ടുണ്ട്, ഇത് ഹൃദയാരോഗ്യത്തിന് സഹായിക്കും.

വാഴപ്പഴത്തിലെ വിവിധ സംയുക്തങ്ങൾ സ്തനാർബുദം, സെർവിക്കൽ, വൻകുടൽ, അന്നനാളം, കരൾ, ഓറൽ, പ്രോസ്റ്റേറ്റ്, ത്വക്ക് അർബുദങ്ങൾക്കെതിരെ പ്രവർത്തിക്കുന്നു. വാഴപ്പഴത്തിൽ ട്രിപ്റ്റോഫാൻ അടങ്ങിയിട്ടുണ്ട്. ഇത് ഗുണം ചെയ്യുന്ന അമിനോ ആസിഡാണ്. ശരീരത്തിൽ അത് സെറോടോണിൻ ആയി പരിവർത്തനം ചെയ്യപ്പെടുന്നു. ഇത് മാനസികാവസ്ഥ വർദ്ധിപ്പിക്കുന്നു. 

പൊട്ടാസ്യം, കാൽസ്യം, മഗ്നീഷ്യം, ഇരുമ്പ്, ഫോളേറ്റ്, നിയാസിൻ, റൈബോഫ്ലേവിൻ, ബി 6 തുടങ്ങിയ അവശ്യ വിറ്റാമിനുകളും ധാതുക്കളും ഇതിൽ അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം ശരീരത്തിൻ്റെ ശരിയായ പ്രവർത്തനത്തിനും ആരോഗ്യം നിലനിർത്തുന്നതിനും സഹായിക്കുന്നു.

ചർമ്മം സുന്ദരമാക്കാൻ നെയ്യ്, ഇങ്ങനെ ഉപയോ​ഗിച്ച് നോക്കൂ
 

tags
click me!