പ്രമേഹമുള്ളവര്‍ നിര്‍ബന്ധമായും ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍ ഇവയാണ്.
പ്രമേഹമുള്ളവര്‍ ഉറപ്പായും ശ്രദ്ധിക്കേണ്ട ഒന്നാണ് ഭക്ഷണക്രമം. ചിട്ടയായ ഭക്ഷണ രീതിക്കൊപ്പം എന്ത് കഴിക്കാം, ഏതൊക്കെ ഭക്ഷണങ്ങള്‍ ഒഴിവാക്കണം എന്നും അറിഞ്ഞിരിക്കണം.
രക്തത്തിലെ ഗ്ലൂക്കോസിന്‍റെ അളവ് നിയന്ത്രിക്കാന്‍ സമീകൃത ആഹാര രീതി പിന്തുടരേണ്ടത് പ്രധാനമാണ്. ബ്ലഡ് ഷുഗര്‍ ഉയര്‍ത്തുന്ന ചില ഭക്ഷണങ്ങള്‍ പരിചയപ്പെടാം. പ്രമേഹമുള്ളവര്‍ ഈ ഭക്ഷണങ്ങൾ ഒഴിവാക്കണം.
മധുരപാനീയങ്ങള്‍
മധുരപാനീയങ്ങള്‍ പ്രമേഹമുള്ളവര്‍ നിര്‍ബന്ധമായും ഒഴിവാക്കണം. മധുരമുള്ള സോഡ, പഞ്ചസാര ചേര്‍ത്ത ചായ, എനര്‍ജി ഡ്രിങ്കുകള്‍ എന്നിവ ഒഴിവാക്കുക. ഇവ രക്തത്തിലെ ഗ്ലൂക്കോസിന്‍റെ അളവ് ഉയര്‍ത്തും.
വൈറ്റ് ബ്രഡ്, പാസ്ത
റിഫൈന്‍ ചെയ്ത മൈദ കൊണ്ടുണ്ടാക്കുന്ന വെളുത്ത നിറത്തിലുള്ള റൊട്ടിയും പാസ്തയും പ്രമേഹമുള്ളവര്‍ ഒഴിവാക്കുന്നതാണ് നല്ലത്. ഇവയില്‍ ആഡഡ് ഷുഗറും അന്നജവും വളരെ കൂടുതലായിരിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് ഇവ പെട്ടെന്ന് ഉയര്‍ത്തുന്നു. വൈറ്റ് ബ്രഡ്, വൈറ്റ് പാസ്ത, റിഫൈന്‍ ചെയ്ത സെറീയലുകള്‍ എന്നിവ പ്രമേഹമുള്ളവര്‍ ഒഴിക്കുന്നതാണ് നല്ലത്.
വറുത്ത ഭക്ഷണങ്ങള്‍
ഫ്രഞ്ച് ഫ്രൈസ്, പൊരിച്ച ചിക്കന്‍, ഡോണട്ട് എന്നിങ്ങനെയുള്ള ഭക്ഷണങ്ങളില്‍ ആരോഗ്യകരമല്ലാത്ത ട്രാന്‍സ് ഫാറ്റുകളും പൂരിത കൊഴുപ്പുകളും അധികമായി ഉണ്ട്. ഇവ കൊളസ്ട്രോള്‍ ഉയര്‍ത്തുകയും പലപ്പോഴും അമിതവണ്ണത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. ഇവ ഇന്‍സുലിന്‍ പ്രതിരോധമുണ്ടാക്കുന്നു. പ്രമേഹമുള്ളവര്‍ക്ക് ഇത് ദോഷകരമായി ബാധിക്കും.
ബിസ്കറ്റ്, ഉപ്പേരി
ക്രാക്കേഴ്സ്, ഉരുളക്കിഴങ്ങ് ചിപ്സ്, വറുത്ത നട്സ് എന്നിങ്ങനെ പാക്കറ്റില്‍ ലഭിക്കുന്ന ലഘുഭക്ഷണങ്ങളില്‍ വളരെ കൂടിയ അളവില്‍ ഉപ്പും സ്പൈസസും ചേര്‍ത്ത് പ്രോസസ് ചെയ്തിട്ടുണ്ട്. സോഡിയം കൂടുതലായി ശരീരത്തിലെത്തുന്നത് ഹൈപ്പര്‍ടെന്‍ഷന്‍ വര്‍ധിക്കാന്‍ കാരണമാകുന്നു.
പേസ്ട്രി ബേക്ഡ് ഭക്ഷണങ്ങള്‍
പേസ്ട്രികള്‍, കുക്കീസ് എന്നിവയും മറ്റ് ബേക്ക് ചെയ്യുന്ന ഭക്ഷണങ്ങളും റിഫൈന്‍ ചെയ്ത മൈദ, പഞ്ചസാര ആരോഗ്യകരമല്ലാത്ത കൊഴുപ്പ് എന്നിവ ചേര്‍ത്ത് തയ്യാറാക്കുന്നതാണ്. ഇതിലടങ്ങിയിരിക്കുന്ന ഉയര്‍ന്ന അളവിലുള്ള പഞ്ചസാര രക്തത്തിലെ ഗ്ലൂക്കോസിന്‍റെ അളവ് ഉയര്‍ത്തുന്നു.
Read Also - ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ഏഴ് പാനീയങ്ങൾ
കൊഴുപ്പേറിയ പാല്‍
കൊഴുപ്പ് കൂടുതലുള്ള പാല്‍ (ഫുള്‍ ഫാറ്റ് മില്‍ക്ക്) പ്രമേഹസാധ്യത ഉയര്‍ത്തുന്നു. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടാന്‍ കാരണമാകുന്നു. കൊഴുപ്പ് അധികമുള്ള പാലില്‍ കൂടിയ അളവില്‍ കൊഴുപ്പും അന്നജവും അടങ്ങിയിട്ടുണ്ട്. ഇത് ഇന്‍സുലിന്‍ പ്രതിരോധമുണ്ടാക്കുന്നു. പൂരിത കൊഴുപ്പും അന്നജവും അടങ്ങിയിട്ടുള്ള പാലുല്‍പ്പന്നങ്ങളായ യോഗര്‍ട്ട്, ടോഫു, ചീസ് എന്നിവയും രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയര്‍ത്തും.
ഡ്രൈഡ് ഫ്രൂട്ട്സ്
ഉണക്കിയ പഴങ്ങള്‍ അഥവാ ഡ്രൈഡ് ഫ്രൂട്ട്സ് പ്രമേഹമുള്ളവര്‍ക്ക് യോജിക്കുന്ന ഭക്ഷണമല്ല. ഇവയില്‍ കൂടിയ അളവില്‍ പഞ്ചസാരയും അന്നജവും അടങ്ങിയിട്ടുണ്ട്. ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയര്‍ത്തും.
(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.)
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം