High blood pressure| ഉയർന്ന രക്തസമ്മർദ്ദമുള്ളവർ ഒഴിവാക്കേണ്ട 10 ഭക്ഷണങ്ങൾ

By Web Team  |  First Published Nov 11, 2021, 9:07 AM IST

രക്തസമ്മർദ്ദം തുടക്കത്തിലേ നിയന്ത്രിക്കേണ്ടത് വളരെ പ്രധാനമാണ്. ഇല്ലെങ്കിൽ ഇത് ഗുരുതരമായ മറ്റ് പല ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകും. ഹൃദയാഘാതം, വൃക്കസംബന്ധമായ അസുഖങ്ങൾ തുടങ്ങിയ അസുഖങ്ങളും ഇത് മൂലം ഉണ്ടാകാം.


ഉയർന്ന രക്തസമ്മർദ്ദം(high blood pressure) ഇന്ന് മിക്ക ആളുകളിലും കണ്ടുവരുന്ന ഒരു ആരോഗ്യ പ്രശ്നമാണ്. അനാരോഗ്യകരമായ ജീവിതശൈലി, സമ്മർദ്ദം(stress), തെറ്റായ ഭക്ഷണശീലം (unhealthy food habits), കൂടാതെ മറ്റ് പല ഘടകങ്ങളും രക്തസമ്മർദ്ദം കൂടാൻ കാരണമാകാറുണ്ട്.

രക്തസമ്മർദ്ദം തുടക്കത്തിലേ നിയന്ത്രിക്കേണ്ടത് വളരെ പ്രധാനമാണ്. ഇല്ലെങ്കിൽ ഇത് ഗുരുതരമായ മറ്റ് പല ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകും. ഹൃദയാഘാതം (heart attack), വൃക്കസംബന്ധമായ അസുഖങ്ങൾ (Kidney disease) തുടങ്ങിയ അസുഖങ്ങളും ഇത് മൂലം ഉണ്ടാകാം. ഉയർന്ന രക്തസമ്മർദ്ദമുള്ളവർ ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളെ കുറിച്ചറിയാം...

Latest Videos

undefined

ഉപ്പ്...

ഉയർന്ന രക്തസമ്മർദ്ദമുള്ളവർ ഒഴിവാക്കേണ്ട ഭക്ഷണങ്ങളുടെ പട്ടികയിൽ ഉപ്പ് ഒന്നാമതാണ്. സോഡിയം രക്തത്തിലെ ദ്രാവകത്തിന്റെ അളവ് വർദ്ധിപ്പിക്കുന്നു. ഇത് രക്തസമ്മർദ്ദം വർദ്ധിപ്പിക്കുന്നു. ഉയർന്ന രക്തസമ്മർദ്ദമുണ്ടെങ്കിൽ ഭക്ഷണത്തിൽ ഉപ്പ് ചേർക്കരുത്. ഉയർന്ന രക്തസമ്മർദ്ദമുള്ള ഒരാൾക്ക് ഉപ്പ് ചേർക്കുന്നത് ആരോഗ്യകരമല്ല. 

 

 

പിസ...

പിസ്സയിലെ ഉപ്പിന്റെ അളവ് അതിശയിപ്പിക്കുന്നതാണ്. ഒരു ഇടത്തരം വലിപ്പമുള്ള പിസ്സയിൽ ഏകദേശം 3,500 മില്ലിഗ്രാം സോഡിയം അടങ്ങിയിരിക്കാം. ഉപ്പിലാതെ വീട്ടിൽ തന്നെ പിസ തയ്യാറാക്കുന്നതാണ് നല്ലത്.

ഉരുളക്കഴിങ്ങ് ചിപ്സ്...

ഉയർന്ന രക്തസമ്മർദ്ദം ഒഴിവാക്കാനുള്ള ഭക്ഷണങ്ങളുടെ പട്ടികയിൽ പ്രധാനപ്പെട്ട മറ്റൊരു ഭക്ഷണമാണ് ഉരുളക്കിഴങ്ങ് ചിപ്സ്. ഇതിലെ ഉയർന്ന സോഡിയത്തിന്റെ അളവ് രക്താതിമർദ്ദം വർദ്ധിപ്പിക്കുക മാത്രമല്ല, അവയുടെ കൊഴുപ്പ് ശരീരഭാരം വർദ്ധിപ്പിക്കുന്നതിനും ഹൃദയാരോഗ്യം മോശമാക്കുന്നതിനും കാരണമാകുന്നു. 

സംസ്കരിച്ച മാംസം...

സംസ്കരിച്ച മാംസത്തിൽ അമിതമായ അളവിൽ സോഡിയം അടങ്ങിയിട്ടുണ്ടെന്ന് മാത്രമല്ല, അവ സാധാരണയായി വളരെ കൊഴുപ്പുള്ളതും മൊത്തത്തിലുള്ള ആരോഗ്യം മോശമാക്കുന്നതുമാണ്. സംസ്കരിച്ച മാംസം കഴിക്കുന്നത് ഡിമെൻഷ്യ പിടിപെടാനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്ന് പഠനം. പോസസ്ഡ് മീറ്റ് കഴിക്കുന്നത് രോഗം വരാനുള്ള സാധ്യത 44 ശതമാനം വർദ്ധിപ്പിക്കുമെന്ന് അമേരിക്കൻ ജേണൽ ഓഫ് ക്ലിനിക്കൽ ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.‌

 

 

പഞ്ചസാര...

ഉയർന്ന രക്തസമ്മർദ്ദമുള്ളവർ അവരുടെ പഞ്ചസാരയുടെ അളവ് നിരീക്ഷിക്കുന്നത് നല്ലതാണ്. പ്രമേഹമുള്ളവരുടെ പഠനങ്ങൾ അമിതമായ പഞ്ചസാരയുടെ ഉപഭോഗവും വർദ്ധിച്ച രക്തസമ്മർദ്ദവും തമ്മിൽ ചില ബന്ധങ്ങൾ കാണിക്കുന്നു. പ്രമേഹം ഇല്ലെങ്കിലും, നിങ്ങളുടെ ഭക്ഷണത്തിൽ പഞ്ചസാര ചേർക്കുന്നത് ഒഴിവാക്കുന്നതാണ്. സിറപ്പിൽ ശീതളപാനീയങ്ങളും ടിന്നിലടച്ച പഴങ്ങളും ഒഴിവാക്കുക. 

അച്ചാറുകൾ...

ചോറായാലും കഞ്ഞിയായാലും ബിരിയാണിയായാലും അച്ചാർ എല്ലാത്തിൻറെ കൂടെയും നല്ലൊരു തൊടുകറിയാണ്. എന്നാൽ ഉപ്പിൻറെ അംശം വളരെ കൂടുതലായ അച്ചാർ ഉയർന്ന രക്തസമ്മർദമുള്ളവർ ഒഴിവാക്കേണ്ടതാണ്.

മധുരപാനീയങ്ങൾ...

മധുരപാനീയങ്ങൾ ഭാരം കൂടാനും രക്തസമ്മർദ്ദം ഉയർത്താനും കാരണമാകും. ഇത് സ്ഥിരം കഴിക്കുന്നത് ഒഴിവാക്കേണ്ടതാണ്. പഞ്ചസാര അടങ്ങിയ പാനീയങ്ങൾ കൊളസ്ട്രോളിന്റെ അളവ് വർദ്ധിപ്പിക്കുക മാത്രമല്ല ശരീരത്തിലെ എച്ച്ഡിഎൽ (നല്ല) കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുകയും ചെയ്യുമെന്ന് ഗവേഷണങ്ങൾ പറയുന്നു. ഇത് ഹൃദയ സംബന്ധമായ അസുഖങ്ങൾക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. 

 

 

ചീസ്...

സോഡിയത്തിന്റെ അളവ് വളരെ ഉയർന്ന ഭക്ഷണവിഭവമാണ് ചീസ്. അമേരിക്കൻ ചീസ്, ബ്ലൂ ചീസ് പോലുള്ള ചിലയിനം ചീസുകളിൽ ഔൺസിന് 300 മില്ലിഗ്രാം എന്ന തോതിൽ സോഡിയം അടങ്ങിയിട്ടുണ്ട്. ഇതും ഉയർന്ന രക്തസമ്മർദമുള്ളവർ ഒഴിവാക്കുകയാണ് വേണ്ടത്.

കഫീൻ...

കഫീന് രക്തസമ്മർദ്ദം ഉയർത്താൻ കഴിയും. ഇത് വളരെ ഉയർന്ന രക്തസമ്മർദ്ദത്തിന് കാരണമാകുന്നു.  ഉയർന്ന രക്തസമ്മർദ്ദമുള്ള ആളുകൾ കഫീൻ ഉപഭോഗം കുറയ്ക്കുന്നതാണ് ആരോ​ഗ്യത്തിന് നല്ലതെന്നും ഡോക്ടർമാർ പറയുന്നു.

കെച്ചപ്പ്...

ഉപ്പ് ഏറ്റവും കൂടുതൽ അടങ്ങിയ വിഭവങ്ങളിൽ ഒന്നാണ് കെച്ചപ്പ്. ഒരു ടേബിൾസ്പൂൺ കെച്ചപ്പിൽ 190 മില്ലിഗ്രാം സോഡിയം ഉണ്ടാകും. കെച്ചപ്പിലെ അമിതമായി ഉപ്പ് ഉയർന്ന രക്തസമ്മർദ്ദത്തിന് കാരണമാകുന്നതായി വിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നു.

പഞ്ചസാരയില്‍ മായമുണ്ടോ? കണ്ടെത്താന്‍ വഴിയുണ്ട്; വീഡിയോ


 

click me!