Health Tips: എന്താണ് H3N8 വൈറസ്? തിരിച്ചറിയാം ഈ ലക്ഷണങ്ങളെ...

By Web Team  |  First Published Apr 13, 2023, 7:26 AM IST

ഒരു വ്യക്തിയിൽ നിന്ന് മറ്റൊരാളിലേയ്ക്ക് എളുപ്പത്തിൽ പകരാൻ പ്രാപ്തമല്ലാത്ത വൈറസ് ആണിത്. 2002-ലാണ് നോർത്ത് അമേരിക്കയിൽ H3N8 ആദ്യമായി ഒരിനം ജലപക്ഷികളിൽ‌ റിപ്പോർട്ട് ചെയ്യുന്നത്.


H3N8 ഏവിയൻ ഇൻഫ്ലുവൻസ വൈറസ് ബാധിച്ച് ചൈനയിൽ ആദ്യ മരണം റിപ്പോർട്ട് ചെയ്തു. ​ഗ്വാങ്ഡോങ് പ്രവിശ്യയിൽ നിന്നുള്ള സ്ത്രീയാണ് വൈറസ് ബാധിച്ച് മരണമടഞ്ഞത്. മാർച്ച് പതിനാറിനാണ് വൈറസ് ബാധിച്ച് അമ്പത്തിയേഴുകാരി മരിച്ചതെന്ന് ലോകാരോ​ഗ്യ സംഘടന റിപ്പോർട്ട് ചെയ്യുന്നു. H3N8 പക്ഷിപ്പനി മനുഷ്യനെ ബാധിച്ച മൂന്നാമത്തെ കേസായിരുന്നു യുവതിയുടേത്. 

എന്താണ് H3N8 വൈറസ്?

Latest Videos

undefined

ഒരു വ്യക്തിയിൽ നിന്ന് മറ്റൊരാളിലേയ്ക്ക് എളുപ്പത്തിൽ പകരാൻ പ്രാപ്തമല്ലാത്ത വൈറസ് ആണിത്. 2002-ലാണ് നോർത്ത് അമേരിക്കയിൽ H3N8 ആദ്യമായി ഒരിനം ജലപക്ഷികളിൽ‌ റിപ്പോർട്ട് ചെയ്യുന്നത്. കോഴികള്‍, കുതിരകൾ, നായ്ക്കൾ, നീർനായ്ക്കൾ എന്നിവയിലേക്ക് എളുപ്പത്തിൽ രോ​ഗം പകരും. ആ​ഗോളതലത്തിൽ സാധാരണയായി മൃ​ഗങ്ങളിൽ സ്ഥിരീകരിച്ചിരിക്കുന്ന ഒരിനം ഇൻഫ്ലുവൻസ എ വിഭാ​ഗം വൈറസ് ആണിത്.

പക്ഷികളിൽ നിന്ന് മനുഷ്യരിലേക്കുള്ള രോ​ഗവ്യാപനം പ്രത്യേക സാഹചര്യങ്ങളിൽ മാത്രമാണ് സംഭവിക്കാറുള്ളത്. മിക്ക കേസുകളിലും പക്ഷികളുമായി ബന്ധപ്പെട്ട ഫാമുകളുമായോ മലിനമായ അന്തരീക്ഷവുമായോ ഇടപഴകിയവരിലാണ് രോ​ഗം സ്ഥിരീകരിച്ചിട്ടുള്ളത്. നേരിട്ടോ അല്ലാതെയോ രോ​ഗം ബാധിച്ച പക്ഷികളുമായോ മലിനീകരിക്കപ്പെട്ട അന്തരീക്ഷവുമായോ സമ്പർക്കം പുലർത്തുന്നവരിൽ രോ​ഗം ബാധിക്കാം.

ലക്ഷണങ്ങള്‍ എന്തെല്ലാം? 

ചിലരില്‍ ലക്ഷണങ്ങളില്ലാതെയോ ലക്ഷണങ്ങളോടു കൂടിയോ വൈറസ് ബാധിക്കാം.  ചെങ്കണ്ണ്‌, നേരിയ പനി എന്നിവയിൽ തുടങ്ങി ​ഗുരുതരമായ ശ്വാസകോശ രോ​ഗങ്ങളോ മരണമോ വരെ സംഭവിക്കാം. ഉദര-കുടൽ സംബന്ധമായ പ്രശ്നങ്ങളും നാഡീസംബന്ധമായ പ്രശ്നങ്ങളും അപൂർവമായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

മുന്‍കരുതലുകള്‍ എന്തെല്ലാം? 

വ്യക്തിശുചിത്വം തന്നെയാണ് പ്രധാന മുന്‍കരുതല്‍. ഇടയ്ക്കിടെ കൈകൾ സോപ്പും വെള്ളവും ഉപയോ​ഗിച്ച് കഴുകുകയും സാനിറ്റൈസർ ഉപയോ​ഗിക്കുകയും വേണം. മൃ​ഗങ്ങളുമായി അടുത്തിടപഴകുമ്പോഴോ ഫാമുകളിൽ പോകുമ്പോഴോ കൂടുതൽ ജാഗ്രത പാലിക്കണം. 

Also Read: ശ്വാസകോശത്തിന്‍റെ ആരോഗ്യത്തിനായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍...

tags
click me!