കൊളസ്ട്രോള്‍ കുറയ്ക്കണോ? ഒരു പൊടിക്കൈ, ഗുണങ്ങളേറെ

By Web TeamFirst Published Aug 19, 2024, 5:54 PM IST
Highlights

ഭക്ഷണത്തില്‍ വരുത്തുന്ന മാറ്റങ്ങള്‍ കൊണ്ട് കൊളസ്ട്രോള്‍ ഒരു പരിധി വരെ കുറയ്ക്കാം. 

കൊളസ്ട്രോള്‍ മൂലം ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ നിരവധിയാണ്. ജീവിതശൈലിയിലും ഭക്ഷണത്തിലും ഒന്ന് ശ്രദ്ധിച്ചാല്‍ കൊളസ്ട്രോള്‍ നിയന്ത്രിക്കാം. അമിതമായ കൊളസ്ട്രോള്‍ ഗുരുതര ആരോഗ്യ പ്രശ്നങ്ങളിലേക്ക് പോലും നയിക്കാറുണ്ട്. കൊളസ്ട്രോള്‍ കുറയ്ക്കുന്നതിന് പല ഭക്ഷണ പദാര്‍ത്ഥങ്ങളും സഹായിക്കും. ഇക്കൂട്ടത്തിലെ ഇത്തിരി കുഞ്ഞനാണ് അടുക്കളകളിലെ സ്ഥിര സാന്നിധ്യമായ പെരുംജീരകം. 

ചീത്ത കൊളസ്ട്രോളിനെ ഇല്ലാതാക്കി ഹൃദ്രോഗത്തെ അകറ്റി നിര്‍ത്താന്‍ പെരുംജീരകത്തിന് കഴിയും. പെരുംജീരകത്തിന്‍റെ ചില ആരോഗ്യ ഗുണങ്ങള്‍ അറിയാം.

Latest Videos

ഭക്ഷ്യനാരുകള്‍ (ഫൈബറുകള്‍) ധാരാളമായി അടങ്ങിയ പെരുംജീരകം കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്നു. രക്തത്തിലേക്ക് കൊളസ്ട്രോളിന്‍റെ ആഗിരണം തടയാന്‍ ഫൈബറുകള്‍ സഹായിക്കും. പെരുംജീരക വെള്ളം സ്ഥിരമായി കുടിക്കുന്നത് ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കും.

Read Also - ഫാറ്റി ലിവർ മാറ്റാൻ സഹായിക്കും ഈ കിടിലൻ പാനീയങ്ങൾ

ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളമായി അടങ്ങിയിട്ടുള്ള പെരുംജീരക വെള്ളം ഫ്രീ റാഡിക്കലുകളെ തുരത്തുന്നു. ഓക്സീകരണ സമ്മര്‍ദ്ദം അകറ്റുന്നു. ഇതിലൂടെ ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാനാകും. പെരുംജീരകത്തിലുള്ള ആന്‍റി ഇന്‍ഫ്ലമേറ്ററി സംയുക്തങ്ങള്‍ ഇന്‍ഫ്ലമേഷന്‍ നീക്കും. പെരുംജീരകത്തിന്‍റെ ഹെപ്പറ്റോപ്രൊട്ടക്റ്റീവ് ഗുണങ്ങള്‍ കരളിന്‍റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. ശരീരഭാരം നിയന്ത്രിക്കാനും പെരുംജീരകം സഹായിക്കും. ചീത്ത കൊളസ്ട്രോള്‍ ആയ എല്‍ഡിഎല്‍ കുറയ്ക്കാന്‍ ഏറെ ഗുണകരമാണ് പെരുംജീരകം.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ  ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.)

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

click me!