ഈ ഭക്ഷണം ശീലമാക്കൂ, വിവിധ തരം ക്യാൻസറുകൾ തടയും

By Web TeamFirst Published Apr 2, 2024, 10:42 AM IST
Highlights

'ന്യൂട്രിയൻ്റ്സ്' ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇതിനെ കുറിച്ച് പറയുന്നത്. സോയ ഭക്ഷണങ്ങൾ കഴിക്കുന്നത് ക്യാൻസർ സാധ്യത 31 ശതമാനം കുറയ്ക്കുന്നതായി ​ഗവേഷകർ കണ്ടെത്തി.
 

സോയ ഭക്ഷണങ്ങൾ കഴിക്കുന്നത് ക്യാൻസർ സാധ്യത കുറയ്ക്കുമെന്ന് പഠനം. 'ന്യൂട്രിയൻ്റ്സ്' ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇതിനെ കുറിച്ച് പറയുന്നത്. സോയ ഉൽപ്പന്നങ്ങളുടെ ഉപഭോഗവും ക്യാൻസർ വികസിപ്പിക്കുന്നതിനുള്ള സാധ്യതയും തമ്മിലുള്ള സാധ്യമായ ബന്ധങ്ങളെക്കുറിച്ച് ഗവേഷകർ പഠനത്തിൽ പറയുന്നു.

ഏഷ്യയിൽ ധാരാളമായി കാണപ്പെടുന്ന സോയ ഉൽപ്പന്നങ്ങളിൽ ഐസോഫ്ലേവോൺസ്, ഫൈറ്റോസ്റ്റെറോളുകൾ, ഡയറ്ററി ഫൈബർ തുടങ്ങിയ സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം ക്യാൻസർ സാധ്യത കുറയ്ക്കുന്നതായി പഠനത്തിൽ പറയുന്നു. എന്നിരുന്നാലും, ഈ ഫലങ്ങൾ സോയ ഉൽപ്പന്നങ്ങളും ക്യാൻസർ തരങ്ങളും അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നുവെന്ന് പഠനത്തിൽ സൂചിപ്പിക്കുന്നു. 

Latest Videos

സോയ ഭക്ഷണങ്ങൾ കഴിക്കുന്നത് ക്യാൻസർ സാധ്യത 31 ശതമാനം കുറയ്ക്കുന്നതായി ​ഗവേഷകർ കണ്ടെത്തി.
അണ്ഡാശയ അർബുദങ്ങൾ ഉൾപ്പെടെയുള്ള ഗൈനക്കോളജിക്കൽ ക്യാൻസറുകളിലും ദഹനനാളത്തെയും പ്രോസ്റ്റേറ്റ്, ശ്വാസകോശത്തെയും ബാധിക്കുന്ന അർബുദങ്ങൾ എന്നിവയിൽ ശ്രദ്ധേയമായ അപകടസാധ്യത കുറയ്ക്കുന്നതായി പഠനത്തിൽ കണ്ടെത്താനായി. 

സോയ ഭക്ഷണങ്ങളായ ടോഫു, സോയാമിൽക്ക് എന്നിവയുടെ ഉയർന്ന ഉപഭോഗം ക്യാൻസറിനുള്ള സാധ്യത കുറയ്ക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നതായി ​ഗവേഷകരിലൊരാളായ ബെനഡെറ്റ് കഫാരി പറഞ്ഞു.
യേൽ യൂണിവേഴ്സിറ്റിയിലെ തെറാപ്പിറ്റിക് റേഡിയോളജി വിഭാഗത്തിൽ ഗവേഷണം നടത്തി വരികയാണ് 
ബെനഡെറ്റ്.

 

 

സോയയുടെ ആരോ​ഗ്യ​ഗുണങ്ങൾ...

സോയാബീൻ, സോയാനഗ്ഗെറ്റുകൾ, ടോഫു, സോയ പാൽ, സോയ മാവ്, സോയ നട്ട്സ് എന്നിവയാണ് സോയ ഭക്ഷണങ്ങൾ. സോയ ഉൽ‌പ്പന്നങ്ങളിലെ ഉയർന്ന അളവിലുള്ള ഫൈബർ ഉള്ളടക്കം ദഹനം, ഉപാപചയം, മലവിസർജ്ജനം, കുടലിന്റെ ആരോഗ്യം എന്നിവ നിയന്ത്രിക്കാൻ സഹായിക്കും. 

സോയ ഉൽ‌പ്പന്നങ്ങളിലെ ഒമേഗ -3 ഫാറ്റി ആസിഡുകൾ ഹൃദയസംബന്ധമായ അപകടസാധ്യതകൾ കുറയ്ക്കുന്നതിനും രക്തസമ്മർദ്ദത്തിന്റെ അളവ് നിയന്ത്രിക്കുന്നതിനും സഹായിക്കും. സോയാബീനിലെ ആന്റിഓക്‌സിഡന്റുകൾ വിവിധതരം ക്യാൻസറുകളെ പ്രതിരോധിക്കാൻ സഹായകമാണ്. സോയാബീനിലെ ഉയർന്ന ഫൈബർ ദഹന പ്രക്രിയ സുഗമമാക്കി വൻകുടൽ കാൻസർ പോലുള്ള സാധ്യതകളും ഇല്ലാതാക്കുന്നു.

ഈ പഴം വയറിലെ കൊഴുപ്പ് കുറയ്ക്കാൻ സ​ഹായിക്കും
 

click me!