മുട്ട കഴിക്കുന്നത് കൊളസ്ട്രോളിൻ്റെ അളവിനെ പ്രതികൂലമായി ബാധിക്കില്ലെന്ന് അമേരിക്കൻ കോളേജ് ഓഫ് കാർഡിയോളജിയുടെ വാർഷിക സയൻ്റിഫിക് സെഷനിൽ അവതരിപ്പിച്ച പഠനത്തിൽ പറയുന്നു.
മുട്ട ശരിക്കും കൊളസ്ട്രോൾ കൂട്ടുന്ന ഭക്ഷണമാണോ? മുട്ട കഴിച്ചാൽ കൊളസ്ട്രോൾ കൂടുമോ? ഇതിനെ കുറിച്ച് ഇപ്പോഴും പലർക്കും സംശയമുണ്ടാകും. പ്രോട്ടീന്റെ ഉറവിടമായാണ് മുട്ടയെ കാണുന്നത്. വിറ്റാമിനുകൾ, ധാതുക്കൾ, പ്രോട്ടീനുകൾ, ആന്റിഓക്‌സിഡന്റുകൾ, കൊഴുപ്പുകൾ എന്നിവയാൽ സമ്പന്നമാണ് മുട്ട. എന്നാൽ മുട്ടയിൽ അടങ്ങിയിരിക്കുന്ന കൊഴുപ്പ് ഹൃദ്രോഗത്തിന് കാരണമാകുമെന്നാണ് പലരും വിശ്വസിക്കുന്നത്.
മുട്ട കഴിക്കുന്നത് കൊളസ്ട്രോളിൻ്റെ അളവിനെ പ്രതികൂലമായി ബാധിക്കില്ലെന്ന് അമേരിക്കൻ കോളേജ് ഓഫ് കാർഡിയോളജിയുടെ വാർഷിക സയൻ്റിഫിക് സെഷനിൽ അവതരിപ്പിച്ച പഠനത്തിൽ പറയുന്നു. മുട്ട ആരോഗ്യകരവും സമീകൃതവുമായ ഭക്ഷണത്തിൻ്റെ ഭാഗമാണെന്നും ഗവേഷകർ പറയുന്നു.
undefined
മുട്ടയും ഹൃദയ സംബന്ധമായ അസുഖങ്ങളും (CVD) നിർണായകമായ ഒരു ബന്ധവുമില്ലെന്നാണ് പഠനത്തിൽ പറയുന്നത്. കാർഡിയോ വാസ്കുലാർ ഡിസീസ് അപകടസാധ്യതയിൽ മുട്ടയുടെ നിർണായകമായ തെളിവുകളൊന്നും കണ്ടെത്താൻ കഴിഞ്ഞില്ല എന്ന് പഠനം വെളിപ്പെടുത്തി.
മുട്ടയിൽ അധിക അളവിൽ വിറ്റാമിനുകൾ (വിറ്റാമിൻ ഡി പോലുള്ളവ) അല്ലെങ്കിൽ ഒമേഗ-3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ഓരോ ആഴ്ചയും കുറഞ്ഞത് 12 മുട്ടകൾ കഴിക്കുന്നത് കൊളസ്ട്രോളിൻ്റെ അളവിനെ പ്രതികൂലമായി ബാധിക്കില്ലെന്നും പഠനത്തിൽ പറയുന്നു.
സാധാരണ കൊളസ്‌ട്രോളിന്റെ അളവും ഹൃദ്രോഗവുമായി ബന്ധപ്പെട്ട അപകട ഘടകങ്ങളും ഉള്ള ആരോഗ്യവാനായ ഒരു മുതിർന്നയാൾക്ക് സുരക്ഷിതമായി പ്രതിദിനം 1-2 മുട്ടകൾ കഴിക്കാമെന്ന് ചില ഗവേഷണങ്ങൾ പറയുന്നു.
മറിച്ച് വെണ്ണ, ചീസ്, സംസ്കരിച്ച മാംസം തുടങ്ങിയ പൂരിത കൊഴുപ്പുകൾ, ബേക്കറി സാധനങ്ങളിലെ ട്രാൻസ് ഫാറ്റുകൾ, ഫാസ്റ്റ് ഫുഡ്, സംസ്കരിച്ച ഭക്ഷണം എന്നിവ അടങ്ങിയ ഭക്ഷണക്രമം രക്തത്തിലെ ഉയർന്ന കൊളസ്ട്രോളിന്റെ അളവ് വർദ്ധിപ്പിക്കാമെന്നും ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.
ദിവസവും തുളസി വെള്ളം കുടിക്കുന്നത് പതിവാക്കൂ, ഗുണങ്ങൾ അറിയാം