വെറും വയറ്റിൽ ചെറുചൂടുള്ള നാരങ്ങ വെള്ളം കുടിക്കാറുണ്ടോ? എങ്കിൽ ഇതറിഞ്ഞോളൂ

By Web TeamFirst Published Sep 4, 2023, 3:59 PM IST
Highlights

നാരങ്ങാനീരിൽ അടങ്ങിയിരിക്കുന്ന ധാതുക്കളും വിറ്റാമിനുകളും ആരോഗ്യകരമായ ദഹനത്തെ പ്രോത്സാഹിപ്പിക്കുന്നു. ഇത് നെഞ്ചെരിച്ചിലും വീക്കവും കുറയ്ക്കുന്നു. ചെറുനാരങ്ങ പൊട്ടാസ്യത്തിന്റെ മികച്ച ഉറവിടം കൂടിയാണ്. ഇത് ഹൃദയത്തെ ആരോഗ്യകരമായി നിലനിർത്താനും  സഹായിക്കുന്നു.
 

രാവിലെ എഴുന്നേറ്റ ഉടൻ ചെറുചൂടുള്ള നാരങ്ങ വെള്ളം കുടിക്കുന്ന ശീലം ചിലർക്കുണ്ട്. ദഹനം മെച്ചപ്പെടുത്തുന്നതിനും ശരീരത്തെ വിഷാംശം ഇല്ലാതാക്കുന്നതിനും ശരീരഭാരം കുറയ്ക്കുന്നതിനുമെല്ലാം നാരങ്ങ വെള്ളം സഹായകമാണ്. നാരങ്ങയിൽ ഫ്ലേവനോയ്ഡുകളും സംയുക്തങ്ങളും അടങ്ങിയിട്ടുണ്ട്. 

നാരങ്ങാനീരിൽ അടങ്ങിയിരിക്കുന്ന ധാതുക്കളും വിറ്റാമിനുകളും ആരോഗ്യകരമായ ദഹനത്തെ പ്രോത്സാഹിപ്പിക്കുന്നു. ഇത് നെഞ്ചെരിച്ചിലും വീക്കവും കുറയ്ക്കുന്നു. ചെറുനാരങ്ങ പൊട്ടാസ്യത്തിന്റെ മികച്ച ഉറവിടം കൂടിയാണ്. ഇത് ഹൃദയത്തെ ആരോഗ്യകരമായി നിലനിർത്താനും  സഹായിക്കുന്നു.

Latest Videos

വിറ്റാമിൻ സിയാൽ സമ്പുഷ്ടമായ നാരങ്ങ ഇരുമ്പ് ആഗിരണം ചെയ്യുന്നതിനും ഹോർമോണുകൾ ഉത്പാദിപ്പിക്കുന്നതിനും ശരീരത്തെ സഹായിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു. വിറ്റാമിൻ സിക്ക് ശരീരഭാരം കുറയ്ക്കാനുള്ള കഴിവുണ്ട്. കലോറി കുറവായതിനാൽ നാരങ്ങ വെള്ളം കലോറി ഉപഭോഗം കുറയ്ക്കുന്നതിനുള്ള ഫലപ്രദമായ പാനീയമാണ്. വെറും വയറ്റിൽ നാരങ്ങ വെള്ളം കുടിക്കുന്നത് വായ വൃത്തിയാക്കാനും മോണരോ​ഗങ്ങൾ‌ അകറ്റുന്നതിനും സഹായകമാണ്. ആരോഗ്യ വിദഗ്ധരുടെ അഭിപ്രായത്തിൽ നാരങ്ങയിൽ അടങ്ങിയിരിക്കുന്ന സിട്രിക് ആസിഡ് വൃക്കയിലെ കല്ലുകൾ തടയാൻ സഹായിക്കും. 

നാരങ്ങയിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകൾ ചർമ്മത്തെ പുനരുജ്ജീവിപ്പിക്കാനും ചുളിവുകൾ, പാടുകൾ എന്നിവ തടയാനും ചർമ്മത്തെ ശുദ്ധീകരിക്കാനും ടോക്‌സിനുകൾ നീക്കം ചെയ്യാനും ബാക്ടീരിയകളെ നശിപ്പിച്ച്  തിളങ്ങുന്നതുമായ ചർമ്മം ലഭിക്കുന്നതിനും സഹായകമാണ്.

നാരങ്ങ വെള്ളം ശരീരത്തിലെ കൊളസ്ട്രോൾ മെച്ചപ്പെടുത്താൻ സഹായിക്കുന്ന വലിയ അളവിൽ പഞ്ചസാര കുറയ്ക്കാൻ സഹായിക്കുന്നു. നാരങ്ങയിലെ സിട്രിക് ആസിഡ് ഒരു ആന്റിഓക്‌സിഡന്റായി പ്രവർത്തിക്കുന്നു, ഇത് മെറ്റബോളിസം വർദ്ധിപ്പിക്കാനും കൂടുതൽ കൊഴുപ്പ് കുറയ്ക്കാനും സഹായിക്കുന്നു.

നാരങ്ങയിൽ അടങ്ങിയിരിക്കുന്ന സിട്രിക് ആസിഡ് വൃക്കയിലെ കല്ലിനെ നേരിടാൻ സഹായിക്കും. കൂടാതെ, നാരങ്ങ നീര് ചേർത്ത വെള്ളം കുടിക്കുന്നത് കല്ലുകൾ എളുപ്പത്തിൽ പുറന്തള്ളാൻ സഹായിക്കുന്നു.

ഹൃദയാഘാതത്തിന് മുൻപ് കാണുന്ന ലക്ഷണങ്ങൾ എന്തെല്ലാം?

 

click me!