ഡെങ്കിപ്പനിയുള്ളപ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍...

By Web Team  |  First Published Nov 13, 2021, 7:36 PM IST

ഡെങ്കിപ്പനി പോലുള്ള അസുഖങ്ങള്‍ ബാധിക്കുമ്പോള്‍ മദ്യപാനവും പുകവലിയുമെല്ലാം പരിപൂര്‍ണ്ണമായി മാറ്റിവയ്ക്കുന്നതാണ് ഉചിതം. അതുപോലെ തന്നെ പ്രോസസ്ഡ് ഫുഡ്, ഫ്രൈഡ് ഫുഡ്‌സ്, ഓയിലി ഫുഡ്‌സ്, കാര്‍ബണേറ്റഡ് ഡ്രിംഗ്‌സ്, സ്‌പൈസി ഫുഡ് എന്നിവയെല്ലാം കഴിവതും ഒഴിവാക്കുന്നതാണ് നല്ലത്


കൊവിഡ് 19 ( Covid 19 ) മഹാമാരിയുമായുള്ള നമ്മുടെ പോരാട്ടം ഇപ്പോഴും തുടരുകയാണ്. ഇതിനിടെ രാജ്യത്ത് പലയിടങ്ങളിലായി ഡെങ്കിപ്പനി ( Dengue Fever ) കേസുകളുടെ എണ്ണവും കൂടിവരികയാണ്. മഴക്കാലമാകുമ്പോള്‍ സാധാരണഗതിയില്‍ ഡെങ്കു വ്യാപകമാകാറുണ്ട്. എന്നാല്‍ കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി മഴ നീണ്ടുപോകുന്നതോടെ ഡെങ്കു ഭീഷണിയും തുടരുകയാണ്. 

ഡെങ്കിപ്പനിക്ക് നമുക്കറിയാം, കൃത്യമായ മരുന്നുകളില്ല. അസുഖത്തിന്റെ ഭാഗമായി വരുന്ന പനിയടക്കമുള്ള ലക്ഷണങ്ങള്‍ക്കാണ് ചികിത്സ നല്‍കുന്നത്. പനി, വിറയല്‍, ശരീരവേദന, തളര്‍ച്ച, വിശപ്പില്ലായ്മ, ഛര്‍ദ്ദി, ചര്‍മ്മത്തില്‍ ചൊറിച്ചില്‍- പാട് പോലുളള വ്യതിയാനങ്ങള്‍, തലവേദന, കണ്ണിന് പിന്നില്‍ വേദന എന്നിവയെല്ലാമാണ് ഡെങ്കിപ്പനിയുടെ ലക്ഷണങ്ങളായി വരാറ്. 

Latest Videos

undefined

ജീവിതരീതിയുമായി ബന്ധപ്പെട്ട പല കാര്യങ്ങളും ശ്രദ്ധിക്കുന്നത് ഡെങ്കിപ്പനി മൂലമുള്ള പ്രയാസങ്ങളെ ലഘൂകരിക്കാന്‍ സഹായിക്കും. പ്രത്യേകിച്ച് ഭക്ഷണകാര്യങ്ങളില്‍. ഇത്തരത്തില്‍ ശ്രദ്ധിക്കേണ്ടുന്ന ചില കാര്യങ്ങളാണ് ഇനി പങ്കുവയ്ക്കുന്നത്. 

ഒന്ന്...

ഡെങ്കിപ്പനി വരുമ്പോള്‍ രക്താണുവായ പ്ലേറ്റ്‌ലെറ്റിന്റെ എണ്ണം കുറയാന്‍ സാധ്യതയുണ്ട്. ഇത് ക്രമാതീതമായി കുറയുന്നത് അപകടവുമാണ്. 

 

 

ഈ രക്താണുവിന്റെ അളവ് വര്‍ധിപ്പിക്കാനായി പപ്പായ ജ്യൂസ് കഴിക്കാവുന്നതാണ്. പപ്പായയുടെ ഇലയെടുത്ത് അരച്ച്, പിഴിഞ്ഞാണ് ജ്യൂസ് തയ്യാറാക്കേണ്ടത്. 

രണ്ട്...

ഡെങ്കിപ്പനിയുള്ളപ്പോള്‍ പ്രതിരോധശക്തിയെ ഊര്‍ജ്ജപ്പെടുത്തേണ്ടത് ആവശ്യമാണ്. ഇതിന് വൈറ്റമിന്‍- സി അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റിലുള്‍പ്പെടുത്താം. ഓറഞ്ച്, നെല്ലിക്ക, പൈനാപ്പിള്‍, നാരങ്ങ എന്നിവയെല്ലാം ഇതിനുദാഹരണമാണ്. 

മൂന്ന്...

ഡെങ്കിപ്പനിയില്‍ പനി തീര്‍ച്ചയായും ഉണ്ടായിരിക്കുന്നതാണ്. ഈ പനിയെ അതിജീവിക്കാന്‍ സിങ്ക് അടങ്ങിയ ഭക്ഷണങ്ങള്‍ സഹായിച്ചേക്കാം. സിങ്ക് ടാബ്ലെറ്റും കഴിക്കാവുന്നതാണ്. എന്നാല്‍ ഇതിന് ഡോക്ടറുടെ നിര്‍ദേശം തേടേണ്ടതുണ്ട്. 

നാല്...

പ്രതിരോധവ്യവസ്ഥയെ 'ബാലന്‍സ്' ചെയ്ത് നിര്‍ത്താന്‍ വൈറ്റമിന്‍ ബി 12ഉം ഫോളിക് ആസിഡും സഹായകമാണ്. 

 

 

ഇവ രണ്ടും അടങ്ങിയ ഭക്ഷണവും ഈ സമയത്ത് കഴിക്കാവുന്നതാണ്. 

അഞ്ച്...

'അയേണ്‍' അടങ്ങിയ ഭക്ഷണവും ഡയറ്റിലുള്‍പ്പെടുത്താം. ഇതും പ്രതിരോധ ശേഷിയെ ശക്തിപ്പെടുത്താന്‍ തന്നെയാണ് സഹായകമാവുക. 

ഡെങ്കിപ്പനി പോലുള്ള അസുഖങ്ങള്‍ ബാധിക്കുമ്പോള്‍ മദ്യപാനവും പുകവലിയുമെല്ലാം പരിപൂര്‍ണ്ണമായി മാറ്റിവയ്ക്കുന്നതാണ് ഉചിതം. അതുപോലെ തന്നെ പ്രോസസ്ഡ് ഫുഡ്, ഫ്രൈഡ് ഫുഡ്‌സ്, ഓയിലി ഫുഡ്‌സ്, കാര്‍ബണേറ്റഡ് ഡ്രിംഗ്‌സ്, സ്‌പൈസി ഫുഡ് എന്നിവയെല്ലാം കഴിവതും ഒഴിവാക്കുന്നതാണ് നല്ലത്.

Also Read:- ഡെങ്കിപ്പനി; അറിയാം അപകടകാരിയായ ടൈപ്പ്- 2 വൈറസ് ലക്ഷണങ്ങള്‍...

click me!