ഉപ്പ് അധികം കഴിക്കരുത്, കാരണം ഇതാണ്

By Web TeamFirst Published Nov 2, 2023, 10:01 AM IST
Highlights

ഉപ്പ് അമിതമായി കഴിക്കുന്നത് പ്രമേഹ സാധ്യത വർദ്ധിപ്പിക്കുന്നതായി പുതിയ പഠനം പറയുന്നു. ഉപ്പ് പരിമിതപ്പെടുത്തുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങളും ഉയർന്ന രക്തസമ്മർദ്ദവും കുറയ്ക്കും. 

എല്ലാ കറികളിലും നാം ഉപ്പ് ചേർക്കാറുണ്ട്. കറി നന്നാവണമെങ്കിൽ ഉപ്പ് പാകത്തിന് വേണം. പക്ഷെ ഈ ഉപ്പിൻ്റെ ഉപയോഗം നല്ലതാണോ എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ചില ആളുകൾക്ക് എല്ലാത്തിനും ഒരൽപ്പം കൂടുതൽ ഉപ്പ് കഴിക്കുന്ന സ്വഭാവമുണ്ട്. എന്നാൽ ഈ അമിതമായ ഉപ്പിൻ്റെ ഉപയോഗം പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കും.

സോഡിയം എന്ന് ഘടകം ശരീരത്തിൽ കൃത്യമായി എത്തുന്നത് ഉപ്പിലൂടെയാണ്. എന്നാൽ ഉപ്പ് അമിതമായി കഴിച്ചാൽ അത് പല ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകും. ഉപ്പ് അമിതമായി കഴിക്കുന്നത് പ്രമേഹ സാധ്യത വർദ്ധിപ്പിക്കുന്നതായി പുതിയ പഠനം പറയുന്നു.

Latest Videos

ഉപ്പ് പരിമിതപ്പെടുത്തുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങളും ഉയർന്ന രക്തസമ്മർദ്ദവും കുറയ്ക്കും. മാത്രമല്ല, ഉപ്പ് ഒഴിവാക്കുന്നത് ടൈപ്പ് -2 പ്രമേഹം വരാനുള്ള സാധ്യത കുറയ്ക്കാൻ സഹായിക്കുന്നു. യുഎസിലെ തുലെയ്ൻ യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് പബ്ലിക് ഹെൽത്ത് ആൻഡ് ട്രോപ്പിക്കൽ മെഡിസിനിലെ ​ഗവേഷകരമാണ് ഇതിനെ കുറിച്ച് പഠനം നടത്തിയത്. 

അമിതഭാരം, ഉദാസീനമായ ജീവിതശൈലി, പ്രമേഹത്തിന്റെ കുടുംബചരിത്രം, ഫാറ്റി ലിവർ എന്നിവയെല്ലാം പ്രമേ​ഹ സാധ്യത വർദ്ധിപ്പിക്കുന്നു. പഠനത്തിനായി യുകെ നാഷണൽ ഹെൽത്ത് സർവീസിലെ 500,000-ത്തിലധികം വ്യക്തികളുടെ ആരോഗ്യ ഡാറ്റാബേസായ യുകെ ബയോബാങ്കിനെ ആശ്രയിച്ചു. 

402,000 പേരുടെ സാമ്പിളിൽ നിന്ന് ദീർഘകാല ഉപ്പ് കഴിക്കുന്നതിനെക്കുറിച്ച് ചോദിക്കുന്ന ചോദ്യാവലികളിൽ നിന്നുള്ള ഡാറ്റ ഗവേഷകർ ഉപയോഗിച്ചു. അവരിൽ 13,120 പേർക്ക് ഏകദേശം 12 വർഷത്തിനിടെ പ്രമേഹം പിടിപെട്ടതായി കണ്ടെത്തി.

ഭക്ഷണത്തിൽ ഉപ്പ് ചേർക്കുന്നവർക്ക് 13 ശതമാനം കൂടുതൽ അപകടസാധ്യതയുണ്ടെന്ന് പഠനത്തിൽ പറയുന്നു. 
എപ്പോഴും ഉപ്പ് ചേർത്ത ഭക്ഷണം കഴിക്കുന്നവർക്ക് പ്രമേഹം വരാനുള്ള സാധ്യത 39 ശതമാനം കൂടുതലാണെന്ന് ​ഗവേഷകർ പറയുന്നു. 

ശ്രദ്ധിക്കുക, ഈ പ്രായക്കാരില്‍ സ്‌തനാര്‍ബുദം വര്‍ദ്ധിക്കുന്നതായി ഡോക്‌ടര്‍മാരുടെ മുന്നറിയിപ്പ്

 

tags
click me!