പുകയിലയില്‍ നിന്ന് കൊവിഡ് വാക്‌സിന്‍; മനുഷ്യരില്‍ പരീക്ഷിക്കാനൊരുങ്ങി കമ്പനി

By Web Team  |  First Published Aug 1, 2020, 7:04 PM IST

പല വാക്‌സിനുകളും മനുഷ്യരില്‍ പരീക്ഷണം ആരംഭിച്ച് അതിന്റെ നിര്‍ണായകമായ ഫലങ്ങള്‍ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ്. ഇതിനിടെ പുകയിലയില്‍ നിന്നും ഉത്പാദിപ്പിച്ചെടുത്ത വാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷിക്കാനൊരുങ്ങുകയാണ് യുകെയിലെ പ്രമുഖ സിഗരറ്റ് നിര്‍മ്മാതാക്കളായ 'ബ്രിട്ടീഷ് അമേരിക്കന്‍ ടുബാക്കോ' എന്ന കമ്പനി


ലോകമാകെയും കൊവിഡ് 19 എന്ന മഹാമാരിക്കെതിരായ പോരാട്ടത്തിലാണ്. വൈകാതെ വാക്‌സിന്‍ എത്തുമെന്നും അതോടെ ഈ പ്രതിസന്ധി ഘട്ടം തരണം ചെയ്യാനാകുമെന്നുമുള്ള പ്രതീക്ഷയിലാണ് ഓരോ രാജ്യവും മുന്നോട്ടുപോകുന്നത്. ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ പലയിടങ്ങളിലും പുരോഗമിച്ചുകൊണ്ടിരിക്കുന്നും ഉണ്ട്. 

പല വാക്‌സിനുകളും മനുഷ്യരില്‍ പരീക്ഷണം ആരംഭിച്ച് അതിന്റെ നിര്‍ണായകമായ ഫലങ്ങള്‍ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ്. ഇതിനിടെ പുകയിലയില്‍ നിന്നും ഉത്പാദിപ്പിച്ചെടുത്ത വാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷിക്കാനൊരുങ്ങുകയാണ് യുകെയിലെ പ്രമുഖ സിഗരറ്റ് നിര്‍മ്മാതാക്കളായ 'ബ്രിട്ടീഷ് അമേരിക്കന്‍ ടുബാക്കോ' എന്ന കമ്പനി. 

Latest Videos

undefined

 

 

നമുക്കറിയാം, ഇന്ന് ലോകത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന രോഗങ്ങള്‍ മൂലമുള്ള മരണങ്ങളില്‍ വലിയൊരു പങ്കും പുകയില ഉപയോഗത്തില്‍ നിന്നുണ്ടായ വിപത്തിനെ തുടര്‍ന്ന് സംഭവിക്കുന്നതാണ്. അത്രമാത്രം ആരോഗ്യത്തിന് ഹാനികരമാണ് പുകവലി. അത്തരമൊരു ഉത്പന്നത്തെ വിപണിയിലിറക്കുന്ന കമ്പനിയാണ് ഇപ്പോള്‍ കൊവിഡിനെതിരായ വാക്‌സിനുമായി രംഗത്തെത്തിയിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. 

പുകയിലയില്‍ നിന്നുള്ള ഒരുതരം പ്രോട്ടീന്‍ ഉപയോഗിച്ചാണത്രേ ഇവര്‍ വാക്‌സിന്‍ ഉത്പാദിപ്പിച്ചെടുത്തിരിക്കുന്നത്. മനുഷ്യരില്‍ പരീക്ഷണം നടത്തുന്നതിന് മുമ്പുള്ള പരീക്ഷണഘട്ടങ്ങളെല്ലാം നേരത്തേ കഴിഞ്ഞു. ആ പരീക്ഷണങ്ങളിലെല്ലാം വാക്‌സിന്‍ വിജയിച്ചുവെന്നും കമ്പനി അവകാശപ്പെടുന്നുണ്ട്. 

 

 

'ഞങ്ങള്‍ക്ക് ശുഭാപ്തിവിശ്വാസമുണ്ട്. നല്ലൊരു നാളേക്ക് വേണ്ടിയാണ് ഞങ്ങളിത് ചെയ്യുന്നത്. അത് വിജയിക്കുമെന്ന് തന്നെയാണ് പ്രതീക്ഷ...' - കമ്പനിയുടെ ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസറായ കിംഗ്ലി വീറ്റണ്‍ പറയുന്നു. ഇപ്പോള്‍ 'ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷ'ന്റെ അനുമതിക്കായി കാത്തിരിക്കുകയാണ് കമ്പനി. അനുമതി ലഭിച്ചാലുടന്‍ വാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷിക്കും. വിജയിച്ചാല്‍ 2021 പകുതിയോടെ തന്നെ വാക്‌സിന്‍ വിപണിയിലെത്തുമെന്നാണ് ഇവര്‍ പറയുന്നത്.

Also Read:- കൊവിഡ് 19; പുകവലിക്കുന്നവരുടെ ശ്രദ്ധയ്ക്ക്, മുന്നറിയിപ്പുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം...

click me!