'ഗന്ധവും രുചിയും ഇല്ലായിരുന്നു'; കൊവിഡ് മുക്തയായ യുവതിയുടെ കുറിപ്പ്

By Web Team  |  First Published Apr 15, 2020, 2:29 PM IST
''എനിക്ക് ചെറിയ പനിയും വിറയലും തോന്നിത്തുടങ്ങിയതോടെ തന്നെ ഞാന്‍ എന്റെ റൂമില്‍ സെല്‍ഫ് ഐസൊലേറ്റഡ് ആയി...''
 

അഹമ്മദാബ്: അഹമ്മദാബാദില്‍ കൊവിഡ് 19 സ്ഥിരീകരിക്കുന്ന രണ്ടാമത്തെയാളാണ് സുമിതി സിംഗ്. രോഗം ഭേദമായതിന് ശേഷം താന്‍ കടന്നുപോയ അവസ്ഥകള്‍ ഹ്യൂമന്‍സ് ഓഫ് ബോംബെയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സുനിതി വിവരിച്ചു. ഫിന്‍ലാന്റില്‍ നിന്ന് തിരിച്ചെത്തിയതോടെയാണ് സുനിതിയ്ക്ക് കൊവിഡ് ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്. സുനിതിയുടെ പരിശോധനാ ഫലം പോസിറ്റീവ് ആയതോടെ കുടുംബാംഗങ്ങളും ക്വാറന്റൈനില്‍ പോയി. 

''എനിക്ക് ചെറിയ പനിയും വിറയലും തോന്നിത്തുടങ്ങിയതോടെ തന്നെ ഞാന്‍ എന്റെ റൂമില്‍ സെല്‍ഫ് ഐസൊലേറ്റഡ് ആയി... ആദ്യം എന്റെ കുടുംബ ഡോക്ടര്‍ താപനിലയില്‍ വന്ന മാറ്റങ്ങള്‍ കാരണമാകുമെന്ന് കരുതി, ആന്റിബയോട്ടിക്‌സ് നല്‍കി. പക്ഷേ ഞാന്‍ കൂടുതല്‍ ശ്രദ്ധിച്ചു. '' 

മുറിയില്‍ അടച്ചിരുന്ന സുനിതി ആരെയും അകത്തേക്ക് പ്രവേശിപ്പിച്ചില്ല. ഭക്ഷണം പുറത്തെ മേശയില്‍ വയ്ക്കും, എടുക്കും, കഴിക്കും. ഉപയോഗിച്ച് എല്ലാ വസ്തുക്കളും വൃത്തിയാക്കും. ഇങ്ങനെ പോകുന്നതിനിടിയില്‍ രോഗം കൂടി. ചുമ തുടങ്ങി. ഒറ്റയ്ക്ക് വാഹനമോടിച്ചാണ് സുനിതി ആശുപത്രിയിലേക്ക് പോയത്. രണ്ട് ദിവസത്തിന് ശേഷം തനിക്ക് കൊവിഡ് ആണെന്ന് സ്ഥിരീകരിച്ചു. അഹമ്മദാബാദിലെ കൊവിഡ് സ്ഥിരീകരിക്കുന്ന രണ്ടാമത്തെ വ്യക്തിയായി സുനിതി. 
 
 
 
 
 
 
 
 
 
 
 
 
 

“The COVID-19 outbreak had barely begun when I left to see the Northern Lights. Still, I took every precaution. I wore N99 masks, sanitized every surface I touched & avoided contact. At the time, I looked ‘paranoid’ as one of the few even wearing a mask. ⁣ But, I came back to no hugs from the family. A pandemic had been declared. Days later, when I got a fever with chills, I isolated in my room. At first the doctor thought it was because of the temperature change & prescribed antibiotics. But I didn’t risk it. Food was served to me on a table outside my room & I’d return the utensils only after I’d washed them. I didn’t step outside or let anyone in. ⁣ But the symptoms got worse–I felt a tightness in my chest & had a cough. I didn’t want to take a chance & went to the hospital to get tested. Then I had to wait. I was optimistic; the doctors also felt I’d test negative. But 2 days later, I was told I was the 2nd positive patient in Ahmedabad–my heart sank.⁣ I’d taken every precaution there was. I was terrified–what if I’d infected my family? But there was no time to think. Within 1 hour, doctors had my treatment plans ready while my house was fumigated & my family was put into quarantine by AMC officials. Everything happened so fast. ⁣ The first 2 days were scary. On top of all the symptoms, I couldn’t smell or taste anything. But the doctors & nurses were my superheroes. They took fabulous care of me; they didn’t behave distantly or with fear. One doctor even told me that for her birthday all she wanted was a negative test from me so I had to drink more water! ⁣ I began reading survivor stories for motivation & shared my experience online; people who’d looked at me with fear began sending me love. After 11 days, I tested negative twice & was discharged.⁣ That day, I entered my gates to see my family & society clapping & cheering for me. The past 3 weeks have been a rollercoaster to say the least; I went to Finland & overcame a potentially deadly disease. But that’s how unpredictable life can be. So, I’ve got to savour every moment now–right from soaking in the sun to feeling the grass beneath my feet. But most importantly, a hug from my parents.”

A post shared by Humans of Bombay (@officialhumansofbombay) on Apr 10, 2020 at 10:38pm PDT


''ഇതോടെ വളരെയധികം ശ്രദ്ധിക്കാന്‍ തുടങ്ങി. എന്റെ കുടുംബത്തിനുകൂടി ഞാന്‍ രോഗം നല്‍കിയിരിക്കുമോ എന്നോര്‍ത്ത്് എനിക്ക് ഭയം തോന്നി. മണിക്കൂറുകള്‍ക്കുള്ളില്‍ സുനിതിയുടെ വീട്് ശുദ്ധീകരിച്ചു. ബന്ധുക്കളെ ക്വീറന്റൈനില്‍ പ്രവേശിപ്പിച്ചു. ആദ്യത്തെ രണ്ട് ദിവസം വളരെ ബുദ്ധിമുട്ടുണ്ടായിരുന്നു. പിന്നീട് എല്ലാം ശരിയായി. ഡോക്ടര്‍മാര്‍ സൂപ്പര്‍ ഹീറോകളാണ്'' എന്നും സുനിതി പറഞ്ഞു.  

''   എനിക്ക് ഒന്നിന്റെയും ഗന്ധം അറിയുന്നുണ്ടായിരുന്നില്ല, ഒന്നിനും ഒരു രുചിയും ഉണ്ടായിരുന്നില്ല. ഓരോ രണ്ട് മണിക്കൂര്‍ കൂടൂമ്‌പോഴും അവരെന്നെ പരിശോധിച്ചു. ഡോക്ടര്‍മാരും നഴ്‌സ്മാരുമാണ് എന്റെ സൂപ്പര്‍ ഹീറോസ് '' സുനിതി കൂട്ടിച്ചേര്‍ത്തു. 11 ദിവസം കഴിഞ്ഞതോടെ സുനിതിയുടെ പരിശോധനാ ഫലം നെഗറ്റീവ് ആയി. ആശുപത്രിയില്‍ നിന്ന് ഇറങ്ങി. ''ഞാന്‍ വീടിന്റെ ഗേറ്റിലെത്തിയപ്പോള്‍ എന്റെ കുടുംബവും സമൂഹവും എന്നെ നോക്കി കയ്യടിക്കുന്നുണ്ടായിരുന്നു.'' - സുനിതി പറഞ്ഞു. 

Latest Videos

click me!