വിവിധ ന്യൂറോളജിക്കൽ പ്രശ്നങ്ങൾക്ക് കാരണമാകുന്ന ഒരു ന്യൂറോ ഡിജനറേറ്റീവ് ഡിസോർഡറാണ് പാർക്കിൻസൺസ് രോഗം . ഇതിന്റെ ഏറ്റവും സാധാരണവും കൂടുതൽ പേർക്ക് അറിയാവുന്നതുമായ ലക്ഷണം “വിറയൽ” ആണ്.
പാർക്കിൻസൺസ് രോഗ സാധ്യത കുറയ്ക്കാൻ കാപ്പി സഹായിക്കുമെന്ന് പഠനം. ന്യൂറോളജി ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇതിനെ കുറിച്ച് പറയുന്നത്. 35-70 വയസ് പ്രായമുള്ള 1,84,024 പേരിലാണ് പഠനം നടത്തിയത്. കാപ്പി കുടിക്കുന്നവർക്ക് പാർക്കിൻസൺസ് രോഗം വരാനുള്ള സാധ്യത 37 ശതമാനം കുറവാണെന്നും പഠനത്തിൽ കണ്ടെത്തി.
കൂടാതെ, കഫീൻ അടങ്ങിയ കാപ്പി കുടിക്കുന്നത് ന്യൂറോ ഡിജെനറേറ്റീവ് രോഗത്തിനുള്ള സാധ്യത 43 ശതമാനം കുറയ്ക്കുന്നതായി ഗവേഷകർ പറയുന്നു. പാർക്കിൻസൺസ് രോഗത്തിൻ്റെ അപകടസാധ്യത കുറയ്ക്കുന്നതിലേക്ക് നയിക്കുന്ന ന്യൂറോപ്രൊട്ടക്റ്റീവ് പ്രഭാവം കഫീൻ, തിയോഫിലിൻ, പാരാക്സാന്തൈൻ തുടങ്ങിയ മെറ്റബോളിറ്റുകളാണെന്നും ഹൈദരാബാദിലെ ഇന്ദ്രപ്രസ്ഥ അപ്പോളോ ഹോസ്പിറ്റലിലെ ന്യൂറോളജിസ്റ്റായ ഡോ.സുധീർ കുമാർ പറഞ്ഞു.
undefined
എന്താണ് പാർക്കിൻസൺസ് രോഗം?
വിവിധ ന്യൂറോളജിക്കൽ പ്രശ്നങ്ങൾക്ക് കാരണമാകുന്ന ഒരു ന്യൂറോ ഡിജനറേറ്റീവ് ഡിസോർഡറാണ് പാർക്കിൻസൺസ് രോഗം. ഇതിന്റെ ഏറ്റവും സാധാരണവും കൂടുതൽ പേർക്ക് അറിയാവുന്നതുമായ ലക്ഷണം “വിറയൽ” ആണ്. വിറയൽ, പേശികൾ കാഠിനമാവുക, ദൈനംദിന പ്രവർത്തനങ്ങളിൽ മന്ദത അനുഭവപ്പെടുക, നടത്തത്തിലുണ്ടാകുന്ന മാറ്റങ്ങൾ എന്നിവയാണ് ഇതിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങൾ. മാനസികാവസ്ഥയിലെ മാറ്റങ്ങൾ, ഗന്ധം നഷ്ടപ്പെടൽ, ഉറക്ക പ്രശ്നങ്ങൾ തുടങ്ങിയവ നോൺ-മോട്ടോർ ലക്ഷണങ്ങളിൽ ഉൾപ്പെടുന്നു.
Read more എന്താണ് പ്രീഡയബറ്റിസ്? ലക്ഷണങ്ങൾ എന്തൊക്കെ?