ക്യാൻസർ ; ശരീരം കാണിക്കുന്ന 8 ലക്ഷണങ്ങൾ

By Web Team  |  First Published Apr 8, 2024, 7:36 PM IST

വേഗത്തിൽ ശരീരഭാരം കുറയുക ചെയ്യുന്നത് ക്യാൻസറിൻ്റെ ലക്ഷണമാകാം. വയറ്റിലെ അർബുദം, പാൻക്രിയാറ്റിക് ക്യാൻസർ, ശ്വാസകോശ അർബുദം, അന്നനാളത്തിലെ അർബുദം എന്നിവയിൽ ഇത് സംഭവിക്കുന്നതായി 'അമേരിക്കൻ കാൻസർ സൊസൈറ്റി' വ്യക്തമാക്കുന്നു.


ശരീരത്തിലെ ചില കോശങ്ങൾ അനിയന്ത്രിതമായി വളർന്ന്‌ മറ്റ്‌ ഭാഗങ്ങളിലേക്ക്‌ പടരുന്ന രോ​ഗാവസ്ഥയാണ് അർബുദം. അസാധാരണ അർബുദ കോശങ്ങൾ ആരോഗ്യമുള്ള മറ്റ്‌ കോശങ്ങളെയും കൂടി നശിപ്പിക്കുകയും അവയവനാശത്തിലേക്കും മരണത്തിനിടയാക്കുകയും ചെയ്യുന്നു

2020ൽ ഇന്ത്യയിൽ ഏകദേശം 14 ലക്ഷം പേരെ ക്യാൻസർ ബാധിച്ചിരുന്നതായി പഠനങ്ങൾ പറയുന്നു. 2025 ആകുമ്പോഴേക്കും ഇത് 15.7 ലക്ഷമായി ഉയരുമെന്ന് 'അപ്പോളോ ഹോസ്പിറ്റൽസിൻ്റെ ഹെൽത്ത് ഓഫ് നേഷൻ' റിപ്പോർട്ടിൻ്റെ നാലാമത്തെ പതിപ്പിൽ പറയുന്നു. 

Latest Videos

undefined

കഴിഞ്ഞ 20 വർഷങ്ങളിൽ സാംക്രമികേതര രോഗങ്ങളിൽ ഗണ്യമായ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. ഇത് രാജ്യത്തെ മരണത്തിൻ്റെ പ്രാഥമിക കാരണമായി മാറുന്നു. ലോകത്തിൻ്റെ 'കാൻസർ തലസ്ഥാനം' എന്ന വിശേഷണം ഇന്ത്യയെ ഉയർത്തിപ്പിടിച്ചുകൊണ്ട് ക്യാൻസർ ഒരു പ്രധാന ആശങ്കയായി ഉയർന്നുവന്നതായി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യയിൽ സ്തനാർബുദം, ഗർഭാശയ അർബുദം, അണ്ഡാശയ അർബുദം എന്നിവ സ്ത്രീകളിൽ കൂടുതലായി കാണപ്പെടുന്നതായി പുറത്ത് വിട്ട റിപ്പോർട്ടിൽ പറയുന്നു. പുരുഷന്മാരെ സംബന്ധിച്ചിടത്തോളം ഏറ്റവും സാധാരണമായ കേസുകൾ ശ്വാസകോശ അർബുദം, വായിലെ കാൻസർ, പ്രോസ്റ്റേറ്റ് കാൻസർ എന്നിവയാണ്. 

ഇന്ത്യയിൽ ക്യാൻസർ രോഗ നിർണയത്തിനുള്ള ശരാശരി പ്രായം മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് കുറവാണ്. എന്നാൽ ഇതൊക്കെയാണെങ്കിലും, രാജ്യത്ത് കാൻസർ സ്ക്രീനിംഗ് നിരക്ക് ഇപ്പോഴും വളരെ കുറവാണെന്ന് പ്രസ്താവനയിൽ പറയുന്നു. ക്യാൻസർ കേസുകളിലെ ഈ കുതിച്ചുചാട്ടം ഇന്ത്യയെ "ലോകത്തിൻ്റെ ക്യാൻസർ തലസ്ഥാനം" എന്ന പദവിയിലേക്ക് എത്തിക്കുന്നത് ആശങ്ക ഉയർത്തുന്നതായും റിപ്പോർട്ടിൽ പറയുന്നു. ക്യാൻസറിന്റെ ചില പ്രധാനപ്പെട്ട ലക്ഷണങ്ങൾ എന്തൊക്കെ എന്നതിനെ കുറിച്ച് കാൻസർ റിസർച്ച് യുകെ വ്യക്തമാക്കുന്നു.

ഒന്ന്...

രാത്രിയിലുണ്ടാകുന്ന അമിത വിയർപ്പ് അല്ലെങ്കിൽ ഉയർന്ന താപനില ഉണ്ടാകുന്നത് അണുബാധ മൂലമോ ചില മരുന്നുകളുടെ പാർശ്വഫലമായോ ഉണ്ടാകാം. ആർത്തവവിരാമ സമയത്ത് സ്ത്രീകൾക്ക് ഇത് പലപ്പോഴും അനുഭവപ്പെടാറുണ്ട്. എന്നാൽ ഈ ലക്ഷണം ദീർഘനാളായി നിൽക്കുന്നുണ്ടെങ്കിൽ ഡോക്ടറെ കണ്ട് പരിശോധന നടത്തുക.

രണ്ട്...

നിങ്ങൾക്ക് പതിവിലും കൂടുതൽ ക്ഷീണം തോന്നുന്നതിന് നിരവധി കാരണങ്ങളുണ്ട്.  നിങ്ങൾ സമ്മർദത്തിലൂടെ കടന്നുപോകുകയോ ഉറങ്ങാൻ ബുദ്ധിമുട്ട് നേരിടുകയോ ചെയ്താൽ ക്ഷീണം അനുഭവപ്പെടാറുണ്ട്. എന്നാൽ നിങ്ങൾക്ക് എല്ലായ്‌പ്പോഴും ക്ഷീണം അനുഭവപ്പെടുന്നുണ്ടെങ്കിൽ ഡോക്ടറെ കണ്ട് പരിശോധന നടത്തുക

മൂന്ന്...

വേഗത്തിൽ ശരീരഭാരം കുറയുക ചെയ്യുന്നത് ക്യാൻസറിൻ്റെ ലക്ഷണമാകാം. വയറ്റിലെ അർബുദം, പാൻക്രിയാറ്റിക് ക്യാൻസർ, ശ്വാസകോശ അർബുദം, അന്നനാളത്തിലെ അർബുദം എന്നിവയിൽ ഇത് സംഭവിക്കുന്നതായി അമേരിക്കൻ കാൻസർ സൊസൈറ്റി വ്യക്തമാക്കുന്നു.

നാല്...

ഉണങ്ങാത്ത വ്രണങ്ങൾ ഉണ്ടെങ്കിൽ അത് സ്കിൻ ക്യാൻസറിൻ്റെ ലക്ഷണമാകാം. വായിൽ നീണ്ടുനിൽക്കുന്ന വ്രണം വായിലെ ക്യാൻസറിൻ്റെ ലക്ഷണമാകാം. ജനനേന്ദ്രിയത്തിലെ വ്രണങ്ങൾ ഒന്നുകിൽ അണുബാധയുടെ ലക്ഷണങ്ങളോ ക്യാൻസറിൻ്റെ ആദ്യകാല ലക്ഷണമോ ആകാമെന്ന് വിദ​ഗ്ധർ പറയുന്നു.

അഞ്ച്...

നിങ്ങൾക്ക് ആഴ്ചകളോ മാസങ്ങളോ ആയി ചുമയുണ്ടെങ്കിൽ അത് ശ്വാസകോശ ക്യാൻസറിൻ്റെ ലക്ഷണമാകാം. തൊണ്ടയിലെ പരുക്കൻ ശ്വാസനാളത്തിലോ തൈറോയ്ഡ് ഗ്രന്ഥിയിലോ ഉള്ള ക്യാൻസറിൻ്റെ ലക്ഷണമായി പഠനങ്ങൾ പറയുന്നു.

ആറ്...

ശരീരത്തിൻ്റെ ഏതെങ്കിലും ഭാഗത്ത് മുഴകൾ അല്ലെങ്കിൽ വീക്കം കണ്ടാൽ അവ​ഗണിക്കരുത്. കഴുത്ത്, കക്ഷം, ആമാശയം, ഞരമ്പ്, നെഞ്ച്, സ്തനങ്ങൾ അല്ലെങ്കിൽ വൃഷണം എന്നിവിടങ്ങിൽ മുഴകൾ കണ്ടാൽ പരിശോധന നടത്തുക.

ഏഴ്...

ദീർഘകാല മലബന്ധം, വയറിളക്കം എന്നിവയെല്ലാം വൻകുടൽ അല്ലെങ്കിൽ മലാശയ കാൻസറിൻ്റെ ലക്ഷണങ്ങളാകാം. മൂത്രമൊഴിക്കുമ്പോൾ വേദന അനുഭവപ്പെടുകയോ മൂത്രത്തിൽ രക്തം കാണുകയോ ചെയ്താൽ അത് മൂത്രാശയത്തിലോ പ്രോസ്റ്റേറ്റ് കാൻസറിൻറേയോ ലക്ഷണമാകാമെന്നും പഠനങ്ങൾ പറയുന്നു. 

എട്ട്...

ഇരുണ്ട അല്ലെങ്കിൽ രക്തം കലർന്ന മലം ആണ് കാണുന്നതെങ്കിൽ വൻകുടൽ കാൻസറിനെ സൂചിപ്പിക്കുന്നു. അസാധാരണമായ യോനിയിൽ നിന്നുള്ള രക്തസ്രാവം എൻഡോമെട്രിയൽ അല്ലെങ്കിൽ സെർവിക്കൽ ക്യാൻസറിനെ സൂചിപ്പിക്കുന്നു.

കാഴ്ച ശക്തി മെച്ചപ്പെടുത്തണോ? വിറ്റാമിൻ എ അടങ്ങിയ ആറ് സൂപ്പർ ഫുഡുകൾ ശീലമാക്കൂ

ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.

 

click me!