ബ്രൊക്കോളി കഴിക്കുന്നത് വൻകുടൽ ക്യാൻസറിനുള്ള സാധ്യത കുറയ്ക്കുന്നതായി അമേരിക്കൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ക്യാൻസർ റിസർച്ച് (American Institute for Cancer Research) വ്യക്തമാക്കുന്നു.
ശരീരത്തിലെ ചില കോശങ്ങൾ അനിയന്ത്രിതമായി വളരുകയും ശരീരത്തിൻ്റെ മറ്റു ഭാഗങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്യുന്ന രോഗമാണ് ക്യാൻസർ. പ്രാരംഭ കണ്ടെത്തൽ കണ്ടുപിടിക്കുകയും കൃത്യമായ ചികിത്സ ലഭ്യമാക്കുകയും ചെയ്താൽ ഈ രോഗത്തെ തടയാനാകും. അർബുദത്തെ തടയുന്നതിൽ ഭക്ഷണത്തിന് പ്രധാന പങ്കാണുള്ളത്. ചില പ്രത്യേക ഭക്ഷണങ്ങളുടെ ഉയർന്ന ഉപഭോഗം രോഗത്തിൻ്റെയും ക്യാൻസറിൻ്റെയും കുറഞ്ഞ അപകടസാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് കാണിക്കുന്ന ഒന്നിലധികം പഠനങ്ങളുണ്ട്.
ക്യാൻസറിനെ ചെറുക്കാൻ സഹായിക്കുന്ന 15 ഭക്ഷണങ്ങൾ...
undefined
1. മഞ്ഞൾ...
ആൻ്റിഓക്‌സിഡൻ്റും ആന്റി - ഇൻഫ്ലമേറ്ററിയും ഗുണങ്ങളും ഉള്ള മഞ്ഞൾ ക്യാൻസറിനെ തടയുന്നു. കാരണം മഞ്ഞളിൽ അടങ്ങിയിട്ടുള്ള കുർക്കുമിൻ എന്ന സംയുക്തമാണ് അതിന് സഹായിക്കുന്നത്. കൂടാതെ, സ്തന, ശ്വാസകോശം, പ്രോസ്റ്റേറ്റ് ക്യാൻസർ എന്നിവയുടെ വളർച്ച മന്ദഗതിയിലാക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. ദിവസവും മഞ്ഞൾ ചേർത്ത വെള്ളം കുടിക്കുന്നത് ക്യാൻസർ സാധ്യത കുറയ്ക്കുന്നു.
2. വെളുത്തുള്ളി...
വെളുത്തുള്ളിയിൽ അടങ്ങിയിരിക്കുന്ന അല്ലിസിൻ എന്ന സംയുക്തം ക്യാൻസർ കോശങ്ങളെ നശിപ്പിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. വെളുത്തുള്ളി പ്രോസ്റ്റേറ്റ്, ആമാശയം, വൻകുടൽ കാൻസർ എന്നിവയുടെ അപകടസാധ്യത കുറയ്ക്കുന്നു. ഭക്ഷണത്തിൽ ദിവസവും രണ്ടോ മൂന്നോ വെളുത്തുള്ളി ഉൾപ്പെടുത്തുന്നത് ഗുണം ചെയ്യും.
3. ഇഞ്ചി...
ഇഞ്ചിയിൽ അടങ്ങിയിട്ടുള്ള ചില സംയുക്തങ്ങൾ അണ്ഡാശയ ക്യാൻസർ കോശങ്ങളെ ഇല്ലാതാക്കുന്നതിന്സ ഹായിക്കുന്നതായി പഠനങ്ങൾ പറയുന്നു. ദിവസവും ഇഞ്ചിയിട്ട വെള്ളം കുടിക്കുന്നത് അർബുദം മാത്രമല്ല വിവിധ രോഗങ്ങൾ അകറ്റുന്നതിനും സഹായിക്കുന്നു.
Read more അസിഡിറ്റി മാറാൻ ആയുർവേദം നിർദേശിക്കുന്ന 6 പരിഹാരങ്ങൾ
4. ബ്രൊക്കോളി...
ബ്രൊക്കോളിയിൽ സൾഫോറാഫേൻ എന്ന സംയുക്തം അടങ്ങിയിരിക്കുന്നു. സൾഫോറഫെയ്ൻ സ്തനാർബുദ കോശങ്ങളുടെ എണ്ണം എഴുപത്തിയഞ്ച് ശതമാനം കുറയ്ക്കുന്നു. ബ്രൊക്കോളി കഴിക്കുന്നത് വൻകുടൽ ക്യാൻസറിനുള്ള സാധ്യത കുറയ്ക്കുന്നതായി അമേരിക്കൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ക്യാൻസർ റിസർച്ച് (American Institute for Cancer Research) വ്യക്തമാക്കുന്നു.
5. ബെറിപ്പഴങ്ങൾ...
ബെറികളിൽ ആന്തോസയാനിൻ അടങ്ങിയിരിക്കുന്നതിനാൽ ക്യാൻസർ സാധ്യത കുറയ്ക്കുന്നു. ദിവസവും ഒന്നോ രണ്ടോ സരസഫലങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ക്യാൻസർ കോശങ്ങളുടെ വളർച്ച തടയാൻ സഹായിക്കും.
6. ഫാറ്റി ഫിഷ്...
ഫാറ്റി ഫിഷ് ക്യാൻസർ സാധ്യത കുറയ്ക്കുന്ന ഭക്ഷണമായി കണക്കാക്കപ്പെടുന്നു. സാൽമൺ, അയല തുടങ്ങിയ കൊഴുപ്പുള്ള മത്സ്യങ്ങളിൽ ഒമേഗ-3 ഫാറ്റി ആസിഡുകളും വിറ്റാമിൻ ഡിയും പോലുള്ള പ്രധാന പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് ക്യാൻസറിനുള്ള സാധ്യത കുറയ്ക്കുന്നു.
7. ക്യാരറ്റ്...
ക്യാരറ്റ് പതിവായി കഴിക്കുന്നത് വയറ്റിലെ ക്യാൻസർ ഉണ്ടാകാനുള്ള സാധ്യത ഇരുപത്തിയാറ് ശതമാനം വരെ കുറയ്ക്കുന്നതായി നാഷണൽ ലൈബ്രറി ഓഫ് മെഡിസിൻ പുറത്ത് വിട്ട റിപ്പോർട്ടിൽ പറയുന്നു. ആഴ്‌ചയിൽ മൂന്നോ നാലോ ദിവസം ലഘുഭക്ഷണമായോ സാലഡിനൊപ്പമോ ക്യാരറ്റ് കഴിക്കാവുന്നതാണ്.
8. സിട്രസ് പഴങ്ങൾ...
നാരങ്ങ, ഓറഞ്ച്, ഗ്രേപ്ഫ്രൂട്ട് തുടങ്ങിയ സിട്രസ് പഴങ്ങൾ ഭക്ഷണത്തിൽ ചേർക്കുന്നത് പാൻക്രിയാറ്റിക് ക്യാൻസർ സാധ്യത സാധ്യത കുറയ്ക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. എല്ലാ ആഴ്ചയും മൂന്ന് സിട്രസ് പഴങ്ങൾ കഴിക്കുന്നത് വയറ്റിലെ ക്യാൻസറിനുള്ള സാധ്യത കുറയ്ക്കാൻ സഹായിക്കുന്നു.
9. നട്സ്...
നട്‌സ് പതിവായി കഴിക്കുന്നത് പാൻക്രിയാറ്റിക്, വൻകുടൽ, എൻഡോമെട്രിയൽ ക്യാൻസറുകളുടെ സാധ്യത കുറയ്ക്കുന്നു. ബ്രസീൽ നട്‌സിൽ സെലിനിയം കൂടുതലാണ്. ഈ നട്‌സിലെ ഉയർന്ന സെലിനിയം ശ്വാസകോശ അർബുദം ഉണ്ടാകുന്നത് തടയാൻ സഹായിക്കും.
10. ഒലീവ് ഓയിൽ...
ക്യാൻസറിനെ ചെറുക്കുന്നതിന് സഹായിക്കുന്ന മറ്റൊരു ഭക്ഷണമാണ് ഒലീവ് ഓയിൽ. മെഡിറ്ററേനിയൻ ഭക്ഷണത്തിലെ പ്രധാന ഭക്ഷണങ്ങളിലൊന്നാണ് ഒലീവ് ഓയിൽ. ഒലീവ് ഓയിൽ കഴിക്കുന്ന ആളുകൾക്ക് ബ്രെസ്റ്റ് ക്യാൻസർ, വയറിലെ ക്യാൻസർ എന്നിവ ഉണ്ടാകാനുള്ള സാധ്യത കുറവാണ്.
11. തക്കാളി...
തക്കാളിയിൽ കാണപ്പെടുന്ന ലൈക്കോപീൻ എന്ന സംയുക്തം ക്യാൻസർ സാധ്യത കുറയ്ക്കുന്നു. തക്കാളിയിലെ ലൈക്കോപീൻ പ്രോസ്റ്റേറ്റ് ക്യാൻസറിനുള്ള സാധ്യത കുറയ്ക്കാൻ ഇടയാക്കും. സാലഡ്, സാൻഡ്‌വിച്ചുകൾ, അല്ലെങ്കിൽ കറി എന്നിവയിൽ ചേർത്ത് ദിവസവും ഒന്നോ രണ്ടോ തക്കാളി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് അർബുദത്തെ തടയുന്നു.
12. ഫ്ളാക്സ് സീഡ്...
നാരുകളാൽ സമ്പുഷ്ടവും ആരോഗ്യകരമായ കൊഴുപ്പും അടങ്ങിയിട്ടുള്ള ഫ്ളാക്സ് സീഡ് ക്യാൻസറിൻ്റെ വളർച്ച കുറയ്ക്കാനും ക്യാൻസർ കോശങ്ങളെ നശിപ്പിക്കാനും സഹായിക്കും. എല്ലാ ദിവസവും ഒരു ടേബിൾസ്പൂൺ ഫ്ളാക്സ് സീഡ് സ്മൂത്തി,സാലഡ് എന്നിവയ്ക്കൊപ്പമോ അല്ലാതെയോ കഴിക്കാവുന്നതാണ്.
13. ഉണക്ക മുന്തിരി...
സ്തനാർബുദം, വൻകുടൽ കാൻസർ തുടങ്ങിയ അർബുദങ്ങളെ ചെറുക്കാൻ ഉണക്ക മുന്തിരി സഹായിക്കുന്നു. നിയോക്ലോറോജെനിക്, ക്ലോറോജെനിക് ആസിഡുകളുടെ സമ്പന്നമായ ഉറവിടമാണ് ഉണക്ക മുന്തിരി. സ്മൂത്തി അല്ലെങ്കിൽ ഫ്രൂട്ട് സാലഡിൻ്റെ രൂപത്തിൽ ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഉണക്ക മുന്തിരി കഴിക്കുക.
15. ബീൻസ്...
ബീൻസിൽ ധാരാളം കാൽസ്യവും ഹൃദയത്തെ സംരക്ഷിക്കുന്ന ഫ്ലവനോയ്ഡുകളും അടങ്ങിയിട്ടുണ്ട്. വൻകുടൽ കാൻസർ പോലുള്ള ക്യാൻസറിനെ തടയാൻ ബീൻസ് സഹായിക്കുമെന്ന് പല പഠനങ്ങളും കണ്ടെത്തി.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തിൽ മാറ്റം വരുത്തുക.
Read more ഇവ ഉപയോഗിച്ചാൽ മതി, പല്ലുകൾക്ക് വെളുപ്പ് നിറം ലഭിക്കും