രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിന് ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നത് അത്യന്താപേക്ഷിതമാണ്. ഷുഗർ അളവ് നിയന്ത്രിക്കുന്നതിന് സഹായിക്കുന്ന ഒന്നാണ് പുതിനയില. വിറ്റാമിനുകൾ എ, സി തുടങ്ങിയ പോഷകങ്ങളും കാൽസ്യം, മഗ്നീഷ്യം തുടങ്ങിയ ധാതുക്കളും അടങ്ങിയ പുതിനയില നിരവധി ആരോഗ്യ ഗുണങ്ങൾ നൽകുന്നു.
രക്തത്തിലെ പഞ്ചസാര (ഗ്ലൂക്കോസ്) വളരെ ഉയർന്നതായിരിക്കുമ്പോൾ ഉണ്ടാകുന്ന രോഗാവസ്ഥയാണ് പ്രമേഹം. പാൻക്രിയാസ് ആവശ്യത്തിന് ഇൻസുലിൻ ഉത്പാദിപ്പിക്കാത്തപ്പോൾ ഇത് വികസിക്കുന്നു. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയർത്തുന്നു. കാലക്രമേണ, ഇത് വിവിധ ആരോഗ്യപ്രശ്നങ്ങൾക്കും ഞരമ്പുകൾക്കും രക്തക്കുഴലുകൾക്കുംനാശമുണ്ടാക്കുന്നു.
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിന് ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നത് അത്യന്താപേക്ഷിതമാണ്. ഷുഗർ അളവ് നിയന്ത്രിക്കുന്നതിന് സഹായിക്കുന്ന ഒന്നാണ് പുതിന. വിറ്റാമിനുകൾ എ, സി തുടങ്ങിയ പോഷകങ്ങളും കാൽസ്യം, മഗ്നീഷ്യം തുടങ്ങിയ ധാതുക്കളും അടങ്ങിയ പുതിനയില നിരവധി ആരോഗ്യ ഗുണങ്ങൾ നൽകുന്നു.
undefined
ഇരുമ്പ്, പൊട്ടാസ്യം, മാംഗനീസ് എന്നിവയാൽ സമ്പുഷ്ടമാണ് പുതിന. ഇത് ദഹനത്തെയും തലച്ചോറിൻ്റെ പ്രവർത്തനത്തെയും മെച്ചപ്പെടുത്താൻ സഹായിക്കുന്നു. പുതിനയിൽ റോസ്മാരിനിക് ആസിഡും ഫ്ലേവനോയ്ഡുകളും അടങ്ങിയിട്ടുണ്ട്. ഇത് ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്തുന്നതിലൂടെയും ഗ്ലൂക്കോസ് ആഗിരണം കുറയ്ക്കുന്നതിലൂടെയും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും. മാത്രമല്ല, വൈറ്റമിൻ സി പോലുള്ള ആൻ്റിഓക്‌സിഡൻ്റുകളാൽ പുതിനയില സമ്പന്നമാണ്. ഇത് പ്രമേഹ രോഗികളിലെ ഓക്‌സിഡേറ്റീവ് സ്ട്രെസ്, വീക്കം എന്നിവയ്‌ക്കെതിരെ പോരാടാൻ സഹായിക്കുമെന്ന് കൺസൾട്ടൻ്റ് ഡയറ്റീഷ്യനും ന്യൂട്രീഷ്യനിസ്റ്റുമായ ദീപിക ജയസ്വാൾ പറയുന്നു.
ഉയർന്ന നാരുകളുടെ അംശം ഉള്ളതിനാൽ പ്രമേഹമുള്ളവർക്ക് തുളസി പ്രത്യേകിച്ച് ഗുണം ചെയ്യും. ഇത് രക്തത്തിലെ പഞ്ചസാരയുടെ ആഗിരണത്തെ മന്ദഗതിയിലാക്കി രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു. പുതിനയുടെ ആന്റി -ഇൻഫ്ലമേറ്ററി ഗുണങ്ങൾ പ്രമേഹ സങ്കീർണതകളുമായി ബന്ധപ്പെട്ട വീക്കം കുറയ്ക്കാനും സഹായിക്കും.
പുതിനയ്ക്ക് പ്രമേഹമുള്ളവരിൽ സമ്മർദ്ദം കുറയ്ക്കുന്നതിനും ഗുണം ചെയ്യും. സമ്മർദ്ദം രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കുകയും നിയന്ത്രിക്കാൻ കൂടുതൽ ബുദ്ധിമുട്ടാക്കുകയും ചെയ്യുന്നതായി സാൻഫ്രാൻസിസ്കോയിലെ കാലിഫോർണിയ സർവകലാശാല നടത്തിയ പഠനത്തിൽ പറയുന്നു.
അകാലനര അലട്ടുന്നുണ്ടോ? എങ്കിൽ നെല്ലിക്ക ഇങ്ങനെ ഉപയോഗിച്ച് നോക്കൂ