വിവാഹത്തിന് സ്വർണ്ണം തെരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കാം ഈ കാര്യങ്ങൾ

By Web Team  |  First Published Oct 31, 2019, 5:43 PM IST

വധൂവരന്മാർക്കുള്ള ആഭരണങ്ങൾ തെരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളാണ് ഇനി.


ഏതൊരാളുടെയും ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷവേളയാണ് വിവാഹം. ചടങ്ങുകൾ ഓരോന്നിനും ഏത് വസ്ത്രം ധരിക്കണം, വേദി എങ്ങനെ അലങ്കരിക്കണം, എന്ത് സദ്യവിളമ്പണം എന്നിങ്ങനെ വിവാഹവുമായി ബന്ധപ്പെട്ടുകൊണ്ട് നമ്മളെടുക്കുന്ന ഓരോ തീരുമാനവും ഏറെ നിർണായകമാണ്. അക്കൂട്ടത്തിൽ ഏറ്റവും പ്രധാനമായ തീരുമാനം വധൂവരന്മാരുടെ ആഭരണങ്ങളുടെ തെരഞ്ഞെടുപ്പാണ്.

വധൂവരന്മാർക്കുള്ള ആഭരണങ്ങൾ തെരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളാണ് ഇനി.

Latest Videos

undefined


ആദ്യം വാങ്ങേണ്ടത് സ്വർണ്ണം  

പലരും ചെയ്യുന്ന ഒരബദ്ധം ആദ്യം വിവാഹ വസ്ത്രങ്ങൾ തെരഞ്ഞെടുത്ത് അതിനുശേഷം മാത്രം ആഭരണങ്ങൾ അതിന് ചേരുന്ന രീതിയിൽ തെരഞ്ഞെടുക്കും. കാണാൻ  നല്ല മോടിയുണ്ടാകണമെങ്കിൽ ചെയ്യേണ്ടത് തിരിച്ചാണ്. ആദ്യം ആഭരണം തെരഞ്ഞെടുത്തശേഷം അതിനു യോജിക്കുന്ന വസ്ത്രങ്ങൾ തെരഞ്ഞെടുക്കുന്നതാവും നല്ലത്. വിവാഹവസ്ത്രങ്ങളേക്കാൾ ഏറെ വിലപിടിപ്പുള്ളതാണ് നമ്മുടെ സ്വർണ്ണാഭരണങ്ങൾ. എന്നുമാത്രമല്ല, വിവാഹത്തിന് ധരിക്കാൻ വേണ്ടി വാങ്ങുന്ന മാറ്റുള്ള സ്വർണ്ണാഭരണങ്ങൾ അതിനു ചേരാത്ത വസ്ത്രങ്ങളുടെ വർണ്ണപ്പകിട്ടിൽ ശ്രദ്ധിക്കാതെ പോകുകയുമരുത്.

ഏറെക്കാലം നിലനിൽക്കുന്നതരം സ്വർണ്ണാഭരണങ്ങൾ വാങ്ങാം

പലരും വിവാഹവേളയിൽ ആഭരണങ്ങൾ വാങ്ങുമ്പോൾ അവരുടെ മനസ്സിൽ വിവാഹച്ചടങ്ങ് എന്ന ഒരു അവസരം മാത്രമേ ഉണ്ടാകാറുള്ളൂ. എന്നാൽ, അവിടന്നങ്ങോട്ടും ധരിക്കാൻ പറ്റിയ ആഭരണങ്ങൾ നോക്കി തെരഞ്ഞെടുത്താൽ അത് എത്ര കാലം വേണമെങ്കിലും ധരിക്കാം. പെട്ടന്ന് കാലഹരണപ്പെട്ടു പോകാത്ത ഡിസൈനുകൾ നോക്കി വേണം വാങ്ങാൻ. രണ്ടോ മൂന്നോ ഭാഗമായി കൂട്ടിച്ചേർക്കാനും, വേർപെടുത്താനും പറ്റുന്ന  തരത്തിലുള്ള ആഭരണങ്ങളാണെങ്കിൽ അവ തമ്മിൽ ചേരുംപടി ചേർത്ത് പല കോമ്പിനേഷൻ ആഭരണങ്ങളാക്കി ധരിക്കാം.

22  കാരറ്റ് പരിശുദ്ധ സ്വർണ്ണം മാത്രം വാങ്ങാം

സ്വർണ്ണം എല്ലാവരും വാങ്ങാറുണ്ടെങ്കിലും, അതിന്റെ പരിശുദ്ധി കൃത്യമായി പരിശോധിച്ചുറപ്പിക്കുന്നവർ കുറവാണ്. 22 കാരറ്റിൽ കൂടുതൽ മറ്റുള്ള സ്വർണ്ണമാണെങ്കിൽ അത് ഏറെക്കാലം നീണ്ടുനിൽക്കും, ഏതുകാലത്തും നമുക്ക് വിറ്റുകാശാക്കാവുന്ന ഒരു നല്ല നിക്ഷേപവുമായി ആ ആഭരണം മാറും. 


 

click me!