സ്വർണ്ണത്തിന്റെ പരിശുദ്ധി അളക്കുന്നതെങ്ങനെ ?

By Web Team  |  First Published Nov 1, 2019, 10:55 AM IST

സ്വർണ്ണമെന്ന മഞ്ഞലോഹത്തിന്റെ പരിശുദ്ധി മനസ്സിലാക്കാനുള്ള ചില മാർഗ്ഗങ്ങളിതാ..!
 


സ്വർണ്ണാഭരണം സ്വന്തമാക്കാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? അതിനി ദീപാവലി പോലുള്ള ആഘോഷങ്ങളാവട്ടെ അല്ല വിവാഹം പോലുള്ള ചടങ്ങുകളാവട്ടെ, ഇന്ത്യയിലെ ഒരാഘോഷവും സ്വർണ്ണമില്ലാതെ പൂർണമാകുന്നില്ല. സ്വർണ്ണാഭരണങ്ങൾ ഏറെ വിലപിടിപ്പുളളതാകയാൽ വാങ്ങും മുമ്പ് പലവട്ടം ആലോചിക്കും ആരും.

സ്വർണ്ണമെന്ന മഞ്ഞലോഹത്തിന്റെ പരിശുദ്ധി മനസ്സിലാക്കാനുള്ള ചില മാർഗ്ഗങ്ങളിതാ..!

Latest Videos

undefined

BIS സർട്ടിഫിക്കറ്റ്

ദ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്‌സ് എന്നത് ഒരു സർക്കാർ സ്ഥാപനമാണ്. ഇന്ത്യയിൽ വിൽക്കപ്പെടുന്ന സ്വർണ്ണത്തിന്റെ ഗുണനിലവാരമളക്കുന്നത് BIS ആണ്. BIS സർട്ടിഫിക്കേഷൻ എല്ലാ സ്വർണ്ണവില്പനക്കാർക്കും അത്യാവശ്യമായി വേണ്ടുന്ന ഒന്നാണ്. സ്വർണ്ണത്തിന്റെ പരിശുദ്ധി അളക്കുന്ന പ്രക്രിയക്ക് ഹാൾമാർക്കിങ് എന്നാണ് പേര്. BIS സർട്ടിഫിക്കറ്റിന്‌ വേണ്ടി സ്വർണ്ണം വാങ്ങിക്കുന്ന ആരും വാശിപിടിക്കേണ്ടതുണ്ട്, കാരണം, അത് സ്വർണ്ണത്തിന്റെ ഗുണനിലവാരത്തിൽ തട്ടിപ്പുകളിൽ നിന്ന് കസ്റ്റമേഴ്‌സിനെ പരിരക്ഷിക്കുന്നു. ഒപ്പം സ്വർണാഭരണ നിർമ്മാതാക്കൾ എല്ലാവരും ഒരേ നിലവാരം പാലിക്കുന്നു എന്നുറപ്പുവരുത്തുകയും ചെയ്യുന്നു BIS.

സ്വർണ്ണത്തിന്റെ ഗുണനിലവാരം പരിശോധിക്കുന്നത് നാലുഘടകങ്ങൾ പരിശോധിച്ചുകൊണ്ടാണ്.

1. ആഭരണത്തിൽ കാണുന്ന BIS മുദ്ര. സ്വർണ്ണം ടെസ്റ്റ് പാസായതാണ് എന്ന് ഈ മാർക്ക് ഉറപ്പിക്കുന്നു.


2. സ്വർണ്ണത്തിന്റെ പരിഷ്ക്രുദ്ധിക്ക് രണ്ടു  അളവുകോലുകളുണ്ട്. ഒന്ന്, ക്യാരറ്റ്. രണ്ട്‌, ഫൈൻനെസ് നമ്പർ. 24 കാരറ്റാണ് ഏറ്റവും ശുദ്ധമായ സ്വർണ്ണം. പിന്നെയുള്ള രണ്ടു സ്റ്റാൻവേർഡുകൾ 22  ക്യാരറ്റ്, 18 ക്യാരറ്റ് എന്നിവയാണ്.ഫൈൻനെസ് നമ്പർ കൂടി ആഭരണത്തിന്റെ വിവരണത്തിൽ ചേർക്കണമെന്നാണ് നിയമം.


3. സ്വർണ്ണത്തിന്റെ ഗുണനിലവാരം ടെസ്റ്റ് ചെയുന്ന ലാബുകളുടെ ലോഗോ കൂടി ജ്വല്ലറിയിൽ വേണം.


4. അവസാനത്തെ ഐഡന്റിഫിക്കേഷൻ മാർക്ക് ഇടുന്നത് ഏത് കടയിൽ നിന്നാണോ ആഭരണം വാങ്ങുന്നത് അവരുടെ വകയാണ്.

മേൽപ്പറഞ്ഞ തിരിച്ചറിയൽ അടയാളങ്ങളാണ് ഒരു സ്വർണ്ണത്തിന്റെ പരിശുദ്ധി നിർണയിക്കുന്നത്. അതൊക്കെ ശ്രദ്ധിച്ചുവേണം ഒരു ആഭരണം വാങ്ങുന്നത് സംബന്ധിച്ച തീരുമാനമെടുക്കാൻ.

click me!