സ്വർണം വിൽക്കാൻ സൂപ്പർ ടൈം. പവന്റെ വില സർവ്വകാല റെക്കോർഡിനടുത്താണ്. യുദ്ധ ഭീതി സ്വർണത്തിന്റെ ഡിമാൻഡ് കൂട്ടുകയാണ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില മാറ്റമില്ലാതെ തുടരുന്നു. റെക്കോർഡ് വിലയിലേക്കാണ് സ്വർണം കുതിക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സ്വർണവില 45000 കടന്നത്. കഴിഞ്ഞ അഞ്ച് ദിവസംകൊണ്ട് 1320 രൂപയാണ് ഒരു പവൻ സ്വർണത്തിന് ഉയർന്നത്. വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി നിരക്ക് 45280 രൂപയാണ്.
ഏപ്രിൽ 4 ന് സ്വർണവില, ഗ്രാമിന് 95 രൂപ വർദ്ധിച്ച് 5625 രൂപയിലും പവന് 760 രൂപ ഉയർന്ന് 45,000 രൂപയിലും എത്തിയിരുന്നു. പിന്നീട മെയ് 5 നാണ് സ്വർണം സർവകാല റെക്കോർഡിലെത്തിയത്. ഗ്രാമിന് 5720 രൂപയും പവന് 45760 രൂപയുമായിരുന്നു വില. ഇസ്രയേല്‍ - ഹമാസ് സംഘര്‍ഷം രൂക്ഷമായതോടെയാണ് ഇത്തവണ സ്വർണവില കുത്തനെ ഉയരുന്നത്.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 5660 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 4698 രൂപയുമാണ്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 79 രൂപയാണ്. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിപണി വില 103 രൂപയാണ്.
ALSO READ: ലോൺ എടുക്കാൻ പ്ലാൻ ഉണ്ടോ? സിബിൽ സ്കോർ കൂട്ടണം
ഒക്ടോബറിലെ സ്വർണവില ഒറ്റനോട്ടത്തിൽ
ഒക്ടോബർ 1 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 42,680 രൂപ
ഒക്ടോബർ 2 - ഒരു പവന്‍ സ്വര്‍ണത്തിന് 120 രൂപ കുറഞ്ഞു. വിപണി വില 42,560 രൂപ
ഒക്ടോബർ 3 - ഒരു പവന്‍ സ്വര്‍ണത്തിന് 480 രൂപ കുറഞ്ഞു. വിപണി വില 42,080 രൂപ
ഒക്ടോബർ 4 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 42,080 രൂപ
ഒക്ടോബർ 5 - ഒരു പവന്‍ സ്വര്‍ണത്തിന് 160 രൂപ കുറഞ്ഞു. വിപണി വില 41,960 രൂപ
ഒക്ടോബർ 6 - ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ ഉയർന്നു. വിപണി വില 42,000 രൂപ
ഒക്ടോബർ 7 (രാവിലെ)- ഒരു പവന്‍ സ്വര്‍ണത്തിന് 200 രൂപ ഉയർന്നു. വിപണി വില 42,200 രൂപ
ഒക്ടോബർ 7 (ഉച്ചയ്ക്ക്) - ഒരു പവന്‍ സ്വര്‍ണത്തിന് 320 രൂപ ഉയർന്നു. വിപണി വില 42,520 രൂപ
ഒക്ടോബർ 8 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 42,520 രൂപ
ഒക്ടോബർ 9 - ഒരു പവന്‍ സ്വര്‍ണത്തിന് 160 രൂപ ഉയർന്നു. വിപണി വില 42,680 രൂപ
ഒക്ടോബർ 10 - ഒരു പവന്‍ സ്വര്‍ണത്തിന് 240 രൂപ ഉയർന്നു. വിപണി വില 42,920 രൂപ
ഒക്ടോബർ 11 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 42,920 രൂപ
ഒക്ടോബർ 12 - ഒരു പവന്‍ സ്വര്‍ണത്തിന് 280 രൂപ ഉയർന്നു. വിപണി വില 43,200 രൂപ
ഒക്ടോബർ 13 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 43,200 രൂപ
ഒക്ടോബർ 14 - രു പവന്‍ സ്വര്‍ണത്തിന് 1120 രൂപ ഉയർന്നു. വിപണി വില 44,320 രൂപ
ഒക്ടോബർ 15 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 44,320 രൂപ
ഒക്ടോബർ 16 - ഒരു പവന്‍ സ്വര്‍ണത്തിന് 240 രൂപ കുറഞ്ഞു. വിപണി വില 44,080 രൂപ
ഒക്ടോബർ 17 - ഒരു പവന്‍ സ്വര്‍ണത്തിന് 120 രൂപ കുറഞ്ഞു. വിപണി വില 43,960 രൂപ
ഒക്ടോബർ 18 - ഒരു പവന്‍ സ്വര്‍ണത്തിന് 400 രൂപ ഉയർന്നു. വിപണി വില 44,360 രൂപ
ഒക്ടോബർ 19 - ഒരു പവന്‍ സ്വര്‍ണത്തിന് 200 രൂപ ഉയർന്നു. വിപണി വില 44,560 രൂപ
ഒക്ടോബർ 20 - ഒരു പവന്‍ സ്വര്‍ണത്തിന് 560 രൂപ ഉയർന്നു. വിപണി വില 45,120 രൂപ
ഒക്ടോബർ 21 - ഒരു പവന്‍ സ്വര്‍ണത്തിന് 160 രൂപ ഉയർന്നു. വിപണി വില 45,280 രൂപ
ഒക്ടോബർ 22 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 45,280 രൂപ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം