ഒൻപത് ദിവസത്തിന് ശേഷം സ്വർണവില ഉയർന്നു. അന്തരാഷ്ട്ര വിപണിയിലെ വില വ്യതിയാനമാണ് ആഭ്യന്തര വിപണിയൽ പ്രതിഫലിക്കുന്നത്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. ഒൻപത് ദിവസങ്ങൾക്ക് ശേഷമാണ് സ്വർണവില ഉയരുന്നത്. ഈ മാസം 12 നായിരുന്നു ഇതിനു മുൻപ് വില ഉയർന്നത്. ചൈനയിലെ സാമ്പത്തിക മാന്ദ്യവും യുഎസിലെ പണപ്പെരുപ്പവും കാരണം അന്താരാഷ്ട്ര വിപണിയിൽ സ്വർണവില ഇടിയുകയാണ്. ഇന്ന് പവന് 80 രൂപയാണ് വർദ്ധിച്ചത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 43360 രൂപയാണ്.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 5420 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 4498 രൂപയാണ്. വെള്ളിയുടെ വില ഒരു രൂപ ഉയർന്നിട്ടുണ്ട്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില ഒരു രൂപ ഉയർന്ന് 78 രൂപയായി ഹാൾമാർക്ക് വെള്ളിയുടെ വില 103 രൂപയുമാണ്.
undefined
ഓഗസ്റ്റിലെ സ്വർണവില ഒറ്റനോട്ടത്തിൽ
ഓഗസ്റ്റ് 1- ഒരു പവൻ സ്വർണത്തിന് 120 രൂപ ഉയർന്നു വിപണി വില 44,320 രൂപ
ഓഗസ്റ്റ് 2- ഒരു പവൻ സ്വർണത്തിന് 240 രൂപ കുറഞ്ഞു വിപണി വില 44,080 രൂപ
ഓഗസ്റ്റ് 3- ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞു വിപണി വില 43,960 രൂപ
ഓഗസ്റ്റ് 4- സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 43,960 രൂപ
ഓഗസ്റ്റ് 5- ഒരു പവൻ സ്വർണത്തിന് 120 രൂപ ഉയർന്നു വിപണി വില 44,120 രൂപ
ഓഗസ്റ്റ് 6- സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 44,120 രൂപ
ഓഗസ്റ്റ് 7- സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 44,120 രൂപ
ഓഗസ്റ്റ് 8- ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില 44,040 രൂപ
ഓഗസ്റ്റ് 9 - ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില 43,960 രൂപ
ഓഗസ്റ്റ് 10 - ഒരു പവൻ സ്വർണത്തിന് 200 രൂപ കുറഞ്ഞു. വിപണി വില 43,760 രൂപ
ഓഗസ്റ്റ് 11 - ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞു. വിപണി വില 43,640 രൂപ
ഓഗസ്റ്റ് 12 - ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നു. വിപണി വില 43,720 രൂപ
ഓഗസ്റ്റ് 13 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 43,720 രൂപ
ഓഗസ്റ്റ് 14 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 43,720 രൂപ
ഓഗസ്റ്റ് 15 - ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില 43,640 രൂപ
ഓഗസ്റ്റ് 16 - ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില 43,560 രൂപ
ഓഗസ്റ്റ് 17 - ഒരു പവൻ സ്വർണത്തിന് 280 രൂപ കുറഞ്ഞു. വിപണി വില 43,280 രൂപ
ഓഗസ്റ്റ് 18 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 43,280 രൂപ
ഓഗസ്റ്റ് 19 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 43,280 രൂപ
ഓഗസ്റ്റ് 20 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 43,280 രൂപ
ഓഗസ്റ്റ് 21 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 43,280 രൂപ
ഓഗസ്റ്റ് 22 - ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നു. വിപണി വില 43,360 രൂപ
സാരിയിൽ നെയ്തെടുത്ത സ്വപ്നങ്ങൾ പങ്കുവെച്ച് ശോഭ വിശ്വനാഥ്; വീഡിയോ കാണാം