വമ്പൻ ഇടിവിൽ സ്വർണവില; 45,000 ത്തിന് താഴേക്ക് എത്തുമെന്ന പ്രതീക്ഷയിൽ വിപണി

By Web Team  |  First Published May 17, 2023, 10:36 AM IST

നാല് ദിവസത്തിന് ശേഷം കുത്തനെ ഇടിഞ്ഞ് സ്വർണവില. വിവാഹ വിപണിയിൽ ആശ്വാസം. വീണ്ടും 45,000 ത്തിന് താഴേക്ക് എത്തുമെന്ന പ്രതീക്ഷയിലാണ് ഉപഭോക്താക്കൾ 


തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. നാല് ദിവസത്തിന് ശേഷമാണു സ്വർണവില കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന് 360 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 45040 രൂപയായി. മെയ് മൂന്നിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇന്ന് സ്വർണവില. 

മെയ് 5 ന് ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയിൽ എത്തിയ സ്വർണവില. പത്ത് ദിവസത്തിന് ശേഷവും 45,000 ത്തിന് താഴെ എത്തിയിട്ടില്ല എന്നത് ശ്രദ്ധേയമാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് 45 രൂപ കുറഞ്ഞു. വിപണി വില 5630 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ 40 രൂപ ഉയർന്നു. വിപണി വില 4665 രൂപയാണ്. 

Latest Videos

undefined

വെള്ളിയുടെ വിലയും ഇന്ന് ഒരു രൂപ കുറഞ്ഞു. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 78 രൂപയാണ്. അതേസമയം ഹാൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 103 രൂപയാണ്

ഈ മാസത്തെ സ്വർണവില ഒറ്റ നോട്ടത്തിൽ

മെയ് 1 - ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞു.  വിപണി വില 44,560 രൂപ
മെയ് 2 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 44,560 രൂപ
മെയ് 3 - ഒരു പവൻ സ്വർണത്തിന് 640 രൂപ ഉയർന്നു.  വിപണി വില 45,200 രൂപ
മെയ് 4 - ഒരു പവൻ സ്വർണത്തിന് 560 രൂപ ഉയർന്നു.  വിപണി വില 45,600 രൂപ
മെയ് 5 - ഒരു പവൻ സ്വർണത്തിന് 160 രൂപ ഉയർന്നു.  വിപണി വില 45,760 രൂപ
മെയ് 6 - ഒരു പവൻ സ്വർണത്തിന് 560 രൂപ കുറഞ്ഞു. വിപണി വില 45,200 രൂപ
മെയ് 7 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 45,200 രൂപ
മെയ് 8 - ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നു. വിപണി വില 45,280 രൂപ
മെയ് 9 - ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നു. വിപണി വില 45,360 രൂപ
മെയ് 10 - ഒരു പവൻ സ്വർണത്തിന് 200  രൂപ ഉയർന്നു. വിപണി വില 45,560 രൂപ
മെയ് 11 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 45,560 രൂപ
മെയ് 12 -  ഒരു പവൻ സ്വർണത്തിന് 320 രൂപ കുറഞ്ഞു. വിപണി വില 45,240 രൂപ
മെയ് 13 -  ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നു. വിപണി വില 45,320 രൂപ
മെയ് 14 -  സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 45,320 രൂപ
മെയ് 15 -  സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 45,320 രൂപ
മെയ് 16 -  ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നു. വിപണി വില 45,400 രൂപ
മെയ് 17 -  ഒരു പവൻ സ്വർണത്തിന് 360 രൂപ കുറഞ്ഞു. വിപണി വില 45,040 രൂപ

click me!