Gold Rate Today: വീഴ്ചയിൽ നിന്നും കുതിച്ചുചാടി സ്വർണവില; മാറ്റമില്ലാതെ വെള്ളിയുടെ വില

By Web Team  |  First Published Nov 16, 2022, 10:27 AM IST

സ്വർണവില ഉയർന്നു. ഇന്നലെ മൂന്ന് തവണ സ്വർണവില പരിഷ്കരിച്ചിരുന്നു. വെള്ളിയുടെ വിലയിൽ മാറ്റമില്ല. സ്വർണം വെള്ളി നിരക്കുകൾ അറിയാം 


തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില ഉയർന്നു. ഇന്നലെ മൂന്ന് തവണയാണ് സ്വർണവില പരിഷ്കരിച്ചത്. രാവിലെ 280 രൂപ ഉയർന്നെങ്കിലും മണിക്കൂറുകൾക്ക് ശേഷം രണ്ട് തവണയായി 600 രൂപ ഇടിഞ്ഞു. ഇന്ന് രാവിലെ സ്വർണവില 160 രൂപ ഉയർന്നിരിക്കുകയാണ്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി നിരക്ക് (Today's Gold Rate) 38400 രൂപയാണ്.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് 20 രൂപ ഉയർന്നു. വിപണിയിൽ നിലവിലെ  വില 4800 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വില രാവിലെ 15 രൂപ വർദ്ധിച്ചു.  ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിപണിയിലെ വില 3985 രൂപയാണ്. 

Latest Videos

undefined

സംസ്ഥാനത്ത് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധരണ വെള്ളിയുടെ വില ഇന്നലെ ഒരു രൂപയാണ് ഉയർന്നത്. നിലവിലെ വിപണി വില 68 രൂപയാണ്. ഹാൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിപണി വില 90 രൂപയാണ്. 


നവംബറിലെ സ്വർണവില ഒറ്റനോട്ടത്തിൽ 

നവംബർ     01      -  സ്വർണവില മാറ്റമില്ലാതെ തുടർന്നു.                        വിപണി വില - 37280 രൂപ
നവംബർ     02     -  ഒരു പവൻ സ്വർണത്തിന് 200 രൂപ ഉയർന്നു             വിപണി വില - 37480  രൂപ
നവംബർ     03     -  ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞു           വിപണി വില - 37360  രൂപ
നവംബർ     04     -  ഒരു പവൻ സ്വർണത്തിന് 480 രൂപ കുറഞ്ഞു           വിപണി വില - 36880  രൂപ
നവംബർ     05     -  ഒരു പവൻ സ്വർണത്തിന് 720 രൂപ ഉയർന്നു             വിപണി വില - 37600  രൂപ
നവംബർ     06     -  സ്വർണവില മാറ്റമില്ലാതെ തുടർന്നു.                        വിപണി വില - 37600   രൂപ
നവംബർ     07     -  ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു           വിപണി വില -  37520  രൂപ
നവംബർ     08     -  ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു           വിപണി വില - 37440  രൂപ
നവംബർ     09     -  ഒരു പവൻ സ്വർണത്തിന് 440 രൂപ ഉയർന്നു            വിപണി വില - 37880 രൂപ
നവംബർ     10     - സ്വർണവില മാറ്റമില്ലാതെ തുടർന്നു.                         വിപണി വില - 37880 രൂപ
നവംബർ     11     - ഒരു പവൻ സ്വർണത്തിന് 360 രൂപ ഉയർന്നു            വിപണി വില - 38240 രൂപ
നവംബർ     12     - ഒരു പവൻ സ്വർണത്തിന് 320 രൂപ ഉയർന്നു            വിപണി വില - 38560 രൂപ
നവംബർ     13     - സ്വർണവില മാറ്റമില്ലാതെ തുടർന്നു                       വിപണി വില - 38560 രൂപ
നവംബർ     14     -  സ്വർണവില മാറ്റമില്ലാതെ തുടർന്നു                       വിപണി വില - 38560 രൂപ

click me!